കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് നഗരസഭയും ചപ്പാരപ്പടവ്, കുറുമാത്തൂർ, പരിയാരം, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ,മലപ്പട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തളിപ്പറമ്പ് നിയമസഭാമണ്ഡലം. സിപിഎമ്മിലെ ജെയിംസ് മാത്യു ആണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലെ സി.കെ.പി. പത്മനാഭൻ ആയിരുന്നു 2006 മുതൽ 2011 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.