മെറ്റാ എഐ ഐഫോണിന് കിട്ടില്ല; കാരണം അറിയാം
Mail This Article
ഐഫോണുകളിലേക്ക് ലാമ AI ചാറ്റ്ബോട്ട് അവതരിപ്പിക്കാാനുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഓഫർ ആപ്പിൾ നിരസിച്ചതായി റിപ്പോര്‍ട്ടുകൾ. ഐഒഎസ് ഉപകരണങ്ങളിലേക്ക് ലാമയെ സംയോജിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് മെറ്റയും ആപ്പിളും മാർച്ചിൽ ചർച്ച ചെയ്തിരുന്നു, പക്ഷേ പീന്നീട് സ്വകാര്യത ആശങ്കകള്‍ നിലനിൽക്കുന്നതാനാല്‍ ഔപചാരിക കരാറിലേക്കു പോയില്ല.
ആപ്പിളിന്റെ കർശനമായ സ്വകാര്യത മാനദണ്ഡങ്ങളും മെറ്റയുടെ രീതികളും ചേർന്നുപോകില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണത്രെ ഈ തിരുമാനം. അതേസമയം വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് (WWDC) 2024ൽ, 'ആപ്പിൾ ഇൻ്റലിജൻസ്' എന്ന ബാനറിൽ ആപ്പിൾ അതിൻ്റെ AI ഫീച്ചറുകളുടെ സ്യൂട്ട് അവതരിപ്പിച്ചു.
ആപ്പിളും മെറ്റയും, ഒരുകാലത്ത് ഫെയ്സ്ബുകിനെ ഐഒഎസിലേക്കു സംയോജിപ്പിക്കുന്നതിൽ സഹകാരികളായിരുന്നു, ഇപ്പോൾ എഐ, സ്മാർട്ട് ഹോം, മിക്സഡ് റിയാലിറ്റി മേഖല തുടങ്ങിയവയിലെല്ലാം മത്സരത്തിലാണ്. എന്നാൽ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ആൽഫബെറ്റിൻ്റെ ജെമിനി എന്നിവയുമായുള്ള പങ്കാളിത്തത്തിൽ ആപ്പിൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എഐ സ്റ്റാർട്ടപായ ആന്ത്രോപിക്കിന്റെ ചാറ്റ്ബോട്ട് ചേർക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ട്