ADVERTISEMENT

ഏതുനേരത്താണ് ഉപകാരപ്പെടുക എന്ന് മുന്‍കൂട്ടി പറയാന്‍ പറ്റാത്ത ഒന്നാണ് പവര്‍ ബാങ്ക് എന്ന പേരില്‍ അറിയപ്പെടുന്ന കൊണ്ടുനടക്കാവുന്ന ബാറ്ററികള്‍. ഇന്നിപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ കൂടാതെ, സ്മാര്‍ട്ട് വാച്ചുകളും, മിറര്‍ലെസ് ക്യാമറകളും പോലും എവിടെവച്ചും ചാര്‍ജ് ചെയ്യാം. അതിനാല്‍ തന്നെയാണ് പലരും ഒരു പവര്‍ ബാങ്ക് കൂടെ കരുതുന്നത്. 

ആദ്യകാല പവര്‍ ബാങ്കുകളെ പോലെയല്ലാതെ ഇത്തരം പോര്‍ട്ടബ്ള്‍ ബാറ്ററികള്‍ക്ക് യുഎസ്ബി-സി, ക്വിക് ചാര്‍ജിങ് ശേഷി, ഒന്നിലേറെ പോര്‍ട്ടുകള്‍ തുടങ്ങി പല ഫീച്ചറുകളും ഉണ്ട്. പവര്‍ ബാങ്കുകളെക്കുറിച്ചുള്ള ഒരു പ്രധാന പരാതി അവയുടെ പ്രഖ്യാപിത ശേഷി കിട്ടുന്നില്ലെന്നുളളതാണ്.

ചില പവര്‍ ബാങ്കുകളുടെ കാര്യത്തില്‍ ഇത് ശരിയാണെങ്കിലും മികച്ച കമ്പനികളുടെ മോഡലുകള്‍ പലപ്പോഴും പ്രതീക്ഷിക്കുന്ന പ്രകടനം തന്നെ പുറത്തെടുക്കാറുമുണ്ട്. എല്ലാ പവര്‍ ബാങ്കുകള്‍ക്കുമുള്ള പരിമിതികള്‍ ഉണ്ടാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെ ഇന്ന് ഇന്ത്യയില്‍ വാങ്ങാന്‍ ലഭിക്കുന്ന 5 പവര്‍ ബാങ്കുകള്‍ പരിചയപ്പെടാം. 

mie - 1

മി പവര്‍ ബാങ്ക് 3ഐ 20000എംഎഎച്

ഇന്ത്യയില്‍ വാങ്ങാവുന്ന ഏറ്റവും വിശ്വസിക്കാവുന്ന പവര്‍ ബാങ്കുകളുടെ പട്ടികയിലാണ് മി പവര്‍ ബാങ്ക് 3ഐ 20000 എംഎഎച് മോഡലിന്റെ സ്ഥാനം. രണ്ടു നിറങ്ങളില്‍ ലഭ്യം. കുറഞ്ഞ വൈദ്യുതി മതിയാവുന്ന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന് കമ്പനി. ഇത് ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന ഉപകരണങ്ങള്‍ അമിതമായി ചൂടാകാതിരിക്കാനും, അമിതമായി വൈദ്യുതി കടന്നു ചെല്ലാതിരിക്കാനും, ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനുമെല്ലാമായി 12 നൂതന സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍ ലെയറുകള്‍ ഉള്‍പ്പെടുത്തിയിരക്കുന്നു എന്ന് കമ്പനി പറയുന്നു. എംആര്‍പി 2,199 രൂപ. ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 2,149 രൂപയ്ക്ക്.

ഗുണങ്ങള്‍

ബാറ്ററി കപ്പാസിറ്റി

മൂന്ന് ഉപകരണങ്ങള്‍ ഒരേ സമയത്ത് ചാര്‍ജ് ചെയ്യാന്‍ മൂന്ന് ഔട്ട്പുട്ടുകള്‍

സ്മാര്‍ട്ട് പവര്‍ മാനേജ്‌മെന്റ്

കുറവുകള്‍

ഭാരം (430 ഗ്രാം)

വില കൂടുതലാണെന്ന് ചിലര്‍

ചാര്‍ജിങ് സ്പീഡ് പോരെന്ന് ചിലര്‍

വേണ്ടത്ര നിര്‍മ്മാണ മേന്മ ഇല്ലെന്നും ചില ഉപയോക്താക്കള്‍

താരതമ്യേന പഴയ മോഡല്‍

ഫീച്ചറുകളെല്ലാം കൃത്യമായി പരിശോധിച്ച ശേഷം ആമസോണിൽ വാങ്ങാം.

