പഠനത്തിൽ കുട്ടികൾ ശ്രദ്ധിക്കുന്നില്ലെന്ന് പരാതിപ്പെടുന്ന നിരവധി മാതാപിതാക്കളുണ്ട്. ഒരുപാട് നേരം ഇരുന്ന് പഠിച്ചിട്ടും മികച്ച ഫലം ലഭിക്കുന്നില്ലെന്നാണ് ചിലരുടെ പരാതി. പഠിക്കാനുള്ള കഴിവ് ഒരോരുത്തരിലും വ്യത്യസ്തമാണ്. ഒരുപാട് നേരം നിർബന്ധിച്ചിരുത്തി പഠിപ്പിച്ചതുകൊണ്ട് പരീക്ഷയിൽ മാർക്ക് കൂടണമെന്നില്ല. എങ്കിലും പഠനം മെച്ചപ്പെടുത്താൻ ചില കാര്യങ്ങൾ ചെയ്തു നോക്കാം