ADVERTISEMENT

മൂവായിരത്തോളം പേജറുകൾ കൂട്ടമായി പൊട്ടിത്തെറിച്ചതിന്റെ അമ്പരപ്പ് വിട്ടുമാറുന്നതിന് മുൻപ് വാക്കി ടോക്കികളും ലാൻഡ് ഫോണുകളുമെല്ലാം പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. മൂന്ന് പേർ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരുക്കേറ്റെന്നുമാണ് പുറത്തു വരുന്ന വിവരം.

പേജർ‌ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ സംസ്കാരചടങ്ങുകൾക്കിടയും സ്ഫോടനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയ തത്സമയ സ്ട്രീമിങിൽ പതിഞ്ഞ വിഡിയോകളും പ്രചരിക്കുന്നുണ്ട്. ആളുകൾ പരിഭ്രാന്തരായി ഓടുന്നത് വിഡിയോയിൽ കാണാം.പേജറുകൾ വാങ്ങിയ അതേ സമയമാണ് വാക്കി ടോക്കികളും വാങ്ങിയതത്രെ.

തായ്‌വാനീസ് സ്ഥാപനമായ ഗോൾഡ് അപ്പോളോയെന്ന് ബ്രാൻഡ് ചെയ്ത ഉപകരണങ്ങൾ ഹംഗറിയിലെ ബിഎസിയാണ് നിർമ്മിച്ചത്. പേജറുകളിൽ ഭൂരിഭാഗവും ഗോൾഡ് അപ്പോളോയുടെ AP924 മോഡലാണെന്ന്  റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചു,

pager-explode - 1

എല്ലാ സംശയവും മൊസാദിൽ?

ഇസ്രയേലിന്റെ അഥവാ മൊസാദിന്റെ കൈകളാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. തങ്ങളുടെ ശത്രുക്കൾക്കെതിരെ ഇത്തരം അസാധാരണ ആക്രമണങ്ങള്‍ നടത്തിയ പൂര്‍വ ചരിത്രവും ഇസ്രയേലിന് ഉണ്ടെന്നതാണ് ആ രാജ്യത്തെ സംശയത്തിലാക്കാനുള്ള കാരണങ്ങളിലൊന്ന്.

ആക്രമണത്തിന് ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുല്ലയുടെ ആരോപണത്തിൽ ഇസ്രായേൽ ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണ്. സംഭവത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ യുഎസ് സേനയുടെ നിലപാടിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് പെൻ്റഗണും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com