Activate your premium subscription today
ന്യൂഡൽഹി ∙ എയർ മാർഷൽ അമർപ്രീത് സിങ് വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിൽ ഉപമേധാവിയാണ്. നിലവിലെ സേനാമേധാവിയായ എയർ ചീഫ് മാർഷൽ വി.ആർ.ചൗധരിയുടെ പിൻഗാമിയായി 30നു ചുമതലയേൽക്കും. 5000 മണിക്കൂറിലേറെ യുദ്ധവിമാനങ്ങൾ പറത്തി പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയിലൂടെ അടുത്ത വർഷം മുതൽ വനിതകളെ വ്യോമസേനയിൽ നിയമിക്കുമെന്നു സേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി വ്യക്തമാക്കി. ‘എയർ വോറിയർ’ (അഗ്നിവീർ വായു) തസ്തികയിൽ ഈ വർഷം ഡിസംബറോടെ 3000 പുരുഷൻമാരെ നിയമിക്കും.
ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയിൽ അടുത്ത വർഷം മുതൽ വനിതകളെയും ഉൾപ്പെടുത്തമെന്നു വ്യോമസേന. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി പറഞ്ഞു. വ്യോമസേനാ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘വനിതാ അഗ്നിവീറുകളെ വ്യോമസേനയിൽ ഉൾപ്പെടുത്തുന്നത്
ന്യൂഡൽഹി ∙ തദ്ദേശനിർമിത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ (എൽസിഎച്ച്) ‘പ്രചണ്ഡ്’ വ്യോമസേനയ്ക്കു കൈമാറി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിൽ ജോധ്പുർ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ 10 കോപ്റ്ററുകൾ സേനയുടെ ഭാഗമായി. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് കോപ്റ്ററുകൾ നിർമിച്ചത്.
ന്യൂഡൽഹി ∙ ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) ‘പ്രചണ്ഡ്’ വ്യോമസേനയുടെ ഭാഗമായി. രാജസ്ഥാനിലെ ജോധ്പുരിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാജ്നാഥ് സിങ്ങാണ്
Results 1-5