Activate your premium subscription today
ന്യൂഡൽഹി∙ ദേശീയ കായിക പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. രാഷ്ട്രപതി ഭവനിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, മലയാളി അത്ലീറ്റ് എം. ശ്രീശങ്കർ തുടങ്ങിയ താരങ്ങൾക്ക് അർജുന അവാർഡ് സമ്മാനിച്ചു.
ന്യൂഡൽഹി ∙ നീതിക്കുവേണ്ടിയുള്ള ശ്രമം ഇപ്പോഴും പെരുവഴിയിലാണെന്നു വ്യക്തമാക്കി ലോക ചാംപ്യൻഷിപ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് ഖേൽരത്ന, അർജുന അവാർഡുകൾ വഴിയിലുപേക്ഷിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ മെഡൽ ഉപേക്ഷിച്ചു പ്രതിഷേധിക്കാനായിരുന്നു നീക്കമെങ്കിലും പൊലീസ് തടഞ്ഞു. തുടർന്ന്, ഇന്ത്യ ഗേറ്റിന് അഭിമുഖമായുള്ള കർത്തവ്യപഥിലാണ് മെഡലുകൾ ഉപേക്ഷിച്ചത്. ഇവ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ഖേൽരത്ന, അർജുന അവാർഡുകൾ തിരിച്ചുനൽകുമെന്ന് വിനേഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ന്യൂഡൽഹി∙ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ പ്രതിഷേധത്തിന്റ ഭാഗമായി വിരമിക്കൽ പ്രഖ്യാപിച്ച സാക്ഷി മാലിക്, പത്മശ്രീ തിരികെ നൽകിയ
പാലക്കാട് ∙ അർജുന അവാർഡിന് അർഹനായെന്ന ആഹ്ലാദവാർത്ത ബാങ്കോക്കിലായിരുന്ന എം.ശ്രീശങ്കറിനെ മാതാപിതാക്കൾ അറിയിച്ചപ്പോൾ അമിത ആഹ്ലാദമൊന്നും പ്രകടിപ്പിച്ചില്ല. ഇന്നലെ വീട്ടിലെത്തിയപ്പോൾ ശങ്കു അതിനു കാരണം പറഞ്ഞു: ‘സങ്കടം മറികടക്കാൻ പഠിച്ചു, സമ്മർദം നേരിടാൻ മെഡിറ്റേഷൻ; അമിത സന്തോഷം പിറ്റിനു പുറത്ത്.’ശങ്കു
പാലക്കാട് ∙ അർജുന അവാർഡിന് അർഹനായെന്ന ആഹ്ലാദവാർത്ത ബാങ്കോക്കിലായിരുന്ന എം.ശ്രീശങ്കറിനെ മാതാപിതാക്കൾ അറിയിച്ചപ്പോൾ അമിത ആഹ്ലാദമൊന്നും പ്രകടിപ്പിച്ചില്ല. ഇന്നലെ വീട്ടിലെത്തിയപ്പോൾ ശങ്കു അതിനു കാരണം പറഞ്ഞു: ‘സങ്കടം മറികടക്കാൻ പഠിച്ചു, സമ്മർദം നേരിടാൻ മെഡിറ്റേഷൻ; അമിത സന്തോഷം പിറ്റിനു പുറത്ത്.’ ശങ്കു ഇന്നലെ എത്തിയതോടെ യാക്കരയിലെ വീട്ടിൽ അർജുനയും ക്രിസ്മസും പുതുവത്സരവും ഒന്നിച്ചെത്തിയ ആഹ്ലാദമായി. പുതുവർഷ പ്രതീക്ഷകൾ ശങ്കു 'മനോരമയോടു പങ്കുവച്ചു.
ശങ്കുവിന്റെ ‘അർജുന’ വാർത്ത യാക്കരയിലെ വീട്ടിൽ വന്നുകയറുമ്പോൾ മാതാപിതാക്കളായ എസ്.മുരളിയും ബിജിമോളും തനിച്ചായിരുന്നു. പിന്നെ ആ വീട്ടിൽ ‘അർജുനയുടെ സന്തോഷവും അയൽക്കാരും ബന്ധുക്കളും നിറഞ്ഞു. ബാങ്കോക്കിലായിരുന്ന ശ്രീശങ്കറിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത് അച്ഛനും പരിശീലകനുമായ മുരളി തന്നെ.
ന്യൂഡൽഹി∙ 2023 ലെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ബാഡ്മിന്റൻ താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്ക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ചു. ദേശീയ കായികമന്ത്രാലയമാണു പുരസ്കാരം പ്രഖ്യാപിച്ചത്.
ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, മലയാളി അത്ലീറ്റ് എം. ശ്രീശങ്കർ എന്നിവർ ഉൾപ്പെടെ 18 കായിക താരങ്ങൾക്ക് അർജുന അവാർഡ് ശുപാർശ. മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന അവാർഡിന് പുരുഷ ബാഡ്മിന്റൻ ജോടികളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും ശുപാർശ ചെയ്യപ്പെട്ടു. വിവിധ കായിക അസോസിയേഷനുകൾ വഴി ലഭിക്കുന്ന പേരുകൾ പരിശോധിച്ച ശേഷം കേന്ദ്ര കായിക മന്ത്രാലയം പിന്നീടു ജേതാക്കളെ പ്രഖ്യാപിക്കും.
ന്യൂഡൽഹി∙ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദ്രോണാചാര്യ, അർജുന പുരസ്കാരങ്ങൾ തിരികെ നൽകാൻ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കായിക താരങ്ങൾ ഡൽഹിയിലെത്തി | farmer protest | farmer | protest | farm laws | sportspersons | Arjuna Award | Dronacharya Award | Manorama Online
ന്യൂഡൽഹി ∙ പകരം വയ്ക്കാനില്ലാത്ത പ്രകടനങ്ങളുടെ പേരിലാണ് എച്ച്.എസ്. പ്രണോയിയും എൽദോസ് പോളും അർജുന പുരസ്കാര നേട്ടത്തിന്റെ പ്രഭയിൽ നിൽക്കുന്നത്. കോമൺവെൽത്ത് ഗെയിംസിലെ ട്രിപ്പിൾ ജംപ് സ്വർണം എൽദോസിനും തോമസ് കപ്പ് ബാഡ്മിന്റനിൽ ഇന്ത്യയെ ചരിത്രത്തിലാദ്യമായി ജേതാക്കളാക്കിയ പ്രകടനം പ്രണോയിക്കും
Results 1-10 of 19