ADVERTISEMENT

മെറ്റയുടെ എഐ ചാറ്റ്ബോട്ട് ഇന്ത്യയിലെ വാട്സാപ്, ഫെയ്സ്ബുക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ലഭ്യമായി. Meta.AI. വെബ്സൈറ്റുമുണ്ട്. രണ്ടുമാസം മുൻപാണ് മെറ്റ ഐ അവതരിപ്പിച്ചിരുന്നത്. ഇതുവരെ കമ്പനി പുറത്തിറക്കിയ ഏറ്റവും ആധുനികമായ എല്‍എല്‍എം ആയ മെറ്റാ ലാമ3 കൊണ്ട് നിര്‍മിച്ചതാണ് അത്. 

മെറ്റയുടെ ആപ്പുകളുടെ സ്യൂട്ടുമായി Meta AI ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഫീഡുകള്‍, ചാറ്റുകള്‍ എന്നിവയില്‍ ഇനി നിങ്ങള്‍ക്ക് മെറ്റാ എഐ ഉപയോഗിക്കുവാന്‍ കഴിയും. ആപ്പുകളില്‍ അത് ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുവാനും കണ്ടന്റ് സൃഷ്ടിക്കുവാനും അതോടൊപ്പം വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ അറിവ് കണ്ടെത്തുന്നതിനും ഉപയോഗിക്കാം. 

 മറ്റ് എഐ അസിസ്റ്റൻ്റുമാരെപ്പോലെ, ഇതിന് ഇമെയിലുകൾ എഴുതുക, വാചകം സംഗ്രഹിക്കുക, കവിതകൾ സൃഷ്ടിക്കുക, വ്യത്യസ്ത ഭാഷകൾക്കിടയിൽ വിവർത്തനം ചെയ്യുക തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.

മെറ്റാ എഐ ഫീഡുകളില്‍ 

meta -ai2 - 1

ഫെയ്‌സ്ബുക്ക് ഫീഡുകളിലൂടെ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മെറ്റാ എഐ ആക്‌സസ്സ് ചെയ്യാവുന്നതാണ് താല്‍പ്പര്യമുള്ള ഒരു പോസ്റ്റ് കാണാന്‍ ഇടയായോ? എങ്കില്‍ ആ പോസ്റ്റില്‍ നിന്നുതന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ മെറ്റാ എഐയോട് ആവശ്യപ്പെടാം.

ഐസ്ലാന്‍ഡിലെ നോര്‍ത്തേണ്‍ ലൈറ്റ്‌സിന്റെ ഒരു ഫോട്ടോ നിങ്ങള്‍ കണ്ടെന്നിരിക്കട്ടെ, അപ്പോള്‍ നിങ്ങള്‍ക്ക് ഔറോറ ബോറിയാലിസ് കാണുവാന്‍ ഏറ്റവും മികച്ച സമയം ഒരു വര്‍ഷത്തില്‍ ഏതാണെന്ന് മെറ്റാ എ ഐയോട് ചോദിക്കാം. 

മെറ്റാ എഐയുടെ ഇമാജിന്‍ ഫീച്ചര്‍

മെറ്റാ എഐയുമായി നേരിട്ട് അല്ലെങ്കില്‍ ഒരു ഗ്രൂപ്പ് ചാറ്റില്‍ ഇടപഴകിക്കൊണ്ടിരിക്കുമ്പോള്‍ വേള്‍ഡ് ഇമാജിന്‍ ഉപയോഗിച്ച് സൃഷ്ടിച്ച് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാവുന്നതാണ്. ടെക്‌സ്റ്റില്‍ നിന്നും ഇമേജ് സൃഷ്ടിക്കുന്ന മെറ്റയുടെ ടൂളാണ് ഇമാജിൻ.

കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിന് കസ്റ്റമൈസ് ചെയ്ത രസകരമായ ഒരു ക്ഷണക്കത്ത് സൃഷ്ടിക്കാം. അല്ലെങ്കില്‍ രസകരമായ ചിത്രങ്ങള്‍ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് സൃഷ്ടിക്കാം.നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു ചിത്രം കണ്ടെത്തിയോ? എങ്കില്‍ മെറ്റാ എഐയോട് അത് ആനിമേറ്റ് ചെയ്യാന്‍ ആവശ്യപ്പെടാം.

English Summary:

Meta AI Arrives In India: Leading AI Assistant Now At Your Fingertip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com