കാസർകോട് ജില്ലയിലെ കാസർകോട് താലൂക്കിലുൾപ്പെടുന്ന കാസർകോട് നഗരസഭ, ചെമ്മനാട്, ദേലംപാടി, ബേഡഡുക്ക, മുളിയാർ, കുറ്റിക്കോൽ എന്നീ ഗ്രാമപഞ്ചായത്തുകളും, ഹോസ്ദുർഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂർ-പെരിയ,ഉദുമ, എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ഉദുമ നിയമസഭാമണ്ഡലം. കാസർകോട് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം. സിപിഎമ്മിന്റെ കെ.കുഞ്ഞിരാമനാണ് 2016ൽ ഇവിടെനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.