ADVERTISEMENT

സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർധന നടപ്പാക്കിയ ശേഷമുള്ള 3 മാസങ്ങൾക്കിടെ ബിഎസ്എൻഎൽ കേരളത്തിൽ മാത്രം 1.18 ലക്ഷം മൊബൈൽ കണക‍്ഷനുകൾ അധികമായി നേടി. അതേസമയം, വിപണിയിലെ മറ്റ് 3 കമ്പനികൾക്കും 3 മാസമായി ഇടിവു തുടരുകയാണ്. വിപണിയിലെ ഒന്നാമനായ റിലയൻസ് ജിയോയ്ക്ക് കേരളത്തിൽ മാത്രം 3.7 ലക്ഷം മൊബൈൽ കണക‍്ഷനുകൾ നഷ്ടമായി. എയർടെലിന് 41,200 കണക‍്ഷനുകളും വോഡഫോൺ ഐഡിയയ്ക്ക് 2.23 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

രാജ്യമാകെ മറ്റ് 3 കമ്പനികളുടെ എണ്ണത്തിൽ മൂന്നാം മാസവും കനത്ത ഇടിവു തുടരുമ്പോൾ താരിഫ് കൂട്ടാതിരുന്ന ബിഎസ്എൻഎലിന് മാത്രമാണ് എണ്ണത്തിൽ കുതിപ്പുള്ളത്.രാജ്യമാകെ കഴിഞ്ഞ 3 മാസത്തിനിടയിൽ ബിഎസ്എൻഎലിന് കൂടിയത് 63 ലക്ഷം ലക്ഷം വരിക്കാരാണ്. ഏകദേശം 2 വർഷക്കാലമായി വരിക്കാരുടെ എണ്ണത്തിൽ ഇടിവു തുടർന്ന ബിഎസ്എൻഎൽ ആണ് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കണക്കിൽ കുതിപ്പ് തുടരുന്നത്.

bsnl-telecom - 1

ജൂലൈ ആദ്യവാരമാണ് റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവ നിരക്ക് കൂട്ടിയത്.കഴിഞ്ഞ മാസം മാത്രം രാജ്യമാകെ ജിയോയ്ക്ക് നഷ്ടപ്പെട്ടത് 80 ലക്ഷത്തോളം കണക‍്ഷനുകളാണ്. 3 മാസത്തെ ഇടിവ് 1.2 കോടിയാണ്. രാജ്യമാകെ എയർടെലിന് 55.38 ലക്ഷം വരിക്കാരും. വോഡഫോൺ–ഐഡിയയ്ക്ക് 48.42 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

ടെലികോം നിരക്ക് വർധിപ്പിച്ചത് മാത്രമാണോ കണക്കിനു പിന്നിലെന്ന് വ്യക്തമല്ല. ചട്ടലംഘനത്തിന്റെ പേരിൽ ടെലികോം വകുപ്പിന്റെയോ ട്രായിയുടെയോ നിർദേശപ്രകാരം കണക‍്ഷനുകൾ റദ്ദാക്കുന്നതും കെവൈസി നടപടിക്രമം പാലിക്കാത്തതുവഴി റദ്ദാകുന്നതും കണക്കിൽ പ്രതിഫലിക്കാം.

English Summary:

BSNL gains over 1 lakh subscribers in Kerala as other telecom giants like Jio, Airtel, and Vodafone Idea witness a decline following tariff hikes. Explore the shifting landscape of the Indian mobile market.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com