ആങ്കര്‍ 537 പവര്‍ ബാങ്ക് 24000 എംഎഎച്

ഏറ്റവും ഗുണനിലവാരമുള്ളതും ഉപകാരപ്രദവുമായ പവര്‍ ബാങ്ക് ആണ് നോക്കുന്നതെങ്കില്‍ ആങ്കര്‍ 537 പവര്‍ ബാങ്ക് 24000 എംഎഎച് പരിഗണിക്കാം. പവര്‍ ബാങ്ക് നിര്‍മ്മാണത്തില്‍ ഏറ്റവും പ്രശസ്തമായ കമ്പനികളിലൊന്ന്. ആങ്കര്‍ 537ല്‍ സവിശേഷമായ ചാര്‍ജിങ് ടെക്‌നോളജി ഉണ്ടെന്നാണ് അവകാശവാദം. പിഡി ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന ലാപ്‌ടോപ്പുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനു പുറമെ ഐപാഡുകളും മുതല്‍ സ്മാര്‍ട്ട്‌ഫോണുകളും വാച്ചുകളും വരെ ചെയ്യാം എന്ന് കമ്പനി. ഒരു മാക്ബുക്ക് പ്രോ ഒരു തവണയും, ഒരു ഐഫോണ്‍ 13 പ്രോ 4.8 തവണയും ചാര്‍ജ് ചെയ്യാമെന്ന് കമ്പനി പറയുന്നു.

എംആര്‍പി 12,999 രൂപ. ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 7,999 രൂപയ്ക്ക്. 

ഗുണങ്ങള്‍ 

ആങ്കറിന്റെ മള്‍ട്ടിപ്രൊട്ടക്ട് ടെക്‌നോളജിയുടെ സുരക്ഷ

പല ഉപകരണങ്ങള്‍ക്ക് പ്രയോജനപ്രദം

കുറവുകള്‍

കുറച്ച് എംഎഎച്ചും, താരത്യമ്യേന കൂടിയ വിലയും

സര്‍വിസ് ലഭ്യമാണോ എന്ന് ഉറപ്പാക്കാണം

ഭാരക്കൂടുതല്‍

പെട്ടെന്ന് കേടാവുന്നതായും ആരോപണം

ഫീച്ചറുകളെല്ലാം കൃത്യമായി പരിശോധിച്ച ശേഷം ആമസോണിൽ വാങ്ങാംപരിഗണിക്കാം

potronics - 1

പ്രോട്രോണിക്‌സ് ലക്‌സ്‌സെല്‍ ബി 10കെ 10000എംഎഎച്

താരതമ്യേന കുറഞ്ഞ ബാറ്ററി കപ്പാസിറ്റി മതിയെങ്കില്‍ പരിഗണിക്കാവുന്ന വില കുറഞ്ഞ മോഡലാണ് പ്രോട്രോണിക്‌സ് ലക്‌സ്‌സെല്‍ ബി 10കെ 10000എംഎഎച്. പുതിയ പല ഫീച്ചറുകള്‍ പലതും ഉള്‍പ്പെടുത്തിയിരിക്കുന്നു. ടൈപ് സി പിഡി ഔട്ട്പുട്ട്, ടൈപ് സി ഇന്‍പുട്ട്, 22.5w മാക്‌സ് ഔട്ട്പുട്ട്, ഡ്യൂവല്‍ ഔട്ട്പുട്ട്, ടൈപ് സി+യുഎസ്ബി, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. എംആര്‍പി 1,799 രൂപ. ഇതെഴുതുമ്പോള്‍ വില്‍ക്കുന്ന വില 777 രൂപ. 

