ADVERTISEMENT

ഇസ്രയേലിനെതിരെ ഇറാന്റെയും ഹിസ്ബുള്ളയുടെയും ആക്രമണം ആസന്നമായിരിക്കുയാണെന്നും ഒരുപക്ഷേ ഉടൻ ആരംഭിക്കാമെന്നും അമേരിക്കയുൾപ്പടെയുള്ള സഖ്യകക്ഷികൾ വിശ്വസിക്കുന്നു. അങ്ങനെ ദീർഘകാലം ഇരുപക്ഷവും സഖ്യകക്ഷികളോടുകൂടി നടത്തിയിരുന്ന നിഴൽയുദ്ധം അല്ലെങ്കിൽ ശീതസമരം നേർക്കുനേർ ആയിക്കഴിഞ്ഞിരിക്കുന്നു. ടെഹ്‌റാനിൽ ഹമാസ് നേതാവിനെ ഇസ്രയേൽ വധിച്ചതിനു പകരമായി ഹിസ്ബുല്ലയും തിരിച്ചടിക്കുന്നു.

ഇറാനും ഇസ്രയേലും തമ്മിൽ അതിർത്തികളില്ല, പ്രകൃതിവിഭവമേഖലകളൊന്നും തന്നെ ഇരുരാജ്യങ്ങളും തമ്മിൽ പങ്കുവയ്ക്കുന്നില്ല. ഇറാൻ– ഇസ്രയേൽ പ്രോക്സി കോൺഫ്ലിക്ട് എന്നാണ് ലോകവേദിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പക അറിയപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഇറാന്‍, യെമൻ എന്നിവിടങ്ങളിൽനിന്നും ഇസ്രയേലിലേക്കു നിരവധി മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു.

ഡമാസ്കസിലെ കോൺസുലേറ്റിനു നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇറാന്റെ 2 മുതിർന്ന ജനറൽമാർ അടക്കം 7 സേനാംഗങ്ങളായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഇസ്രയേലിനെതിരെ തിരിച്ചടി‌ക്കുമെന്നു പ്രഖ്യാപിച്ച ശേഷമായിരുന്നു ഇറാൻ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്.

അതേസമയം ഏതാനും മണിക്കൂറിനിടെ 2 ലക്ഷ്യങ്ങളാണ് ഇസ്രയേൽ നേടിയത്  ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡറെ ബെയ്റൂട്ടിലെ വീട്ടിൽ മിസൈലാക്രമണത്തിൽ കൊലപ്പെടുത്തി. മണിക്കൂറുകൾക്കുശേഷം ടെഹ്റാനിൽ മിസൈലാക്രമണത്തിൽ ഹമാസ് മേധാവിയെ ഇല്ലാതാക്കി.  ഇറാൻ ഭൂമിയും ഇനി സുരക്ഷിതമല്ലെന്നു പ്രഖ്യാപിക്കാനും അവർക്കായതോടെ വലിയ അഭിമാനക്ഷതമാണ് ഇറാനുണ്ടായത്. എന്നാൽ, ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാവുമെന്നതാണ് ആശങ്കപ്പെടുത്തുന്നത്.

1979നു ശേഷം ആരംഭിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതസമരം ഇപ്പോൾ ആളിക്കത്തുന്നതാണ് ലോകം കാണുന്നത്. രാജ്യാന്തരതലത്തിൽ ഇസ്രയേലിന്റെ നയപരവും തന്ത്രപരവുമായ എതിരാളിയാണ് ഇറാൻ. ഇരു രാജ്യങ്ങളും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും കാലുഷ്യം വർധിപ്പിച്ച പല സംഭവങ്ങളുമുണ്ട്.ഇതിൽ പ്രധാനപ്പെട്ടതാണ് നടാൻസ് ആണവനിലയത്തിലെ ആക്രമണം അല്ലെങ്കില്‍ ലോകത്തിലെ ആദ്യത്തെ സൈബർ യുദ്ധം.

Mossad Representative Image: Anelo/ShutterStock
Mossad Representative Image: Anelo/ShutterStock

ഇറാന്റെ ആണവ പദ്ധതികളെ പിന്നാക്കം കൊണ്ടുപോയ സ്റ്റക്സ്നെറ്റ്

ഇസ്രയേൽ വികസിപ്പിച്ച സ്റ്റക്‌സ്‌നെറ്റ് എന്ന കുപ്രസിദ്ധ വൈറസിന്റെ ആക്രമണങ്ങളിൽ പകുതിയിലേറെ ഇറാനിലായിരുന്നു. ഈ ആക്രമണങ്ങളിൽ പലതിന്റെയും ലക്ഷ്യം ഇറാന്റെ ആണവ സമ്പുഷ്ടീകരണ നിലയങ്ങൾ ആയിരുന്നെന്നതും ശ്രദ്ധേയമാണ്.ഇത്തരത്തിൽ 2021ൽ നടന്ന ആക്രമണം ലോകശ്രദ്ധ നേടി. നാടാൻസ് ആണവനിലയത്തിന് 2010ൽ ഇന്റർനെറ്റുമായി യാതൊരു ബന്ധവുമില്ലായിരുന്നു. 

