ADVERTISEMENT

ചോദ്യം: എഡിഎച്ച്ഡി കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നം അല്ലേ, മുതിർന്നവർക്ക് ഇത് ഉണ്ടാകുമോ? എന്റെ മകന് ഈ പ്രശ്നം ഉണ്ട്. വലുതാകുമ്പോൾ ഇത് മാറില്ലേ?

ഉത്തരം: എഡിഎച്ച്ഡി എന്നത് വളരുന്ന മസ്തിഷ്കപ്രവർത്തനത്തിൽ ഉള്ള ചില തകരാറുകൾ അല്ലെങ്കിൽ വ്യതിയാനങ്ങൾ കാരണം ഉണ്ടാകുന്ന അസുഖം ആണ്. അടങ്ങിയിരിക്കാൻ കഴിയാതിരിക്കുക (Hyperactivity), എടുത്തു ചാടി കാര്യങ്ങൾ ചെയ്യുകയും പറയുകയും ചെയ്യുക (Impulsivity), ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസപ്പെടുക (Inattention) എന്നിവയാണ് എഡിഎച്ച്ഡിയുടെ പ്രധാന ലക്ഷണങ്ങൾ. ഇവ പലതരത്തിലുള്ള പെരുമാറ്റ പ്രശ്നങ്ങൾക്കും പഠന പ്രശ്നങ്ങൾക്കും ഇടയാക്കുന്നു.

വളരുന്ന മസ്തിഷ്കത്തെ ബാധിക്കുന്ന പ്രശ്നം ആയതുകൊണ്ട് ചെറിയ കുട്ടിയാകുമ്പോൾ തന്നെ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ പ്രകടമാക്കാൻ തുടങ്ങും. കുട്ടി വലുതാകുന്നത് അനുസരിച്ച് ‘അടങ്ങിയിരിക്കാൻ പറ്റില്ല’ എന്ന സ്വഭാവം കുറഞ്ഞു വരുന്നതായാണ് സാധാരണ കാണുന്നത്. എന്നാൽ, എടുത്തു ചാടി കാര്യങ്ങൾ ചെയ്യുന്ന സ്വഭാവവും ശ്രദ്ധക്കുറവും മുതിർന്നു കഴിഞ്ഞാലും ഏറിയും കുറഞ്ഞും ഉണ്ടാകും.

ആലോചന കൂടാതെ എടുത്തുചാടി കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുക. ഇരിക്കപ്പൊറുതി ഇല്ലാത്തതു പോലെ പെരുമാറുക (ഉദാഹരണത്തിന് എന്തിനെങ്കിലും വരി (ക്യൂ) നിൽക്കേണ്ടി വരുമ്പോൾ പെട്ടെന്ന് അസ്വസ്ഥനാകുക), ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസപ്പെടുക, പെട്ടെന്ന് ശ്രദ്ധ മാറുക, പെട്ടെന്ന് ദേഷ്യം വരിക (മുൻകോപം), കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിലും നടത്തുന്നതിലും പ്രയാസം ഉണ്ടാകുക എന്നിവ ഒക്കെ എഡിഎച്ച്ഡി ഉള്ള മുതിർന്ന ആളുകളുടെ സ്വഭാവ പ്രത്യേകതകൾ ആണ്. വൈകാരിക നിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഇവരിൽ സാധാരണമാണ്. കൂടെക്കൂടെ വാഹനാപകടങ്ങൾ ഉണ്ടാക്കുക, മറ്റ് അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, കുടുംബബന്ധങ്ങൾ നിലനിർത്തുന്നതിൽ പ്രയാസങ്ങൾ ഉണ്ടാകുക, വിശ്വാസക്കുറവ്, ജോലിസ്ഥിരത ഇല്ലാതിരിക്കുക എന്നിവ ഒക്കെ എഡിഎച്ച്ഡിയുടെ ഭാഗമായി ഉണ്ടാകാം.

അതുപോലെ ലഹരി ഉപയോഗത്തിനും നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും സാധ്യത കൂടുതലാണ്. കുട്ടികളിലും മുതിർന്നവരിലും പെരുമാറ്റ ചികിത്സകൾ കൊണ്ടും മരുന്നുകൾ കൊണ്ടും ADHD വലിയ അളവിൽ നിയന്ത്രിക്കാൻ കഴിയും. നേരത്തേ കണ്ടെത്തുകയും ചികിത്സ നൽകുകയും ചെയ്താൽ മിക്ക ആളുകൾക്കും സാധാരണരീതിയിലുള്ള ജീവിതം നയിക്കാൻ കഴിയും.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്) 

English Summary:

Can Adults Have ADHD? Debunking the Myth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com