അഡൽട്ട് കണ്ടന്റ് ക്രിയേറ്ററാകാന്‍ പിഎച്ച്ഡി പഠനം ഉപേക്ഷിച്ചു യുട്യൂബർ, വിമർശനവും പ്രോത്സാഹനവുമായി സോഷ്യൽമീഡിയ
Mail This Article
ആരാധകർക്കായി അഡൽറ്റ് കണ്ടന്റ് നിർമിക്കാൻ പഠനം ഉപേക്ഷിച്ചു യുട്യൂബർ സാറ ധർ. പിഎച്ച്‍ഡി ഡ്രോപ് ഔട്ട് ടു ഒൺലി ഫാൻസ് എന്ന തലക്കെട്ടിലുള്ള ഒരു യുട്യൂബ് വിഡിയോയിൽ, സാറ ധർ തന്റെ തീരുമാനം വിശദീകരിച്ചു.
നിലവിലെ കരിയർ ഉപേക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ളതാണെങ്കിലും, ഈ തീരുമാനത്തിൽ പ്രത്യേകിച്ച് സങ്കടമൊന്നുമില്ലെന്ന് സാറ പറഞ്ഞു. ഈ നീക്കത്തെ 'കരിയർ സ്വിച്ചെന്നും' തന്റെ ഭാവി കൊണ്ടുള്ള ചൂതാട്ടമെന്നുമാണ് സാറ വിശേഷിപ്പിക്കുന്നത്.
മെഷീൻ ലേണിങ് നെറ്റ്‌വർക്കുകൾ, ടെക്നോളജി എന്നിവയെക്കുറിച്ചുള്ള ട്യൂട്ടോറിയലുകളും മറ്റും അപ്ലോഡ് ചെയ്യുന്ന, സാറ ധറിനു യുട്യൂബിൽ ഒരു ലക്ഷത്തിലധികം വരിക്കാരുണ്ട്. ലിങ്ക്ഡ് ഇനിലും സാറ ഒരു വൈകാരിക വിഡിയോ പങ്കിട്ടു, അതിൽ അക്കാദമിക് കാര്യങ്ങൾ ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒരു തൊഴിൽ ആരംഭിക്കാനുള്ള തീരുമാനം വിവരിച്ചു.
ഒരു അക്കാദമിക് സ്ഥാപനത്തിലെ പ്രതീക്ഷകളോ ഒരു കോർപ്പറേറ്റ് ഓഫീസിൻ്റെ പരിമിതികളോ കൊണ്ട് ബന്ധിക്കപ്പെടാത്ത ഒരു വ്യത്യസ്തമായ ജീവിതമാണ് താൻ സ്വപ്നം കണ്ടതെന്നും സാറ പറഞ്ഞു. പിഎച്ച്‌ഡി പഠിക്കുമ്പോൾ ഒരു സൈഡ് പ്രോജക്‌റ്റായി വിഡിയോകൾ ചെയ്യുമായിരുന്നുവെന്നും അതിലൂടെ മില്യൺ ഡോളറോളം സമ്പാദിച്ചതായും സാറ തന്റെ വിഡിയോയില്‍ പറയുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി നിരവധിപ്പേർ ഈ വിഡിയോയുടെ താഴെ എത്തുന്നു.