എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന നിയമസഭാമണ്ഡലമാണ് കളമശേരി. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കളമശേരി മുനിസിപ്പാലിറ്റി, ഏലൂർ നഗരസഭ എന്നിവയും പരവൂർ താലൂക്കിൽ ഉൾപ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കളമശ്ശേരി നിയമസഭാമണ്ഡലം. 2011 മുതൽ മുസ്‌ലിം ലീഗിന്റെ വി.കെ. ഇബ്രാഹിംകുഞ്ഞാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.