ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, ഓഡിയോ ഉപകരണ വിദഗ്ധരായ ഹാർമനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റർ എൽഇഡി ടിവികളുടെ ഒരു ശ്രേണി പുറത്തിറക്കി. 

ബിപിഎൽ ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയ ഈ ടിവികൾ, പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത സ്പീക്കർ മൊഡ്യൂളുകളിലൂടെ അത്യാധുനിക ഓഡിയോ അനുഭവം നൽകുന്ന രീതിയിലാണ്  രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മികച്ച ശബ്ദാനുഭവും ദൃശ്യമികവും തീയേറ്റർ പോലുള്ള അനുഭവം തന്നെ നൽകുന്നു.

എൽഇഡി ടിവി വിഭാഗത്തിൽ വിശ്വസനീയവും കാര്യക്ഷമവും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ  തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്  റിലയൻസ് റീട്ടെയിൽ.

ഒരു ആഗോള നിർമ്മാണ ശക്തിയായി മാറാനുള്ള ഇന്ത്യയുടെ യാത്രയിൽ സ്വാശ്രയത്വത്തിലേക്കും നവീകരണത്തിലേക്കും രാജ്യത്തെ നയിക്കുന്നതിൽ ഈ  'മെയ്ഡ് ഇൻ ഇന്ത്യ' ഹോം തിയറ്റർ ടിവികൾ ഭാഗമാകും.

English Summary:

Experience theater-like entertainment at home with the new range of BPL home theater LED TVs launched by Reliance Retail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com