സബ്സ്ക്രിപ്ഷൻ വേണ്ട, ആപ്പിൾ ടിവി പ്ലസ് സ്ട്രീമിങ് സൗജന്യമായി കാണാം
Mail This Article
×
ആപ്പിളിന്റെ സ്ട്രീമിങ് സേവനമായ ആപ്പിൾ ടിവി പ്ലസ് (Apple TV+) ഈ വാരാന്ത്യത്തിൽ ലോകമെമ്പാടുമുള്ള എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാകും. ജനുവരി 3 മുതൽ ജനുവരി 5 വരെ നിരക്കുകളൊന്നുമില്ലാതെ ഈ സേവനം ആക്‌സസ് ചെയ്യാൻ കഴിയും, സൗജന്യമായി കാണുന്നതിന് ഉപയോക്താക്കൾക്ക് ആപ്പിൾ ഐഡി മതിയാകും.
സ്മാർട്ട് ടിവികൾ, ഗെയിമിങ് കൺസോളുകൾ, ആപ്പിൾ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ Apple TV+ ലഭ്യമായ ഏത് ഉപകരണത്തിലും കാഴ്ചക്കാർക്ക് കാണാൻ കഴിയും. ഒരാഴ്ച സൗജന്യ സേവനം നൽകിയശേഷം കാഴ്ചക്കാരെ പണമടച്ചുള്ള വരിക്കാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
Apple TV+ ന് സാധാരണയായി ഇന്ത്യയിൽ പ്രതിമാസം 99 രൂപ ചിലവാകും, ഓരോ സബ്‌സ്‌ക്രിപ്‌ഷനും ആറ് കുടുംബാംഗങ്ങൾക്ക് വരെ ആക്‌സസ് വാഗ്ദാനം ചെയ്യുന്നു.
English Summary:
Apple TV+ offers a free weekend. Users can enjoy various shows from January 3rd to 5th using their Apple ID.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.