ADVERTISEMENT

ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം ലോകത്തിലെ ആദ്യത്തെ ട്രൈഫോൾഡ് സ്മാർട്ട്‌ഫോൺ - മേറ്റ് XT അൾട്ടിമേറ്റ് എഡിഷൻ അവതരിപ്പിച്ച് വാവെയ്. കുറേനാളുകളായി പല കമ്പനികളും മൂന്നായി മടക്കാവുന്ന ഫോണുകളുടെ ടീസറുകൾ അവതരിപ്പിച്ചു. പക്ഷേ വിപണിയിലിറക്കാനാവുന്ന ഒരു ട്രിപ്പിൾ‌ ഫോൾഡബ്ള്‍ ഡിസ്പ്ലേയുള്ള ഫോൺ പുറത്തിറക്കി മുന്നിൽ എത്താനായത് വാവെയ്ക്ക് മാത്രമാണ്.

പൂർണ്ണമായും മടക്കിയാൽ 6.4 ഇഞ്ച് സ്മാർട്ട്‌ഫോൺ പോലെ ഉപയോഗിക്കാം. ഭാഗികമായി തുറക്കുമ്പോൾ, അത് 7.9 ഇഞ്ച് സ്മാർട്ട്‌ഫോണായി മാറുന്നു, പൂർണ്ണമായും തുറക്കുമ്പോൾ 10.2 ഇഞ്ച് 3K റെസല്യൂഷനുള്ള മടക്കാവുന്ന OLED സ്‌ക്രീനാണ് മേറ്റ് എക്സ് ടിയിൽ എത്തുന്നത്.

ഫോൺ സെപ്റ്റംബർ 20-ന് വിൽപ്പനയ്‌ക്കെത്തും, നിലവിൽ ലഭ്യത ചൈനയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 19999 യുവാൻ അല്ലെങ്കിൽ 2800 ഡോളറിന് ഏകദേശം 2,35,000  രൂപ ആയിരിക്കും വില.

huwai1 - 1

മേറ്റ് എക്സ്റ്റിയിലെ ക്യാമറ യൂണിറ്റിൽ 50 എംപി പ്രധാന ക്യാമറ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 5.5x ഒപ്റ്റിക്കൽ സൂം പിന്തുണയുള്ള 12 എംപി ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങിയിരിക്കുന്നു. മുൻവശത്ത്പഞ്ച്-ഹോൾ കട്ടൗട്ടിനുള്ളിൽ  8 എംപി സെൽഫി ക്യാമറയും ഉണ്ട്.

വെറും 3.6 എംഎം കനമുള്ള 5600 എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററിയാണ് എത്തുന്നത്. സ്മാർട്ട്‌ഫോണിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ബാറ്ററിയായിരിക്കും ഇത്.

66W ഫാസ്റ്റ് വയർഡും 50W വയർലെസ് ചാർജിങും ഫോൺ പിന്തുണയ്ക്കുന്നു. ട്രിപ്പിൾ ഫോൾഡിംഗ് സ്മാർട്ട്‌ഫോണിനായി 3 ദശലക്ഷത്തിലധികം പ്രീ-ഓർഡറുകൾ നേടിയതായി അതിൻ്റെ വെബ്‌സൈറ്റിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com