Activate your premium subscription today
റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് തടിലോറി കയറിയിറങ്ങിയ നാട്ടിക ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന് നാം മോചിതരായിട്ടില്ല. ദേശീയ പാതയിലൂടെ ഒഴുകി നീങ്ങുന്ന ചരക്കു ലോറികളെ ഭീതിയോടെ നോക്കുകയാണ് ലോകം. നാടുകള്‍ താണ്ടി, ദിവസങ്ങൾ പിന്നിട്ട്, മുഷിഞ്ഞോടുന്ന ചരക്കു ലോറികൾ എങ്ങനെ ഇത്ര വലിയ അപകടത്തിലേക്ക് ഇടിച്ചു കയറുന്നു? അപകട റിപ്പോർട്ടിൽ അധികൃതർ കണ്ടെത്തുന്നവ മാത്രമാണോ പ്രശ്നം? ആരാണ് ഈ ലോറികളെ കൊലയാളികളാക്കുന്നത്? ലോറിയുടെ കാബിനിൽ ക്യാമറയുമായി യാത്ര ചെയ്ത് നാടുകൾ പരിചയപ്പെടുത്തിയ ഒരാൾ. ദുഷ്കരമായ ലോറി ഡ്രൈവറുടെ സീറ്റ് സ്വയം തിരഞ്ഞെടുത്ത വനിത. ‘അപകട വിവരം അറിഞ്ഞപ്പോൾ സങ്കടം വന്നു. ഒഴിവാക്കാമായിരുന്നു. മദ്യവും ഉറക്കവുമാണ് അപകടങ്ങളിലേക്ക് ലോറികളെ തള്ളിവിടുന്നത്’ - ജലജയുടെ വാക്കുകൾ. ജലജയും ഭർത്താവ് രതീഷും കുടുംബമായി നാടുകൾ കടന്ന് യാത്ര ചെയ്യുന്നവരാണ്. നാട്ടികയ്ക്ക് സമാനമായ അപകടങ്ങൾ മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നടക്കുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.
ദുബായ് ∙ ബർക്കത്ത് എന്നാല്‍ ഐശ്വര്യമെന്നാണ് അർത്ഥം. പേരിനൊപ്പമുളള ഐശ്വര്യം സ്വന്തം ജീവിതത്തിലേക്ക് വരാന്‍ ജീവിത സാഹചര്യങ്ങളോട് പൊരുതി ഒറ്റയ്ക്ക് നടക്കേണ്ടിവന്നു
ആലക്കോട് ∙ മലയോരത്തെ വളവുകൾ നിറഞ്ഞ വഴിയിൽ ബസിന്റെ വളയം പിടിക്കാൻ വനിതാ ഡ്രൈവർ. മൂരിക്കടവ്-ആലക്കോട്-തളിപ്പറമ്പ്-കണ്ണൂർ റൂട്ടിൽ ഓടുന്ന വോയേജർ ട്രാവൽസ് ബസ് ഓടിച്ചാണ് കാർത്തികപുരം സ്വദേശിനിയായ ഒരപ്പൂഴിക്കൽ അഖില സൗബിൻ എന്ന 32 വയസ്സുകാരി മലയോരത്തെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന ഖ്യാതി നേടുന്നത്. നേരത്തേ
തിരുവനന്തപുരം∙ മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കായി ‘ഫെഫ്ക’യുടെ നേതൃത്വത്തിൽ വനിതാ ഡ്രൈവർമാരെ നിയമിക്കുന്നു. സിനിമാ സാങ്കേതിക പ്രവർത്തകരുൾപ്പെടുന്ന 21 സംഘടനകളുടെ പൊതുസംഘടനയായ ഫെഫ്കയുടെ കീഴിലുള്ള ‘കേരള സിനി ഡ്രൈവേഴ്സ് യൂണിയനി’ൽ ആദ്യഘട്ടത്തിൽ 5 വനിതാ ഡ്രൈവർമാർക്കു നിയമനം നൽകും.
കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരി നിരന്നപാറ ഈരൂൾകുന്ന് തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഇന്നലെ നടന്ന ഓഫ് റോഡ് മത്സരത്തിൽ പങ്കെടുത്ത ഏക വനിത താരം ശ്രദ്ധാകേന്ദ്രമായി. ഇന്നലെ കേരളത്തിനകത്തും പുറത്തു നിന്നുമായി 30 പേരാണ് മത്സരത്തിന് എത്തിയത്. അതിൽ മലപ്പുറം താനൂർ സ്വദേശി സി.പി.
ഷർമിളയ്ക്ക് ഇപ്പോൾ സ്വന്തമായി കാറുണ്ട്. റജിസ്ട്രേഷൻ നമ്പർ ലഭിച്ചാൽ ഷർമിള ടാക്സി ഡ്രൈവറാകും. വനിതകൾ മാത്രം ഡ്രൈവർമാരായ ഒരു ടാക്സി സർവീസ് ഏജൻസിയാണു ഷർമിളയുടെ അടുത്ത ലക്ഷ്യം. കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിത ബസ് ഡ്രൈവറായി തമിഴ്നാട്ടിലും കേരളത്തിലും താരമായ മലയാളിയായിരുന്നു 24 വയസ്സുകാരിയായ കോയമ്പത്തൂർ വടവള്ളി തിരുവള്ളുവർ നഗറിൽ ഷർമിള. ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി–മുരുകേശൻ ദമ്പതികളുടെ മകളായ ഹേമയുടെ മകൾ. ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നു സോമനൂരിലേക്കുള്ള 20–എ ടൗൺ സ്വകാര്യ ബസിലെ ഡ്രൈവറായി കഴിഞ്ഞ ഏപ്രിൽ ഒന്നിനാണു ഷർമിള ജോലിയിൽ പ്രവേശിച്ചത്
തിരുവനന്തപുരം ∙ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ വനിത സ്കൂള്‍ ബസ് ഡ്രൈവറായി തിരുവനന്തപുരം സ്വദേശി സുജ. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ്, അതെ സ്കൂളിലെതന്നെ വിദ്യാര്‍ഥിനിയുടെ അമ്മ ബസ് ഡ്രൈവറായി എത്തിയത്.
ലോക്ഡൗൺ കാലം. എറണാകുളം – മലപ്പുറം റൂട്ട്. മറികടന്നു പോകുന്ന ടാങ്കർ ലോറിയുടെ ഡ്രൈവിങ് സീറ്റിലേക്ക് വഴിയിൽ നിന്ന യുവാക്കളിലൊരാൾ ഒന്നുകൂടി നോക്കി. വളയം തിരിക്കുന്നത് ഒരു പെൺകുട്ടി തന്നെ. യുവാവിലെ ഡിറ്റക്ടീവ് ഉണർന്നു. ഇതിലെന്തോ പ്രശ്നമുണ്ട്. പത്മശ്രീ എന്ന പേരു കേരളത്തിൽ കേട്ടിട്ടില്ലെന്നു സിനിമയിൽ
Results 1-8