ADVERTISEMENT

എയർ ഇന്ത്യയുടെ തിരഞ്ഞെടുത്ത ആഭ്യന്തര, രാജ്യാന്തര സർവീസുകളിൽ വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമായിത്തുടങ്ങി. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനക്കമ്പനി ആഭ്യന്തരസർവീസുകളിൽ വൈഫൈ ലഭ്യമാക്കുന്നത്. തുടക്കമെന്ന നിലയിൽ പരിമിതകാലത്തേക്ക് യാത്രക്കാർക്ക് ഇത് സൗജന്യമായി ലഭ്യമാക്കും. പിന്നീട് നിരക്ക് ഏർപ്പെടുത്തും.

എയർ ഇന്ത്യയുടെ എയർബസ് എ350, ബോയിങ് 787–9 വിമാനങ്ങളിലും ചില എയർബസ് എ321നിയോ വിമാനങ്ങളിലും വൈഫൈ ലഭ്യമാകും. ബാക്കി വിമാനങ്ങളിലും വൈകാതെ സേവനമെത്തും.10,000 അടി ഉയരത്തിനു മുകളിൽ പറക്കുമ്പോൾ ലാപ്ടോപ്, ടാബ്‍ലെറ്റ്, സ്മാർട്ഫോൺ എന്നിവയിലെല്ലാം വൈഫൈ ഉപയോഗിക്കാം.

internet-wifi-speed - 1

ന്യൂയോർക്ക്, ലണ്ടൻ, പാരിസ്, സിംഗപ്പൂർ എന്നീ റൂട്ടുകളിൽ വൈഫൈ പരീക്ഷണം നടത്തിയ ശേഷമാണ് ഇപ്പോൾ ആഭ്യന്തര സർവീസുകളിൽ കൂടി എയർ ഇന്ത്യ വൈഫൈ ആരംഭിച്ചിരിക്കുന്നത്.രാജ്യാന്തര ഫ്ലൈറ്റുകളിൽ പലതിലും വൈഫൈ ഇന്റർനെറ്റ് ഉണ്ടെങ്കിലും ഇന്ത്യയിലെ ആഭ്യന്തര സർവീസുകളിൽ ലഭ്യമായിരുന്നില്ല.

എങ്ങനെ?

വൈഫൈ സൗകര്യമുള്ള ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുമ്പോൾ സ്വന്തം ഡിവൈസിലെ വൈഫൈ ഓൺ ആക്കി സേർച് ചെയ്യുക. ‘Air India Wi-Fi’ തിരഞ്ഞെടുക്കുക. ഇതിലേക്ക് കണക്ട് ചെയ്യുന്നതോടെ എയർ ഇന്ത്യ പോർട്ടൽ തുറന്നുവരും.

ഇതിൽ പിഎൻആർ, ലാസ്റ്റ് നെയിം എന്നിവ നൽകിയാൽ വൈഫൈ ലഭ്യമാകും. ഉപഗ്രഹ കണക്റ്റിവിറ്റി, ഫ്ലൈറ്റിലെ മൊത്തം ഇന്റർനെറ്റ് ഉപയോഗം, റൂട്ടുകൾ എന്നിവയനുസരിച്ചായിരിക്കും ഇന്റർനെറ്റ് വേഗം.

പാനസോണിക് ഏവിയേഷൻസിന്റെ സഹകരണത്തോടെ ടാറ്റ ഗ്രൂപ്പ് കമ്പനിയായ ‘നെൽകോ’യാണ് വിസ്താരയുടെ രാജ്യാന്തര സർവീസുകളിൽ വൈഫൈ സൗകര്യം ലഭ്യമാക്കിയിരുന്നത്. ഇതേ സംവിധാനമാണ് എയർ ഇന്ത്യയും ഉപയോഗിക്കുന്നതെന്നാണ് സൂചന.

English Summary:

Air India launches free in-flight Wi-Fi on select domestic flights, a first for India! Enjoy internet access on your next Air India journey. Learn how to connect and experience seamless connectivity above 10,000 feet.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com