Activate your premium subscription today
ഗൂഗിള്‍ പേ യുപിഐ സര്‍ക്കിള്‍ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്, ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യാതെ തന്നെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്താന്‍ സഹായിക്കും. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സെക്കന്‍ഡറി ഉപയോക്താക്കളായി ചേര്‍ക്കാനും കഴിയും. നാഷണല്‍
ടോപ്-അപ്പ് സൗകര്യം ഉപയോഗിച്ച് വോലറ്റ് നിറയ്ക്കേണ്ടത് എങ്ങനെയെന്ന് ഉപഭോക്താവിന് തന്നെ നിശ്ചയിക്കാം. 500 രൂപയിൽ താഴെയുള്ള ഇടപാടുകൾക്കായുള്ള സൗകര്യമാണ് യുപിഐ ലൈറ്റ്.
മൊബൈൽഫോണിലൂടെ ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് തൽസമയം പണം കൈമാറാവുന്ന ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് 2016ൽ എൻപിസിഐ അവതരിപ്പിച്ച യുപിഐ. നോട്ട് റദ്ദാക്കലിന് ശേഷം യുപിഐക്ക് അനുദിനം വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ഇന്ത്യയിലെ ജനപ്രിയ മൊബൈൽ അധിഷ്ഠിത തത്സമയ പേയ്മെൻ്റ് സംവിധാനമായ യുപിഐ വീണ്ടും പുതിയ ഉയരങ്ങൾ താണ്ടുന്നു. നേപ്പാളിലെ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) പേഴ്സൺ ടു മർച്ചൻ്റ് (പി2എം) ഇടപാടുകൾ ഒരു ലക്ഷം കടന്നതായി നാഷണൽ പേയ്മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) ആഗോള വിഭാഗമായ എൻപിസിഐ ഇൻ്റർനാഷണൽ
ഐസിഐസിഐ ബാങ്കാണ് യുപിഐ ക്രെഡിറ്റ് ലൈൻ വിതരണത്തിൽ മുന്നിലെന്ന് എൻപിസിഐ എംഡിയും സിഇഒയുമായ ദിലീപ് അസ്ബെ. ജൂലൈയിൽ യുപിഐ വഴി 20.64 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഇന്ത്യക്കാർ നടത്തിയത്.
മുംബൈ∙ യുപിഐ ഇടപാടുകളിൽ വൻ മാറ്റം വരുത്താനുള്ള പദ്ധതിയുമായി നാഷനൽ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിലെ പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കുമെന്നാണ് വിവരം. ഓരോ തവണയും പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്പർ നൽകുന്ന നിലവിലെ രീതി മാറ്റി ബദൽ സംവിധാനം കൊണ്ടുവരാനാണ് നീക്കം. നിലവിലുള്ള അഡീഷനൽ
യുപിഐ വഴിയുള്ള പണമിടപാടുകളും മൂല്യവും കഴിഞ്ഞമാസം കുറഞ്ഞുവെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) റിപ്പോർട്ട്. മൊത്തം യുപിഐ ഇടപാടുകൾ മേയിലെ റെക്കോഡ് 1,404 കോടിയിൽ നിന്ന് 1,389 കോടിയിലേക്കും ഇടപാടുതുക 20.45 ലക്ഷം കോടി രൂപയിൽ നിന്ന് 20.07 ലക്ഷം കോടി രൂപയിലേക്കുമാണ് താഴ്ന്നത്.
ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ യുപിഐയ്ക്ക് (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) സമാനമായ ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനം വികസിപ്പിക്കാനായി ഇന്ത്യ പിന്തുണയ്ക്കും. ഇതിനായി ബാങ്ക് ഓഫ് നമീബിയയുമായി നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) കരാർ ഒപ്പുവച്ചു. പല രാജ്യങ്ങളിലെ പണമിടപാട് ശൃംഖലകളുമായി യുപിഐ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു രാജ്യത്ത് യുപിഐ പോലൊരു സംവിധാനം വികസിപ്പിക്കാൻ എൻപിസിഐ ഇടപെടുന്നത്.
യുപിഐ ഇടപാടുകളിൽ ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികളുടെ വർധിച്ചുവരുന്ന വിപണി ആധിപത്യം കുറക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ വളർന്നുവരുന്ന ഫിൻ ടെക് കമ്പനികൾക്ക് കൂടി വിപണിവിഹിതം ലഭിക്കുന്ന രീതിയിൽ അഴിച്ചുപണികളുണ്ടാകുമെന്നാണ് സൂചന. അതായത് ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന
വെട്ടുമിഠായി വാങ്ങണമെങ്കിൽ പോലും യുപിഐ ഇല്ലാതെ പറ്റില്ല എന്നായിട്ടുണ്ട് കാര്യങ്ങൾ. ആളുകൾ കാശ് കൈയിൽ കണ്ടു നടക്കുന്ന ശീലം പോലും ഇല്ലാതായി. അത്ര മേൽ യുപിഐ നമ്മുടെ ഇടപാട് ശീലങ്ങളെ മാറ്റിക്കഴിഞ്ഞു. യുപിഐയിലെ ഓരോമാറ്റവും സാധാരണക്കാരുടെ ഇടപാടിനെ സ്വാധീനിക്കുമെന്നതിൽ സംശയമില്ല. അതു കൊണ്ടു തന്നെ
Results 1-10 of 21