നിലയത്തിലെ കംപ്യൂട്ടറുകളെല്ലാം ഒരു സ്വകാര്യ നെറ്റ്‌വർക്ക് വഴി കണക്ടഡ് ആയിരുന്നെങ്കിലും അട്ടിമറികൾ ഭയന്ന് ഇവയെ ഒന്നും സൈബർ ലോകവുമായി ബന്ധിപ്പിച്ചിരുന്നില്ല. എന്നാൽ ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ തന്ത്രപരമായ പദ്ധതിയിൽ ഒരു ചാരൻ നിലയത്തിനുള്ളിൽ കടന്ന് തന്റെ കൈയിലുള്ള പെൻഡ്രൈവിൽ നിന്ന് നിലയത്തിലെ കംപ്യൂട്ടർ സംവിധാനത്തിലേക്കു വൈറസിനെ കടത്തുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.ദീർഘനാൾ ഊഴംകാത്തു കിടന്ന വൈറസ്അകത്തു കയറിയ വൈറസ് ദീർഘനാൾ ഉറങ്ങിക്കിടന്നു, നിയോഗം വന്നെത്തുന്നതും കാത്ത്. ഒടുവിൽ അതു സംഭവിച്ചു. ഒരു ദിവസം വൈറസുകൾ ഉണർന്നെണീറ്റു. 

നിലയത്തിന്റെ സംവിധാനങ്ങളെല്ലാം സുഗമമായ രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇറാനിയൻ അധികൃതരെ വൈറസ് തെറ്റിദ്ധരിപ്പിച്ചു. അതിനൊപ്പം തന്നെ തങ്ങളുടെ ഉടമസ്ഥർക്ക് നിലയത്തിന്റെ നിയന്ത്രണം നേടിക്കൊടുക്കുകയും ചെയ്തു അവർ.ഇത്തരം ഭീഷണികളെ നേരിടാനായി സൈബർ ആക്രമണത്തെയും ബങ്കർ ബ്ലാസ്റ്റർ ബോംബുകളെയും പ്രതിരോധിക്കുന്ന അതീവ സുരക്ഷയുള്ള ഭൂഗർഭ ആണവകേന്ദ്രം നാടാൻസിൽ ഇറാൻ നിർമിക്കുന്നെന്ന് റിപ്പോർട്ടുകൾ ഇടക്കാലത്ത് പുറത്തിറങ്ങിയിരുന്നു. ആണവനിലയത്തിനു തെക്കുള്ള മലനിരകളുടെ അടിവശത്തായാണു പുതിയ കേന്ദ്രം. ഇസ്രയേലി, യുഎസ് വൃത്തങ്ങളാണു റിപ്പോർട്ട് പുറത്തുവിട്ടത്. ഈ മേഖലയിൽ ഉപഗ്രഹനിരീക്ഷണം ഉപയോഗിച്ചു ശേഖരിച്ച ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിവരം

Representative Image. Image Credit: Gorodenkoff/shutterstock.com
Representative Image. Image Credit: Gorodenkoff/shutterstock.com

2020ൽ തന്നെ ഇവിടെ പുതിയ ഭൂഗർഭനിലയം നിർമിക്കുന്നുണ്ടെന്ന് രാജ്യാന്തര ആണവോർജ ഏജൻസി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ഭാഗമായി വലിയ തുരങ്കശൃംഖലകൾ പണിയുന്നുണ്ടെന്നും പിന്നീട് വെളിപ്പെടുത്തലുണ്ടായി.ആയിരത്തോളം സവിശേഷ സെൻട്രിഫ്യൂജുകൾ ഈ നിലയത്തിൽ ഇറാൻ തയാറാക്കുന്നുണ്ടെന്നും ഇസ്രയേൽ ആരോപിച്ചിരുന്നു. ആണവപദ്ധതികൾ വികസിപ്പിക്കാനുള്ള ഇറാന്റെ നീക്കം രാജ്യാന്തര ആണവോർജ ഏജൻസിയുമായുള്ള ഉരസലുകളിലും കലാശിച്ചു.

English Summary:

Iran Could Attack Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com