മേന്മകള്‍

വിലക്കുറവ്

സ്റ്റൈലിഷ്

ബാറ്ററി ഇന്‍ഡികേറ്റര്‍

യുഎസ്ബി-സി, യുഎസ്ബി-എ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാം

ഓവര്‍ചാര്‍ജിങ് പ്രൊട്ടക്ഷന്‍

കുറവുകള്‍

പ്രതീക്ഷിച്ച ഗുണനിലവാരമില്ലെന്ന് ആരോപണം

പെട്ടെന്ന് കേടാകുന്നതായും പരാതി

ഫീച്ചറുകളെല്ലാം കൃത്യമായി പരിശോധിച്ച ശേഷം ആമസോണിൽ വാങ്ങാം 

ഷഓമി പവര്‍ ബാങ്ക് 4ഐ 10000 എംഎഎച്

താരതമ്യേന പുതിയ മോഡലാണ് ഷഓമി പവര്‍ ബാങ്ക് 4ഐ 10000 എംഎഎച്. മൂന്ന് ഔട്ട്പുട്ടുകള്‍. പവര്‍ ഡെലിവറി, ക്വിക് ചാര്‍ജ് 3.0 സപ്പോര്‍ട്ട്, സ്മാര്‍ട്ട് പവര്‍ മാനേജ്‌മെന്റ് തുടങ്ങിയ ഫീച്ചറുകള്‍. എംആര്‍പി 2,499 രൂപ. ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 1,299 രൂപയ്ക്ക്. 

ഗുണങ്ങള്‍

ഇക്കാലത്ത് പ്രതീക്ഷിക്കാവുന്ന പല ഫീച്ചറുകളും ഉണ്ട്

നിര്‍മ്മാണ രീതിയും പൊതുവെ പുകള്‍ത്തപ്പെടുന്നു

പൊതുവെ വിശ്വസിച്ചു കൊണ്ടുനടക്കാവുന്ന ബാറ്ററി പാക്ക് ആണെന്ന് വിലയിരുത്തല്‍

കുറവുകള്‍

ചാര്‍ജ് ചെയ്‌തെടുക്കാന്‍ സമയമെടുക്കുന്നു എന്ന് ആരോപണം

പെട്ടെന്ന് ചാര്‍ജ് തീരുന്നു എന്നും ആരോപണം

ഫീച്ചറുകളെല്ലാം കൃത്യമായി പരിശോധിച്ച ശേഷം പരിഗണിക്കാം

amazon-basics - 1

ആമസോണ്‍ ബേസിക്‌സ് 10000എംഎഎച് പവര്‍ ബാങ്ക്

പൊതുവെ തരക്കേടില്ലാത്ത ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയ്ക്ക് വില്‍ക്കുന്ന വിഭാഗമാണ് ആമസോണ്‍ ബേസിക്‌സ് എന്നാണ് വിശ്വാസം. ആമസോണ്‍ ബേസിക്‌സ് 10000എംഎഎച് പവര്‍ ബാങ്കിന് ഇരട്ട യൂഎസ്ബി-എ ഔട്ട്പുട്ടുകള്‍ ഉണ്ട്. ഇരട്ട ഇന്‍പുട്ട് പോര്‍ട്ടുകളും ഉണ്ട്. ലിതിയം പോളിമര്‍ പവര്‍ ബാങ്ക് ആണ് ഇത്. ഈ ലിസ്റ്റിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍. എംആര്‍പി 1,499 രൂപ. ഇതെഴുതുന്ന സമയത്ത് വില്‍ക്കുന്നത് 599 രൂപയ്ക്ക്. 

ഗുണങ്ങള്‍

ഭാരക്കുറവ് (220 ഗ്രാം)

എവിടെയും കൊണ്ടുനടക്കാം

പല ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഉപകാരപ്പെടും

പുതിയ പല ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്

18w ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 4.3 മണിക്കൂര്‍ കൊണ്ട് പവര്‍ ബാങ്ക് ചാര്‍ജ് ആകുമെന്ന് കമ്പനി (ചാര്‍ജര്‍ ഒപ്പം ലഭിക്കില്ല)

ദോഷങ്ങള്‍

കുറച്ച് എംഎഎച്

താരതമ്യേന പുതിയ മോഡല്‍ ആയതിനാല്‍ അധികം പരാതികള്‍ ഇല്ല

ഫീച്ചറുകളെല്ലാം കൃത്യമായി പരിശോധിച്ച ശേഷം ആമസോണിൽ വാങ്ങാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com