ADVERTISEMENT

രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വിവാഹ ആഘോഷങ്ങളുടെ പകിട്ട് ഒട്ടും കുറയ്ക്കാതെ സങ്കൽപകഥകളിലെ രാജകുമാരിയെ പോലെയാണ് രാധിക മെർച്ചന്റ് അനന്ത് അംബാനിയുടെ വധുവായത്. വിവാഹദിനത്തിലെ ചടങ്ങുകൾക്കായി രാധിക തിരഞ്ഞെടുത്ത വസ്ത്രങ്ങൾ സമാനതകളില്ലാത്ത വിധം മനോഹരമായിരുന്നു.

പാരമ്പര്യ തനിമ നിറഞ്ഞുനിൽക്കുന്ന വസ്ത്രങ്ങളിൽ അലൗകിക സൗന്ദര്യത്തോടെ രാധിക തിളങ്ങിനിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

radhika-wedding-sp3
Image Credit∙ rheakapoor/Instagram
radhika-wedding-sp3
Image Credit∙ rheakapoor/Instagram

ഗുജറാത്തി വിവാഹങ്ങളിൽ വധു ധരിക്കുന്ന പനേതർ സാരികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ലഹങ്കയാണ് പ്രധാന വിവാഹ ചടങ്ങിൽ രാധിക ധരിച്ചത്. ചുവപ്പും ഐവറി നിറവും ഉൾപ്പെടുന്ന വസ്ത്രം ഡിസൈൻ ചെയ്തത് അബു ജാനി സന്ദീപ് ഖോസ്ലെയാണ്.

radhika-wedding-sp5
Image Credit∙ rheakapoor/Instagram
radhika-wedding-sp5
Image Credit∙ rheakapoor/Instagram

സർദോസി കട്ട് വർക്കുകളും നഖ്ഷി, സാദി ഹാൻഡ് എംബ്രോയിഡേർഡ് വർക്കുകളും നിറഞ്ഞ അതിമനോഹരമായ ലഹങ്കയാണ് ഇത്. സൂക്ഷ്മമായ ഫ്ലോറൽ വർക്കുകളാണ് ഗാഗ്രയിൽ ഉള്ളത്. ഇവയുടെ ഭംഗി വർധിപ്പിക്കാൻ കല്ലുകളും സീക്വനുകളും അടക്കമുള്ളവ ഉപയോഗിച്ചിട്ടുണ്ട്.

radhika-wedding-sp4
Image Credit∙ rheakapoor/Instagram
radhika-wedding-sp4
Image Credit∙ rheakapoor/Instagram

ചുവപ്പു നിറത്തിലുള്ള മൂന്ന് ബോർഡറുകൾ ഗാഗ്രയുടെ താഴെ ഭാഗത്തും നൽകി. അഞ്ചുമീറ്റർ നീളമുള്ള ശിരോവസ്ത്രത്തിന് അതിലോലമായ ജാലിയും കട്ട് വർക്കുമുണ്ട്, വേർപെടുത്താവുന്ന 80 ഇഞ്ച് സർദോസി ട്രെയിലും മറ്റൊരു പ്രത്യേകത

radhika-vidai5
Image Credit∙ rheakapoor/Instagram
radhika-vidai5
Image Credit∙ rheakapoor/Instagram

നേർത്ത ജാലി, കട്ട് വർക്ക് എന്നിവയാണ് ശിരോവസ്ത്രത്തിൽ ഉപയോഗിച്ചത്. ഇവയ്ക്കൊപ്പം രാജകീയ പ്രൗഢിയുള്ള ആഭരണങ്ങളും കൂടി ചേർന്നതോടെ രാധികയുടെ ബ്രൈഡൽ ലുക്കിന്റെ പകിട്ട് ഇരട്ടിയായി.

radhika-vidai2
Image Credit∙ rheakapoor/Instagram
radhika-vidai2
Image Credit∙ rheakapoor/Instagram

