ADVERTISEMENT

രാഷ്ട്രീയ പ്രാധാന്യമുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ സിനിമകൾക്ക് പേരുകേട്ടയാളാണ് ജിയോ ബേബി, അവ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നത് അദ്ദേഹത്തിന്റെ കൃതികൾ ചർച്ച ചെയ്യുന്ന വിഷയങ്ങളിലെ കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ശനൂതന ആശയങ്ങളും സാമൂഹിക മാറ്റങ്ങളും സമഗ്രമായി ചർച്ച ചെയ്യുന്ന ടെഡ്എക്സ് വാർഷിക കോൺഫറൻസായ TEDxNUALS: മ്യൂസിങ്സ് ഇൻ ട്വിലൈറ്റിൽ സംസാരിക്കുമ്പോൾ അദ്ദേഹം പങ്കുവെച്ച കുട്ടിക്കാലത്തെ ഒരു കഥ ഇഷ്ടപ്പെടാതിരിക്കാൻ ഒരാൾക്ക് ബുദ്ധിമുട്ടായിരിക്കും.

ഹൈസ്കൂളിൽ പഠിക്കുമ്പോൾ മോഹൻലാൽ നായകനായ ‘തേൻമാവിൻ കൊമ്പത്ത്’ വീണ്ടും എഡിറ്റ് ചെയ്യാൻ ശ്രമിച്ചതിന്റെ അനുഭവമാണ് ജിയോ ബേബി പങ്കുവച്ചത്. വീഡിയോ കാസറ്റ് പ്ലെയറിൽ സിനിമ കണ്ടാണ് താൻ വളർന്നതെന്നും സ്‌കൂളിൽ പഠിക്കുമ്പോൾ പ്രിയദർശൻ സംവിധാനം ചെയ്ത തേൻമാവിൻ കൊമ്പത്ത്, അരവിന്ദന്റെ 'ഒരിടത്ത്', ശങ്കറിന്റെ 'കാതലൻ' എന്നിവയായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് സിനിമകളെന്നും ജിയോ പറഞ്ഞു. "അവ തികച്ചും വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു, എന്നാൽഅവ ഒരേ സമയം കാണുന്നത് ആസ്വദിച്ചു," അദ്ദേഹം പറഞ്ഞു.

തേൻമാവിൻ കൊമ്പത്ത് സിനിമയിലെ ഡയലോഗുകൾ മാറ്റി പുതിയൊരു സിനിമ ചെയ്യാമോ എന്ന് ഞാൻ ആലോചിച്ചു. അങ്ങനെ ഡയലോഗുകൾ മുഴുവനു വീണ്ടും എഴുതി സ്വന്തം ശബ്ദത്തിൽ ടേപ്പ് റെക്കോർഡറിൽ റെക്കോർഡ് ചെയ്തു. പിന്നെ അത് സിനിമയുടെ ദൃശ്യങ്ങളുമായി സമന്വയിപ്പിച്ച് പ്ലേ ചെയ്തു സഹോദരിമാരെ ചിരിപ്പിച്ചതായുx പ്രഭുദേവ നായകനായ കാതലൻ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾക്കൊപ്പം പ്രിയദർശൻ-മോഹൻലാൽ ചിത്രത്തിലെ പ്രശസ്തമായ ഒരു രംഗം കൂട്ടിച്ചേർക്കാൻ ശ്രമിച്ചതും അദ്ദേഹം ഓർത്തു. മറ്റൊരു പ്രിയദർശൻ ചിത്രമായ ‘താളവട്ടം’ ഇഷ്ടചിത്രങ്ങളിൽ ഒന്നായിരുന്നുവെന്നും ജിയോബേബി ഓർമിക്കുന്നു.

ഹയർസെക്കൻഡറി സ്‌കൂളിലും കോളേജിലും കൊമേഴ്‌സ് പഠിക്കുമ്പോൾ സിനിമയോടുള്ള അഭിനിവേശം തന്നെ പിടികൂടിയതെങ്ങനെയെന്നും ജിയോ വിവരിച്ചു. ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണന്റെ പുസ്തകത്തിൽ നിന്നാണ് ഷോട്ടുകളുടെയും സീനുകളുടെയും അടിസ്ഥാനകാര്യങ്ങൾ പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബികോം വിദ്യാർത്ഥിയായിരിക്കെയാണ് ജിയോ ആദ്യമായി സിനിമാ നിർമാണത്തിന് ശ്രമിച്ചത്. 

ബികോമിന് ശേഷം ഫിലിം മേക്കിങ് പഠിക്കാൻ ജിയോ ചങ്ങനാശ്ശേരി സെൻ്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ ചേർന്നു. 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ', 'കാതൽ - ദി കോർ' എന്നിവയുൾപ്പെടെയുള്ള സിനിമകളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് മുൻപ് സിനിമാരംഗത്തേക്ക് കടന്നുവരാൻ താൻ എങ്ങനെ പാടുപെട്ടുവെന്ന് ജിയോ പങ്കുവെച്ചു.

tedx - 1

കൊച്ചി കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) ആണ് മ്യൂസിങ്ങ്സ് ഇൻ ട്വിലൈറ്റ് എന്ന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.

പാർലമെന്റ് അംഗം ഹൈബി ഈഡൻ, ഇന്ത്യയിലെ LGBTQIA+ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ പ്രമുഖ വ്യക്തിയായ നവതേജ് ജോഹർ, ഡോ. വാസുകി ഐഎഎസ്, "ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ", "കാതൽ: ദി കോർ" എന്നീ ചിത്രങ്ങളിലൂടെ സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത ചലച്ചിത്ര നിർ‍മാതാവ് ജിയോ ബേബി, പ്രഞ്ജൽ സിൻഹ, അഡ്വ. ഡോ.ക്രിസ് വേണുഗോപാൽ, ദേവി കൃഷ്ണ, ജയലക്ഷ്മി അരിപിന, ചാന്ദിനി, സതീഷ് എം., അഡ്വ. നിഹാരിക ഹേമ, അഗ്നി മിത്ര, സുരേഖ യാദവ് തുടങ്ങിയവരെല്ലാം സമ്മേളനത്തിൽ സംസാരിച്ചു.

English Summary:

Childhood story he shared while speaking at TEDxNUALS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com