ADVERTISEMENT

ജീവിതത്തിലെ ലക്ഷ്യങ്ങൾ നിറവേറ്റാനും വിജയം നേടാനുമുള്ള ചവിട്ടുപടിയാണു നല്ല ശീലങ്ങൾ. പുതുവർഷത്തിൽ മാത്രം തുടങ്ങേണ്ടതല്ല നല്ല ശീലങ്ങൾ. ജീവിതത്തിനു ലക്ഷ്യബോധവും പ്രതീക്ഷയും പകരാൻ ഏതു കാലത്തും തുടങ്ങാം നല്ല ശീലങ്ങൾ. തുടങ്ങിയാൽ മാത്രം പോര, അവ നിലനിർത്തുകയും വേണം.

ലക്ഷ്യത്തിലേക്ക് ചെറുചുവടുകൾ
∙പെട്ടെന്നൊരു ദിവസം മുതൽ ഒരു മണിക്കൂർ വ്യായാമം തുടങ്ങാം എന്നു തീരുമാനിക്കാറുണ്ട് ചിലർ. തുടങ്ങിയതിനേക്കാൾ വേഗം ആ ശീലം അവസാനിക്കുകയും ചെയ്യും. ഇങ്ങനെ കൃത്യമായ പ്ലാനില്ലാതെ എടുത്തു ചാടി പുതിയ ശീലം തുടങ്ങുന്നതിനു പകരം ചെറിയ തോതിൽ തുടങ്ങുന്നതാണ് ഉത്തമം. ഏതു പുതിയ ശീലം തുടങ്ങുമ്പോഴും രണ്ടു മിനിറ്റ് തിയറി പിന്തുടരാം. രണ്ടു മിനിറ്റ് നേരത്തേക്കു പുതിയ ശീലം ചെയ്യുന്ന രീതിയാണിത്. രണ്ടു മിനിറ്റ് വ്യായാമം. രണ്ടു മിനിറ്റ് മെഡിറ്റേഷൻ ഇങ്ങനെ ഏറ്റവും ചെറിയ തോതിലാകട്ടെ പുതിയ ശീലം.

woman-head-relaxing-office-sean-anthony-eddy-istock-photo-com
Representative Image. Photo Credit: Sean Anthony Eddy


∙ രണ്ടു മിനിറ്റിനു പകരം സൗകര്യപ്രദമായ കുറഞ്ഞ സമയം തിരഞ്ഞെടുത്താലും മതി. ദിവസവും പത്തു മിനിറ്റ് നടക്കുന്നതാകട്ടെ തുടക്കം. പിന്നീട് മുപ്പതു മിനിറ്റാക്കാം. ക്രമേണ നാൽപത്തിയഞ്ചു മിനിറ്റാക്കണം. ശീലത്തിൽ ഉറച്ചു നിൽക്കുന്നതിനാണു പ്രാധാന്യം നൽകേണ്ടത്.
∙ പതിവായുള്ള ശീലങ്ങളുടെ കൂടെ പുതിയ ശീലം കൂടി ചേർക്കാം. രാവിലെ എഴുന്നേറ്റയുടനെ പല്ലു തേക്കുന്നതാണു പതിവെങ്കിൽ പല്ലു തേച്ചശേഷം മെഡിറ്റേഷൻ കൂടി ചെയ്യാമെന്നു തീരുമാനിക്കുക. ഇങ്ങനെ പതിവായി ചെയ്യുന്ന ഏതെങ്കിലും കാര്യത്തിനൊപ്പം പുതിയ ശീലം ആരംഭിച്ച് അതു തുടരാൻ ശ്രമിക്കണം.


∙ ഏതെങ്കിലും ശീലം മാറ്റണമെങ്കിൽ ആ ശീലത്തിലേക്കു നയിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാം. ദിവസവും ഉറങ്ങുന്നതിനു മുൻപ് മൊബൈൽ നോക്കുന്ന ശീലമുണ്ടെങ്കിൽ ബെഡ്ഡിൽ കിടന്നയുടനെ മൊബൈലെടുത്തു നോക്കാനാകും തോന്നുക. മൊബൈൽ അടുത്ത മുറിയിൽ വച്ചശേഷം ഉറങ്ങാൻ കിടന്നാൽ ഇതൊഴിവാക്കാം.
∙ ശീലങ്ങൾ കൃത്യമായി വിലയിരുത്താൻ സാങ്കേതിക വിദ്യയെ കൂട്ടുപിടിക്കാം. വ്യായാമം ആരോഗ്യകരമായ ഭക്ഷണക്രമം ഇവ പിന്തുടരുന്നതിന് ആപ്പുകളുടെ സഹായം പ്രയോജനപ്പെടുത്തുക. ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ച് ഓർമിപ്പിക്കാൻ പ്രിയപ്പെട്ടവരെ ചുമതലപ്പെടുത്തുകയും ചെയ്യാം.


∙ ഷോപ്പിങ് നടത്തുമ്പോഴും മധുരം കഴിക്കുമ്പോഴും സംതൃപ്തി തോന്നാറില്ലേ? അതുപോലെ സംതൃപ്തി ലഭിക്കണമെങ്കിൽ ആസാദ്യകരമായ രീതിയിൽ പുതിയ ശീലം തുടങ്ങാൻ ശ്രമിക്കണം. ഫ്രണ്ട്സിനൊപ്പം ചേർന്നോ ഇഷ്ടപ്പെട്ട പാട്ടു കേട്ടു കൊണ്ടോ വർക്ഔട്ട് ചെയ്യാം. ഇടയ്ക്കിടെ നൃത്തം, ചിത്രരചന ഇങ്ങനെ ഇഷ്ടമുള്ള കല പരിശീലിക്കാനും നേരം കണ്ടെത്തണം. ഇങ്ങനെ ആസ്വദിക്കാവുന്ന രീതിയിൽ പുതിയ ശീലങ്ങൾ തുടങ്ങിയാൽ അവ ഇടയ്ക്ക് ഉപേക്ഷിക്കാനുള്ള തോന്നലുണ്ടാകില്ല.
∙ നമ്മുടെ വലിയ ലക്ഷ്യങ്ങളിലേക്കുള്ള ചവിട്ടുപടിയാകണം നല്ല ശീലങ്ങൾ. അതുകൊണ്ടു തന്നെ ശീലങ്ങളുടെ പുരോഗതി വിലയിരുത്തേണ്ടതു പ്രധാനമാണ്. ഇടയ്ക്കിടെ അവയുടെ ഗുണങ്ങളും പോരായ്മകളും വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്തണം.
∙ ഏതു ശീലം തുടങ്ങുമ്പോഴും അതിൽ ഉറച്ചു നിൽക്കുന്നതിനു പ്രാധാന്യം നൽകാൻ ശ്രമിക്കണം.

English Summary:

Master the Two-Minute Rule: Build Lasting Habits Effortlessly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com