എമറാൾഡ് പതിപ്പിച്ച ലോങ് ചെയിൻ, നെക്ലേസ്, ചോക്കർ, വെള്ളയും ചുവപ്പും നിറത്തിലുള്ള  വളകൾ എന്നിവയാണ് ആഭരണങ്ങൾ.  രാധികയുടെ അമ്മയും മുത്തശ്ശിയും സഹോദരിയും വിവാഹദിനത്തിൽ ധരിച്ചിരുന്ന ആഭരണങ്ങളും വധു വിവാഹദിനത്തിൽ ധരിച്ചിട്ടുണ്ടെന്ന് രാധികയുടെ സ്റ്റൈലിസ്റ്റായ റിയാ കപൂർ ചിത്രങ്ങൾക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

radhika-vidai8
Image Credit∙ rheakapoor/Instagram
radhika-vidai8
Image Credit∙ rheakapoor/Instagram

വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമൊപ്പം ചേർന്നു പോകുന്ന വിധത്തിൽ ലളിതമായ മേക്കപ്പാണ് രാധിക തിരഞ്ഞെടുത്തിരുന്നത്. 

radhika-vidai7
Image Credit∙ rheakapoor/Instagram
radhika-vidai7
Image Credit∙ rheakapoor/Instagram

വിദായ് ചടങ്ങിനായി രാധിക ധരിച്ച വസ്ത്രവും ഇതിനോടൊപ്പം ശ്രദ്ധ നേടുന്നുണ്ട്. മനീഷ് മൽഹോത്ര രൂപകല്പന ചെയ്ത ചുവന്ന നിറത്തിലുള്ള ബ്രോക്കേഡ് സിൽക്ക് ലഹങ്കയാണ് ഇത്.യഥാർഥ സ്വർണം ഉപയോഗിച്ചുള്ള കർച്ചോബി എംബ്രോയിഡറി ചെയ്ത ബ്ലൗസാണ് ഈ വസ്ത്രത്തിന്റെ ഹൈലൈറ്റ്.

radhika-vidai6
Image Credit∙ rheakapoor/Instagram
radhika-vidai6
Image Credit∙ rheakapoor/Instagram

ഗുജറാത്തിന്റെ ടെക്സ്റ്റയിൽ പൈതൃകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിലെ വസ്ത്ര നിർമാണ കലാവൈഭവം പ്രകടമാകുന്ന തരത്തിലാണ് മനീഷ് മൽഹോത്ര അമൂല്യമായ ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

radhika-vidai4
Image Credit∙ rheakapoor/Instagram
radhika-vidai4
Image Credit∙ rheakapoor/Instagram

സൂക്ഷ്മമായ ഫ്ലോറൽ വർക്കുകൾ ഉൾപ്പെടുത്തിയ ബനാറസി ദുപ്പട്ടയും ലാറ്റിസ് ഡിസൈനുള്ള ശിരോവസ്ത്രവും അഴക് വർധിപ്പിക്കുന്നുണ്ട്. 

radhika-vidai3
Image Credit∙ rheakapoor/Instagram
radhika-vidai3
Image Credit∙ rheakapoor/Instagram

സ്വർണം, വജ്രം, മരതകം എന്നിവ ഉൾപ്പെടുത്തിയ വീതിയേറിയ ചോക്കറാണ് വിദായ് ചടങ്ങിൽ രാധിക ധരിച്ചത്. ഇതിനൊപ്പം പോൾക്കി ഇയറിങ്ങുകളും നെറ്റി ചുട്ടിയും ധരിച്ചിരുന്നു.

radhika-vidai1
Image Credit∙ rheakapoor/Instagram
radhika-vidai1
Image Credit∙ rheakapoor/Instagram

വിദായ്  ചടങ്ങിലും മിനിമലിസ്റ്റിക് മേക്കപ്പ് തന്നെയാണ് രാധിക തിരഞ്ഞെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com