‘സതീശന്റെ പ്രസ്താവന വേദനിപ്പിച്ചു’; ചങ്ങനാശേരിയിൽ ഐഎൻടിയുസി പ്രകടനം

Mail This Article
ചങ്ങനാശേരി ∙ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ചങ്ങനാശേരി മാർക്കറ്റിലെ ഐഎൻടിയുസി തൊഴിലാളികൾ പ്രകടനം നടത്തി. കോൺഗ്രസിന്റെ പോഷക സംഘടനയല്ല ഐഎൻടിയുസി എന്നുള്ള വി.ഡി.സതീശന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

മാർക്കറ്റിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംക്‌ഷനിൽ സമാപിച്ചു. ഐഎൻടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി.പി.തോമസ് നേതൃത്വം നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് ജോമോൻ കുളങ്ങര ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കോൺഗ്രസ് പാർട്ടിക്ക് എതിരല്ലെന്നും, പ്രസ്താവന വേദനയുണ്ടാക്കിയെന്നും, തൊഴിലാളികളുടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ചെയ്തതെന്നും നേതാക്കൾ പറഞ്ഞു.
English Summary: INTUC staged a protest against VD Satheesan's remarks