Activate your premium subscription today
തിരുവനന്തപുരം∙ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ ഇന്നു വൈകിട്ട് പൂജവയ്പിനു തുടക്കമാകും. 13ന് ആണ് വിദ്യാരംഭം. പഠനോപകരണങ്ങളും തൊഴിൽ ആയുധങ്ങളും ദേവിക്കു മുന്നിൽ സമർപ്പിച്ചു പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്.ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പൂജവയ്പിനും നവരാത്രി ആഘോഷത്തിനുമുള്ള ഒരുക്കങ്ങൾ
നവരാത്രികാലത്തെ ദുർഗ്ഗാഷ്ടമി ദിവസമാണ് പൂജവയ്ക്കേണ്ടത്. ഇതനുസരിച്ചു 2024 ഒക്ടോബർ 10 വ്യാഴാഴ്ച വൈകിട്ട് പൂജവയ്പ്പ് നടത്തണം . ഭവനത്തിലോ ക്ഷേത്രത്തിലോ പൂജവയ്ക്കാവുന്നതാണ്.
ശരദ് നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവയ്പ്പ്. ഗ്രന്ഥങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവയ്പ്പു നടത്താവുന്നതാണ്. ശരദ് നവരാത്രിയിൽ അസ്തമയത്തിന്അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്.
മലയാള മനോരമയിൽ ഒക്ടോബർ 13നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. അക്ഷരങ്ങളുടെ ലോകത്തേക്കു കുഞ്ഞുങ്ങളെ വരവേൽക്കുന്ന പവിത്രമായ ചടങ്ങിനു നേതൃത്വം നൽകുന്നത് അറിവിന്റെയും ആധ്യാത്മികതയുടെയും എഴുത്തിന്റെയും ലോകത്തു തിളങ്ങുന്ന പ്രതിഭകളാണ്. വൈസ് ചാൻസലർമാരായിരുന്ന നാലു പ്രമുഖർ ഒരുമിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട്.
വിജയദശമി ദിനത്തിൽ മലയാള മനോരമ ഒരുക്കുന്ന വിദ്യാരംഭത്തിന് ഈ മാസം 10 വരെ സൗജന്യമായി പേരു നൽകാം. കേരളത്തിലെ 11 മനോരമ യൂണിറ്റുകളിലും ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലുമായി 64 ഗുരുക്കന്മാരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്.
ചെന്നൈ ∙ നാട്ടിലേക്കുള്ള ട്രെയിനുകളിൽ പൂജ അവധി ദിവസങ്ങളിലെ ടിക്കറ്റുകൾ തീർന്നിട്ടും സ്പെഷൽ ട്രെയിൻ ഏർപ്പെടുത്താതെ യാത്രക്കാരെ വലച്ച് ദക്ഷിണ റെയിൽവേ. ഓണക്കാലത്തെ ടിക്കറ്റുകൾ മാസങ്ങൾക്കു മുൻപേ തീർന്നിട്ടും ഉത്രാടത്തിന്റെ അന്നും തലേദിവസവുമാണു റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. പൂജയ്ക്കും ഇതേ
തിരൂർ ∙ കാവ്യങ്ങളെഴുതിയും അതു ചൊല്ലിയും കാഞ്ഞിരത്തിന്റെ കയ്പ്പു പോലും മാറ്റിയ ആചാര്യന്റെ സന്നിധിയിൽ നടന്ന അക്ഷരോത്സവത്തിൽ ആദ്യാക്ഷരം നുകർന്നു കുരുന്നുകൾ. 2850 കുട്ടികളാണ് ഇന്നലെ തിരൂർ തുഞ്ചൻപറമ്പിൽ ഹരിശ്രീ കുറിച്ചത്. ഇന്നലെ രാവിലെ നാലരയോടെ ഇവിടെ ചടങ്ങുകൾ ആരംഭിച്ചു. സരസ്വതി മണ്ഡപത്തിലും കൃഷ്ണശിലാ
കണ്ണൂർ∙ അക്ഷരമുറ്റത്തേക്കു പിച്ചവച്ചു കുരുന്നുകളെത്തി. കണ്ണിലെ കൗതുകം ഹരിശ്രീകുറിച്ച് ഹൃദയത്തിലേക്കെത്തി. പുസ്തകത്താളിലെ അക്ഷരങ്ങൾക്കൊപ്പം ചിന്തയും ഭാവനയും സമാസമം ചേരുമ്പോൾ ഈ ലോകത്തെ നയിക്കാൻ അവർ വളരും. പൂവും പൂമ്പാറ്റയും പുഴയും പുസ്തകവും കഥയും ശാസ്ത്രവും അവർ രുചിച്ചറിയും. സാഹിത്യലോകത്തിനു മികവുറ്റ
തലശ്ശേരി ∙ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും സംയുക്തമായി വിജയദശമി ദിനത്തിൽ കുരുന്നുകൾക്കു വിദ്യാരംഭച്ചടങ്ങ് ഒരുക്കി. തലശ്ശേരി ഗുണ്ടർട്ട് സ്റ്റോറി ടെല്ലിങ് മ്യൂസിയത്തിൽ സ്പീക്കർ എ.എൻ.ഷംസീറും കലക്ടർ അരുൺ കെ.വിജയനും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു. നേരത്തേ,
കോഴിക്കോട്∙ മലയാള മനോരമ കോഴിക്കോട് യൂണിറ്റിൽ ആദ്യാക്ഷരം കുറിച്ചതു 320 കുരുന്നുകൾ. സർവൈശ്വര്യവും നേർന്നു ഹരിശ്രീ കുറിച്ച ഗുരുക്കളെ വന്ദിച്ചു കുട്ടികൾ അറിവിന്റെ ലോകത്തേക്കു പ്രവേശിച്ചു.കവിയും നോവലിസ്റ്റും പ്രഭാഷകനുമായ കൽപറ്റ നാരായണൻ, ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ
Results 1-10 of 16