കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ നഗരസഭയും ചേലോറ, എടക്കാട്, എളയാവൂർ, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാമണ്ഡലം. 1965ൽ നിലവിൽവന്ന കണ്ണൂർ മണ്ഡലത്തിന്റെ ആദ്യ എംഎൽഎ മുസ്‌ലിം ലീഗ് സ്വതന്ത്രൻ കെ.എം.അബൂബക്കറായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് നിലവിൽ ഇവിടുത്തെ എംഎൽഎ.