Activate your premium subscription today
ഭൗതിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം പുതിയൊരു വിവാദത്തിനു കൂടിയാണ് ഊർജം പകരുന്നത്. എന്നാൽ ഇത് സൃഷ്ടിപരമായ വിവാദമാണ്. മാനവരാശിയുടെ നന്മയ്ക്കായി പുതിയൊരു സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന തിരിച്ചറിവിലിലേക്കു ലോകത്തെ നയിക്കുന്ന സംവാദത്തിനാണ് ഇതു വഴി തുറക്കുക. എഐ ശരിക്കും ഫിസിക്സ് ആണോ എന്നതാണ് ആ വിവാദത്തിന്റെ മറ്റൊരു താത്വിക തലം. ഗണിതവും ഭൗതികവും തത്വചിന്തയുമെല്ലാം കലരുന്ന മാനവികതയുടെ പുതിയൊരു ഭാഷ്യമാണ് എഐ എന്നു പറയേണ്ടി വരും. ഭൗതികശാസ്ത്രം ഒരു ഊർജക്കലവറയാണെങ്കിൽ അതിലെ പ്രധാന വിഭവമായി നിർമിത ബുദ്ധി മാറുകയാണോ? മനുഷ്യചിന്തകളെയും ബുദ്ധിയെയും യന്ത്രവേഗത്തിലേക്കു കൂട്ടിയിണക്കുന്ന തന്ത്രപ്രധാന കണ്ണിയായി ഈ വർഷത്തെ നൊബേൽ സമ്മാനം കാര്യങ്ങളെ മാറ്റിമറിക്കുമോ? രണ്ടു ശാസ്ത്ര മേഖലകളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകൾ ഉരുത്തിരിയാൻ സഹായിക്കുമെന്നതിനാൽ ഈ വിവാദത്തെ സൃഷ്ടിപരമായ രീതിയിൽ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്ര ഗവേഷകർ. തിരുവല്ല തെള്ളിയൂർ ഗ്രാമത്തിൽ ഏതാനും വർഷങ്ങളായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച് ആൻഡ് ഇന്റലിജന്റ് സിസ്റ്റംസ് (എയിറിസ് 4ഡി) എന്ന സ്ഥാപനത്തിന്റെ അധ്യക്ഷനും നിർമിത ബുദ്ധിയിൽ രാജ്യത്തുതന്നെ ആദ്യ പിഎച്ച്ഡി ബിരുദധാരികളിൽ ഒരാളും കൊച്ചി സർവകലാശാല മുൻ വിസിയും പ്രശസ്ത ഭൗതിക ശാസ്ത്രജനുമായ ഡോ. ബാബു ജോസഫിന്റെ ശിഷ്യനുമായ ഡോ. നൈനാൻ സജിത് ഫിലിപ്പും ഈ ആശയത്തെ പിന്തുണയ്ക്കുന്നു. ‘എഐ: ന്യൂറൽ നെറ്റ് വർക്കിങ് മോഡൽ’ എന്ന ഡോ. നൈനാൻ സജിത്തിന്റെ പിഎച്ച്ഡി പ്രബന്ധം നിർമിത ബുദ്ധിയുടെ ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ച പഠനമായിരുന്നു. എന്നാൽ നിർമിത ബുദ്ധി ഗവേഷണത്തിൽ മാത്രമല്ല, ഡോ. ഇ.സി.ജി സുദർശൻ ഉൾപ്പെടെ ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ മുൻപേ നടന്ന പലരെയും നൊബേൽ പുരസ്കാര സമിതി കാണാതെ പോകുന്നതിനെപ്പറ്റിയും ഡോ. നൈനാൻ സജിത്ത് തന്റേതായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നു.
സ്റ്റോക്കോം∙ 2024ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ജോൺ ജെ.ഹോപ്ഫീൽഡും ബ്രിട്ടിഷ്–കനേഡിയൻ കംപ്യൂട്ടർ സയന്റിസ്റ്റ് ജെഫ്രി ഇ.ഹിന്റണും പങ്കിട്ടു. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക്ക് ഉപയോഗിച്ച് മെഷീൻ ലേണിങ് സാധ്യമാക്കുന്ന അടിസ്ഥാനപരമായ കണ്ടെത്തലുകൾക്കാണു പുരസ്കാരം. യുഎസിൽ പ്രിൻസ്റ്റൻ സർവകലാശാലയിൽ ഗവേഷകനാണ് ഹോപ് ഫീൽഡ്. കാനഡയിലെ ടൊറന്റോ സർവകലാശാലയിൽ ഗവേഷകനാണ് ജെഫ്രി. ‘‘ഇന്നത്തെ ശക്തമായ മെഷീൻ ലേണിങ് സംവിധാനത്തിന് അടിസ്ഥാനം പാകിയത് ഇരുവരും ഭൗതികശാസ്ത്രത്തെ ഉപയോഗിച്ചുനടത്തിയ ഗവേഷണങ്ങളാണ്’’ – ജെഫ്രിയെയും ഹോപ്ഫീൽഡിനെയും കുറിച്ച് നൊബേൽ കമ്മിറ്റി പറഞ്ഞത് ഇങ്ങനെ.
