കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലമാണ് ചങ്ങനാശേരി നിയമസഭാമണ്ഡലം. ചങ്ങനാശ്ശേരി നഗരസഭയും ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളും അടങ്ങുന്ന മണ്ഡലമാണ് ഇത്. തുടർച്ചയായി ഒമ്പത് തവണ കേരള കോൺഗ്രസിന്റെ സി.എഫ്.തോമസ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2020ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നു മണ്ഡലം ഒഴിഞ്ഞു കിടക്കുന്നു.