Activate your premium subscription today
കൊച്ചി ∙ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സൂപ്പർ താരം സഞ്ജു സാംസണ് മനോരമ സ്പോർട്സ് സ്റ്റാർ 2022 പുരസ്കാരം. മഴവിൽ മനോരമ സ്റ്റുഡിയോയിൽ നടന്ന പുരസ്കാര സമർപ്പണച്ചടങ്ങിൽ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയാണ് കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചത്.
ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ പുതിയൊരു ദൗത്യത്തിലാണ്. അതിനു ക്രിക്കറ്റുമായി വലിയ ബന്ധമില്ല. എങ്കിലും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളെല്ലാം സന്ദർശിച്ച് ജയസൂര്യ പറയുന്നു– ‘‘ശ്രീലങ്കയിൽ ടൂറിസ്റ്റായി വരണം. ഇവിടത്തെ പ്രശ്നങ്ങളെല്ലാം മാറി. പെട്രോളിനും ഗ്യാസിനും ക്യൂവില്ല. അവശ്യസാധനങ്ങൾക്ക് ക്ഷാമമില്ല.
ആറുപതിറ്റാണ്ട് മുൻപ് വോളിബോളിൽ അപരാജിതരായിരുന്ന ഡൽഹിയെ ശക്തമായ സ്മാഷുകളും സർവുകളും കൊണ്ട് പറപറപ്പിച്ചവരാണ് വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ് താരങ്ങൾ. 1955 നവംബർ 9ന് ബുധനാഴ്ച വാഴക്കുളത്തായിരുന്നു ആ മത്സരം. ഡൽഹിയുടെ സത്പ്രകാശും, എൻ.എൻ. ഛദ്ദയും ശർമയും സിക്ദാറും മോഹൻലാലും ഉൾപ്പെടുന്ന വമ്പൻ താരനിര വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ്ബിലെ
മനോരമ സ്പോർട്സ് സ്റ്റാർ 2022 പുരസ്കാരത്തിനായി മത്സരരംഗത്ത് ഇനി 3 താരങ്ങൾ. രാജ്യാന്തര അത്ലീറ്റ് എൽദോസ് പോൾ, ക്രിക്കറ്റ് താരം സഞ്ജു സാംസൺ, ബാഡ്മിന്റൻ താരം ട്രീസ ജോളി (പേരുകൾ ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിൽ) എന്നിവരാണ് സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന്റെ ഫൈനൽ റൗണ്ടിൽ ഇടംനേടിയത്.
തിരുവനന്തപുരം∙ കാൽപന്തിലെ തെക്കൻ തിരയോളമാണ് പൂവാറിലെ കടലോര കളിയരങ്ങായ എസ്ബിഎഫ്എ. ഫുട്ബോൾ ഹരമേറെയുള്ള നാട്ടിലെ മണൽപരപ്പിൽ പന്തു തട്ടി വളർന്നവരുടെ കളരി നാടിന്റെ തന്നെ പെരുമയാണിപ്പോൾ. 11 വർഷം മുൻപ് ആരംഭിച്ച അക്കാദമി ഇതിനകം സൃഷ്ടിച്ചത് 18 ദേശീയ താരങ്ങളെയും അൻപതോളം സംസ്ഥാന താരങ്ങളെയും. വിവിധ
വായനക്കാർക്ക് ഒരു ലക്ഷം രൂപ സമ്മാനം ഒന്നാം സ്ഥാനം നേടുന്ന താരത്തിന് വോട്ടു ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10,000 രൂപ വീതം സമ്മാനം.
വീഴ്ചകളിൽ പതറാതെ, വീറോടെ ഉയിർത്തെഴുന്നേൽക്കുന്ന നിശ്ചയദാർഢ്യത്തിന്റെ പേരാണ് അബ്ദുല്ല അബൂബക്കർ. 11 വർഷം നീണ്ട അത്ലറ്റിക്സ് കരിയറിന്റെ പകുതിയിലേറെ അബ്ദുല്ല പരുക്കിന്റെ പിടിയിലായിരുന്നു. കാൽപാദം, കാൽമുട്ട്, കാൽക്കുഴ എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായെത്തിയ പരുക്കുകൾ അബ്ദുല്ലയെ ഗ്രൗണ്ടിനു പുറത്തു നിർത്തി.
കേരളത്തിന്റെ കായിക മികവിന് ഒരു കയ്യടി ചാർത്താൻ മനോരമ വായനക്കാർക്ക് അവസരം. കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് സ്റ്റാർ 2022ന്റെ ജേതാവിനെ നിർണയിക്കാനുള്ള വോട്ടിങ്ങിന് തുടക്കമായി. കഴിഞ്ഞ വർഷം രാജ്യാന്തര കായിക വേദികളിൽ മികച്ച പ്രകടനം നടത്തിയവരിൽ നിന്ന് മലയാളത്തിന്റെ മിന്നും താരത്തെ വായനക്കാർക്ക് തിരഞ്ഞെടുക്കാം.
കേരളത്തിലെ സ്പോർട്സ് ക്ലബ്ബുകൾക്കും കായിക അക്കാദമികൾക്കും വേണ്ടിയുള്ള മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരത്തിന് നാളെ വരെ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 28ന് അവസാനിക്കും. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ നൽകുന്ന പുരസ്കാരങ്ങളുടെ ആകെ തുക 6 ലക്ഷം രൂപ.
Results 1-9