സ്റ്റോക്കോം ∙ രോഗനിർണയത്തിനും ഇലക്ട്രോണിക്സിന്റെ നൂതനമേഖലകൾക്കും ഉപകാരപ്പെടും വിധം പ്രകാശത്തിന്റെ അതിസൂക്ഷ്മ കണങ്ങൾ (ആറ്റോ സെക്കൻഡ് പൾസസ്) സൃഷ്ടിച്ച ഒരു വനിത ഉൾപ്പെടെ 3 ശാസ്ത്രജ്ഞർ ഈ വർഷത്തെ ഫിസിക്സ് നൊബേൽ പുരസ്കാരം കരസ്ഥമാക്കി. ഫിസിക്സിൽ നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് സ്വീഡനിലെ ലണ്ട് സർവകലാശാലയിൽ നിന്നുള്ള ആൻ ലുലിയെർ.
സാമ്പത്തികശാസ്ത്രം : ബാങ്കിങ്ങിന്റെ അകംപൊരുൾ സാമ്പത്തികപ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകൾ ലോകത്തെ പൊതിയുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ സാമ്പത്തിക നൊബേൽ പ്രസക്തമാകുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ മുൻ മേധാവി ബെൻ എസ്. ബെർണാൻകി, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ് എച്ച്. ഡിബ്വിഗ് എന്നിവർ ബാങ്കിങ്
ഇത്തവണത്തെ രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കളിലൊരാളായ കാൾ ബാരി ഷാർപ്ലസിന് ഈ നേട്ടം ലഭിക്കുന്നത് ഇതു രണ്ടാം തവണയാണ്. 2001 ലാണ് ഇതിനു മുൻപ് അദ്ദേഹത്തിനു പുരസ്കാരം ലഭിച്ചത്. നൊബേലിന്റെ ചരിത്രത്തിൽ മുൻപ് 4 വ്യക്തികളും 2 സംഘടനകളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഷാർപ്ലസിനൊപ്പം കാരലിൻ ബെർടോസി, മോർട്ടൻ മെൽഡൽ
ഭൗതികശാസ്ത്രത്തിൽ, പദാർഥത്തെയും ഊർജത്തെയും അവയുടെ അടിസ്ഥാനതലത്തിൽ ആണ്ടിറങ്ങി പഠിക്കുന്നതാണ് ക്വാണ്ടം ഫിസിക്സ്. അടിസ്ഥാനതലം എന്നു പറയുമ്പോൾ ഇലക്ട്രോൺ, പ്രോട്ടോൺ തുടങ്ങിയ നിരവധി കണികകളെക്കുറിച്ചുള്ള പഠനം. അതിൽത്തന്നെ വിദൂരത്തിലുള്ള കണികകളെ അവ ഒറ്റ യൂണിറ്റായി കണക്കാക്കുന്നതിനെക്കുറിച്ചുള്ള
സ്റ്റോക്കോം ∙ ഇന്നലെ പ്രഖ്യാപിച്ച രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കളിലൊരാളായ കാൾ ബാരി ഷാർപ്ലസിന് ഈ ബഹുമതി ലഭിക്കുന്നത് ഇതു രണ്ടാം തവണ. 2001 ലാണ് ഇതിനു മുൻപ് അദ്ദേഹത്തിനു പുരസ്കാരം ലഭിച്ചത്. നൊബേലിന്റെ ചരിത്രത്തിൽ മുൻപ് 4 വ്യക്തികളും 2 സംഘടനകളും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഭൗതികശാസ്ത്ര നൊബേൽ നേടിയ അലെയ്ൻ ആസ്പെക്ട് (ഫ്രാൻസ്), ജോൺ ക്ലോസർ (യുഎസ്), ആന്റൺ സൈലിഞ്ജർ (ഓസ്ട്രിയ) എന്നിവരുടെ നേട്ടം ഭൗതികശാസ്ത്രത്തിലെ ഏറ്റവും പ്രധാന മേഖലകളിലൊന്നായ ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്കാണ്. ഈ കണ്ടെത്തലുകൾക്കിടയിൽ വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട് ഐൻസ്റ്റൈന്റെ ചെറിയൊരു
കഴിഞ്ഞ വർഷം സ്യുകുറോ മനാബെ, ക്ലൗസ് ഹാസ്സെൽമാൻ, ഗിയോർജിയോ പാരിസി തുടങ്ങിയവർക്കായിരുന്നു പുരസ്കാരം. വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്.
എട്ടു മുതൽ പതിമൂന്നാം നൂറ്റാണ്ടു വരെ ജലശക്തികൊണ്ടു പ്രവർത്തിക്കുന്ന ഒട്ടേറെ ഉപകരണങ്ങൾ നിർമിക്കപ്പെടുകയുണ്ടായി. വൻ ജലസംഭരണികൾ, ജലചക്രങ്ങൾ, പൽചക്രങ്ങൾ തുടങ്ങിയവ യാന്ത്രിക ശാസ്ത്ര–സാങ്കേതിക വിദ്യയ്ക്കു പുതിയ മാനങ്ങൾ നൽകി. തുണിമില്ലുകൾ, കപ്പൽ നിർമാണശാലകൾ, ഉരുക്കു വ്യവസായം എന്നിവയ്ക്കെല്ലാം ഇത്തരം
Results 1-10 of 14