ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ഉടുമ്പൻചോല നിയമസഭാമണ്ഡലം. ഉടുമ്പൻചോല താലൂക്കിൽ ഉൾപ്പെടുന്ന ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, വണ്ടൻമേട്, ഉടുമ്പൻചോല എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്. 2016 മുതൽ സിപിഎമ്മിലെ എം.എം.മണിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.