ഐഫോണിലെ ഇത്തരത്തിലുള്ള പൊട്ടലുകൾക്ക് വാറന്റി കിട്ടില്ല, പണം കൊടുക്കേണ്ടിവരുമെന്ന് റിപ്പോർട്ട്
Mail This Article
ഐഫോണിൽ അല്ലെങ്കിൽ ആപ്പിൾ വാച്ച് ഡിസ്പ്ലേയിൽ ഒരു പൊട്ടൽ. ചെറുതായിപ്പോയല്ലോ എന്നായിരിക്കും ഇനി വിഷമിക്കുക. കാരണം 9ടു5 മാക് റിപ്പോർട്ട് അനുസരിച്ച് ചെറിയ പൊട്ടലുകൾ ആപ്പിളിന്റെ സ്റ്റാന്‍ഡേർഡ് വാറന്റിയിൽ ഇനി വരില്ലത്രെ. സ്റ്റാൻഡേർഡ് വാറന്റി പോളിസിയിലെ മാറ്റത്തെക്കുറിച്ച് ആപ്പിൾ സ്റ്റോറുകൾക്കും ആപ്പിളിൻ്റെ അംഗീകൃത സേവന ദാതാക്കൾക്കും ഈ ആഴ്ചയിൽ അറിയിപ്പ് ലഭിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. പക്ഷേ ഔദ്യോഗികമായി അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.
ഈ പൊട്ടിയ സ്ക്രീനുകൾ ഇപ്പോൾ "ആകസ്മികമായ കേടുപാടുകൾ" ആയി കണക്കാക്കും, അറ്റകുറ്റപ്പണികൾക്കായി ഉപയോക്താക്കൾ പണം നൽകേണ്ടതുണ്ട്. വാറന്റി പോളിസിയിൽ ഇത്രയും സുപ്രധാനമായ മാറ്റം വരുത്താൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് ആപ്പിൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ഐപാഡുകളും മാക് ഡെസ്ക്ടോപ്പുകളിലും ഈ വാറന്റി മാറ്റം വന്നിട്ടില്ല. എന്തായാലും ആപ്പിൾ വാച്ചുകളും ഐഫോണുകളും കൈവശമുള്ളവർ മുൻകരുതലെടുക്കുകയോ അല്ലെങ്കിൽ പണംമുടക്കിയുള്ള സാധ്യതകൾക്കു തയാറാകുകയോ ചെയ്യണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.