വളവുകൾ നിറഞ്ഞ വഴിയിൽ ബസിന്റെ വളയം പിടിക്കാൻ അഖില വരും; സ്വന്തം ബസ് ഓടിച്ച്
Mail This Article
×
ആലക്കോട് ∙ മലയോരത്തെ വളവുകൾ നിറഞ്ഞ വഴിയിൽ ബസിന്റെ വളയം പിടിക്കാൻ വനിതാ ഡ്രൈവർ. മൂരിക്കടവ്-ആലക്കോട്-തളിപ്പറമ്പ്-കണ്ണൂർ റൂട്ടിൽ ഓടുന്ന വോയേജർ ട്രാവൽസ് ബസ് ഓടിച്ചാണ് കാർത്തികപുരം സ്വദേശിനിയായ ഒരപ്പൂഴിക്കൽ അഖില സൗബിൻ എന്ന 32 വയസ്സുകാരി മലയോരത്തെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന ഖ്യാതി നേടുന്നത്. നേരത്തേ നഴ്സ് ആയിരുന്നു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗബിൻ ആണ് ഭർത്താവ്. ഇവർ അടുത്ത കാലത്ത് വാങ്ങിയ ബസാണ് വോയേജർ ട്രാവത്സ്. നേരത്തേ ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് അറിയാവുന്ന അഖില ബസ് ഓടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹെവി ലൈസൻസ് എടുത്തത്. അഖിലയ്ക്ക് ധൈര്യം പകരാൻ സൗബിനും ബസിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.