Activate your premium subscription today
പാലാ ∙ അപകടത്തെ തുടർന്നു പൂർണമായി ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടതു കൈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ പുനർജീവിപ്പിച്ചു. ഒന്നര വർഷത്തോളം ചലനമില്ലാതിരുന്ന ഇടതു കൈ സാധാരണ നിലയിൽ ആയതോടെ 25 കാരനായ യുവാവ് വീണ്ടും വാഹനത്തിന്റെ വളയം പിടിച്ചു പുതു ജീവിതത്തിലേക്ക് പ്രവേശിച്ചു. കാഞ്ഞിരപ്പളളി സ്വദേശിയും മിനിട്രാൻസ്പോർട്ട് വാഹനത്തിന്റെ ഡ്രൈവറുമായ യുവാവാണ് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
പാലാ∙ രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗത്തോട് പൊരുതുന്നതിനിടെ വീണ് ഇടുപ്പെല്ലിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ മാർ സ്ലീവാ മെഡിസിറ്റിയിൽ അതിവേഗ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. പ്ലേറ്റ്ലെറ്റ് കുറഞ്ഞ അവസ്ഥയിൽ അമിത രക്തസ്രാവം ഉണ്ടായാൽ അപകടസാധ്യത വരുമെന്നതിനാൽ ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഒ.ടി.ജോർജിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ടീം 2 മണിക്കൂർ വേണ്ട ശസ്ത്രക്രിയ മുക്കാൽ മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
പാലാ ∙ മൂന്നു മാസമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മഴയും മഞ്ഞും അവഗണിച്ച് 98 കിലോമീറ്റർ താണ്ടി ആംബുലൻസ് പാഞ്ഞെത്തിയത് ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ. ഇരട്ടയാർ സഹകരണ ബാങ്കിന്റെ ആംബുലൻസിലാണു കട്ടപ്പന കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ നിന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്കു കുഞ്ഞിനെ എത്തിച്ചത്.
പാലാ∙ വേൾഡ് ക്വാളിറ്റി കോൺഗ്രസ് ആൻഡ് അവാർഡ്സിന്റെ ഹയസ്റ്റ് ക്വാളിറ്റി ഓറിയന്റേഷൻ സിഇഒയ്ക്കുള്ള പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റി സിഇഒ ജസ്റ്റിൻ തോമസിന്. മികച്ച വീക്ഷണം, ഉപഭോക്താക്കളുടെ സംതൃപ്തി, ധാർമികത, സുസ്ഥിരതയ്ക്കുള്ള കഴിവ്, ഉപഭോക്കാക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അവാർഡ്.
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ റീനൽ ട്രാൻസ്പ്ലാന്റ് സേവനങ്ങൾ തുടങ്ങി ഒരു വർഷത്തിനുള്ളിൽ 15 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിനോടനുബന്ധിച്ച് പാലാ രൂപതാ ബിഷപ്പും മാർ സ്ലീവാ മെഡിസിറ്റിയുടെ ഫൗണ്ടറും, പെയിട്രനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന
കാല്‍മുട്ടിന് തേയ്മാനം വന്ന് ഡോക്ടറിനെ കാണാന്‍ വരുന്ന എല്ലാവരുടെയും ചോദ്യം ആണ് ഇത്. പലപ്പോഴും മുട്ട് മാറ്റിവയ്ക്കല്ശസ്ത്രക്രിയ ആണ് ഇവര്‍ക്ക് വേണ്ടിവരുക. ഏറ്റവും മികച്ച ചികിത്സാരീതികള്‍ ലഭ്യമായ ഇന്ന് മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വളരെ സുരക്ഷിതവും ഉയര്‍ന്ന വിജയസാധ്യത ഉള്ളതുമായ ഒരു ചികിത്സാരീതി ആണ്. മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ എല്ലാവരുംതന്നെ വളരെ പെട്ടെന്ന് നടന്നു തുടങ്ങുകയും
ബ്രിട്ടീഷ് പൗരന്മാർക്ക് കേരളത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാർ സ്ലീവാ മെഡിസിറ്റി പാലാ യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷിൻ സിറ്റിയുമായി സഹകരിച്ച് മെഡിക്കൽ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇരുപതിൽ അധികം ബ്രിട്ടീഷ് പൗരന്മാരാണ് ആഷിൻ സിറ്റി ടൂർസിന്റെ ഭാഗം ആയി മെഡിസിറ്റിയിൽ എത്തിയത്.
1817 ൽ ആംഗലേയ ഭിഷഗ്വരനായ ജയിംസ് പാർക്കിൻസൺ ‘വിറയൽ വാതത്തെകുറിച്ചുള്ള ഒരു ഉപന്യാസം’ എന്ന പേരിൽ ഈ രോഗം ആദ്യമായി വൈദ്യശാസ്ത്രത്തിന് പരിചയപ്പെടുത്തി. എന്താണ് പാർക്കിൻസൺസ് രോഗം? തലച്ചോറിലെ സബ്സ്റ്റൻഷ്യ നിഗ്ര എന്ന ഭാഗത്തെ നാഡീകോശങ്ങളുടെ അപചയം മൂലം അതുൽപാദിപ്പിക്കുന്ന ഡോപ്പമിൻ എന്ന രാസപദാർഥത്തിൽ കുറവു
വൃക്ക ദാനം ചെയ്യുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന സംശയങ്ങൾക്ക് ഉള്ള മറുപടിയുമായി മാർ സ്ലീവാ മെഡിസിറ്റി പാലായിലെ നെഫ്രോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ. മഞ്ജുള രാമചന്ദ്രൻ ഇരു വൃക്കകളുടേയും സ്ഥിരമായ സ്തംഭനാവസ്ഥ (ക്രോണിക് കിഡ്നി ഡിസീസ് - സ്റ്റേജ് 5 ) മൂലം ഡയാലിസിസിന് വിധേയരാകുന്ന
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ 82 വയസ്സുകാരിക്ക് നൂതന ചികിത്സാ രീതിയായ ടാവി (TAVI)യിലൂടെ ഹൃദയ വാൽവ് മാറ്റിവെച്ചു. ചികിത്സക്ക് വിധേയയായ 82 വയസ്സുള്ള കോട്ടയം
Results 1-10 of 13