യൂട്യൂബ് ഷോട്‌സിന് ഇനി 3 മിനിറ്റ് ദൈര്‍ഘ്യം; എങ്ങനെ, എപ്പോൾ മുതൽ, എല്ലാം അറിയാം
Mail This Article
ടിക്‌ടോക്കിനെതിരെ പുറത്തിറക്കിയ യൂട്യൂബ് ഷോട്‌സിന് ഇപ്പോള്‍ 60 സെക്കന്‍ഡ് സമയപിരിധി ഉണ്ട്. ഇത് എടുത്തുകളയുകയാണ്. ഇനിമേല്‍ ഷോട്‌സ് 3 മിനിറ്റ് ദൈര്‍ഘ്യത്തില്‍ വരെ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്യാം. ഈ 60 സെക്കന്‍ഡ്‌സ് സമയ പരിധികൊണ്ട് എന്തു ഗുണമാണ് ഉള്ളതെന്നും, തങ്ങള്‍ക്ക് പറയാനുള്ളത് ആ സമയത്തിനുള്ളില്‍ അറിയിക്കാന്‍ സാധിക്കുന്നില്ലെന്നും പല ക്രീയേറ്റര്‍മാരും പരാതിപ്പെട്ടുവരികയായിരുന്നു.
ഒക്ടോബര്‍ 15 മുതലായിരിക്കും 3 മിനിറ്റ് ഷോട്‌സ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നത്.
∙മുൻപ് പരിധി: 60 സെക്കൻഡ്
∙പുതിയ പരിധി: 3 മിനിറ്റ്
ഉദ്ദേശ്യം: കൂടുതൽ ക്രിയാത്മകവും എൻഗേജിങുമായി ഉള്ളടക്കം നിര്‍മിക്കുന്നതിന്.
ഗുണം
∙ദൈർഘ്യമേറിയ കഥപറച്ചിലുകളും ട്യൂട്ടോറിയലുകളും മ്യൂസിക് വിഡിയോകൾക്കും അവസരം
∙ഇടപഴകലും കാണാനുള്ള സമയവും വർദ്ധിപ്പിച്ചു
പോരായ്മകൾ:
∙ഹ്രസ്വ വിഡിയോ എന്നതിന്റെ യഥാർത്ഥ ആശയം നഷ്ടപ്പെട്ടേക്കാം
. സ്രഷ്‌ടാക്കൾ ഈ മാറ്റത്തോട് എങ്ങനെ പൊരുത്തപ്പെടുമെന്നും ഇത് പ്ലാറ്റ്‌ഫോമിൻ്റെ ജനപ്രീതിയെ ഗുണപരമായി ബാധിക്കുമോ എന്നും കണ്ടറിയണം