ADVERTISEMENT

വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും ദൈർഘ്യമേറിയ രാത്രിയുമായിരിക്കും ഇന്ന്. ഇത്തരത്തിലുള്ള ദിവസത്തെ വിന്റർ സോളിസിറ്റ്(ഭൂമധ്യരേഖയ്ക്കു മുകളിൽ എത്തുന്ന സൂര്യൻ വീണ്ടും തെക്കോട്ടു നീങ്ങി ഡിസംബർ 21ന് ദക്ഷിണായനരേഖയ്ക്കു മുകളിലെത്തുന്നതാ ണ് ദക്ഷിണായനാന്തം) എന്നാണ് അറിയപ്പെടുന്നത്.വടക്കൻ അർദ്ധഗോളത്തിൽ ശീതകാലം ഔദ്യോഗികമായി ആരംഭിക്കുന്നത് 2024 ഡിസംബർ 21 ശനിയാഴ്ചയാണ്. 

ഭൂമിയുടെ ധ്രുവങ്ങളിലൊന്ന് സൂര്യനിൽ നിന്ന് അകലെ സ്ഥിതിചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ദൈർഘ്യമേറിയ രാത്രിയും വരാൻ കാരണമാകുന്നു. 

ഓരോ അർദ്ധഗോളത്തിലും പ്രത്യേക തീയതികളിലാണ് ശീതകാലം സംഭവിക്കുന്നത്. വടക്കൻ അർദ്ധഗോളത്തിൽ, ഇത് എല്ലാ വർഷവും ഡിസംബർ 21 അല്ലെങ്കിൽ 22 ന് സംഭവിക്കുന്നു, അതേസമയം ദക്ഷിണ അർദ്ധഗോളത്തിൽ ഇത് ജൂൺ 20 അല്ലെങ്കിൽ 21 ന് നടക്കുന്നു.

വടക്കൻ അർദ്ധഗോളത്തിൽ ഇന്ന് ഏറ്റവും ദൈർഘ്യമേറിയ രാത്രി അനുഭവപ്പെടുമ്പോൾ, തെക്കൻ അർദ്ധഗോളമാണ് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം ആഘോഷിക്കുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പകൽ സമയങ്ങളിൽ വ്യത്യാസം ഉണ്ടായിരിക്കും.

ന്യൂഡൽഹി: 10 മണിക്കൂർ 19 മിനിറ്റ്

ഭുവനേശ്വർ: 10 മണിക്കൂർ 54 മിനിറ്റ് 36 സെക്കൻഡ്

സുന്ദർഗഡ്: 10 മണിക്കൂർ 47 മിനിറ്റ്

കന്യാകുമാരി: 11 മണിക്കൂർ 39 മിനിറ്റ്

English Summary:

Winter Solstice 2024: The Shortest Day And Longest Night Of The Year Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com