Activate your premium subscription today
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ വംശജനായ പ്രമുഖ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭാര്യ അറസ്റ്റിലായി.
ചേവായൂർ. ഗവ. മെഡിക്കൽ കോളജിലെ വനിതാ പിജി ഡോക്ടറെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രി പിഎംഎസ്എസ്വൈ ബ്ളോക്കിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് ന്യൂ പിജി ഹോസ്റ്റിലേക്ക് പോകുന്നതിനിടയിൽ ക്യാംപസിനകത്തുവച്ചാണ് സംഭവം. കാറിലെത്തിയ സംഘം കാറിൽ കയറാൻ ആവശ്യപ്പെടുകയും പിന്തുടരുകയുമായിരുന്നു. ഭയന്ന വിദ്യാർഥി തൊട്ടടുത്തുള്ള ഹോസ്റ്റലിലേക്ക് കയറി.
കൊൽക്കത്ത ∙ മണിപ്പുരിൽ കാണാതായ മെയ്തെയ് വിഭാഗക്കാരനായി സൈന്യത്തിന്റെയും പൊലീസിന്റെയും കേന്ദ്ര സേനയുടെയും നേതൃത്വത്തിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. 3 ദിവസത്തിനകം കാണാതായ ആളെ കണ്ടെത്തിയില്ലെങ്കിൽ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം തുടരുകയാണ്.മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവയ്ക്കണമെന്ന് മിസോറമിലെ മുഖ്യപ്രതിപക്ഷ പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) ആവശ്യപ്പെട്ടു. മണിപ്പുരിൽ സംഘർഷം വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് 94 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചു.
കൊല്ലം ∙ ഓയൂർ ഓട്ടുമലയിൽ നിന്നു 6 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് ഇന്ന് ഒരുവർഷം തികയുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതാകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ ചേർന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണു കേസ്.
വടക്കഞ്ചേരി∙ ദേശീയപാത നീലിപ്പാറയിൽ കാർ തടഞ്ഞു നിർത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച 2 കാറുകൾ പൊലീസ് പിടികൂടി. മൂന്നു കാറുകളിലെത്തിയ 7 പ്രതികളെക്കുറിച്ചു പൊലീസിനു വ്യക്തമായ സൂചന ലഭിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണു ദേശീയപാത നീലിപ്പാറയിൽ 7
കൊൽക്കത്ത ∙ ഇംഫാൽ ഈസ്റ്റ്- കാങ്പോക്പി അതിർത്തിയിൽ കുക്കി സായുധ സംഘവും ഗൂർഖ റജിമെന്റും തമ്മിൽ രൂക്ഷമായ വെടിവയ്പ്. ഇംഫാൽ ഈസ്റ്റിലെ അതിർത്തിയിലെ കൃഷി ഭൂമിയിൽ ജോലി ചെയ്യുന്നവർക്കു നേരെ കുക്കി കുന്നുകളിൽ നിന്നു വെടിവയ്പു നടത്തി. തുടർന്ന് അതിർത്തിയിൽ കാവൽനിൽക്കുന്ന ഗൂർഖാ റജിമെന്റ് തിരികെ വെടിവച്ചു. അരമണിക്കൂറിലധികം ഇതു നീണ്ടു. അതേസമയം, മണിപ്പുരിൽ നാഗാ ഗോത്രങ്ങളും മെയ്തെയ്കളും സംഘർഷത്തിന്റെ വക്കിലെത്തി. 2 നാഗാ ബിസിനസുകാരെ മെയ്തെയ് സായുധ ഗ്രൂപ്പായ ആരംഭായ് തെംഗോൽ അംഗങ്ങൾ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങാകാൻ ശ്രമിച്ചതിനെത്തുടർന്നാണു സംഘർഷം.
കുറുപ്പംപടി∙ പ്രായപൂർത്തിയാകാത്ത 3 ആൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ 4 പേർ അറസ്റ്റിൽ. ആലുവ അശോകപുരം മനക്കപ്പടി കുറ്റിതെക്കേതിൽ വിശാൽ (35), എടത്തല കുഴുവേലിപ്പടി മോച്ചാൻകുളം കിഴക്കേപ്പുറം നസീബ് നിസാം (22), മട്ടാഞ്ചേരി ചക്കാമടം കോളനിയിൽ താമസിക്കുന്ന പത്തിനംതിട്ട റാന്നി പുളിമൂട്ടിൽഅനീഷ്
മതിലകം ∙ യുവാക്കളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് പൊലീസ്. മതിലകം സ്വദേശികളായ വട്ടപറമ്പിൽ അലി അഷ്കർ (25), തോട്ടപ്പുള്ളി വീട്ടിൽ ശ്യാം (27) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ
പയ്യന്നൂർ (കണ്ണൂർ) ∙ കുഞ്ഞിമംഗലം പുതിയ പുഴക്കരയിൽ നാടോടി കുടുംബത്തിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ചൊവ്വാഴ്ച രാത്രിയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ പെൺകുട്ടിയെ മാതാപിതാക്കൾ ഉണർന്നപ്പോൾ കാണാനില്ലെന്നാണ് പരാതി. പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച പുലർച്ചെ 4ന് കുട്ടി ഒരു സ്കൂട്ടറിന് പിന്നിൽ നടന്നുപോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ശാസ്താംകോട്ട (കൊല്ലം) ∙ ആൺസുഹൃത്തിനൊപ്പം ശാസ്താംകോട്ട തടാകതീരത്തെത്തിയ വിദ്യാർഥിനിയെ പൊലീസ് ചമഞ്ഞു കാറിൽ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. കൊല്ലം കടവൂർ ലാൽ മന്ദിരം വിഷ്ണു ലാൽ (34) ആണ് അറസ്റ്റിലായത്.
Results 1-10 of 404