Activate your premium subscription today
ന്യൂഡൽഹി∙ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്ത്യയിലെത്തി. മക്രോയെ ജയ്പൂര് രാജ്യാന്തര വിമാനത്താവളത്തില് ചുവന്ന പരവതാനി വിരിച്ചാണ് സ്വീകരിച്ചത്.
ന്യൂഡൽഹി∙ മണിപ്പുരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം പറക്കുന്ന അജ്ഞാത വസ്തുവിനെ (യുഎഫ്ഒ) കണ്ടതായി വിവരം ലഭിച്ചതിനു പിന്നാലെ റഫാൽ യുദ്ധവിമാനം ഉപയോഗിച്ച് തിരച്ചിൽ നടത്തി ഇന്ത്യൻ വ്യോമസേന (ഐഎഎഫ്). ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് ഇംഫാൽ വിമാനത്താവളത്തിന് മുകളിൽ അജ്ഞാത പറക്കുന്ന വസ്തു കണ്ടതായി വിവരം
ന്യൂഡൽഹി ∙ മണിപ്പുർ കത്തിയെരിയുകയും അതെക്കുറിച്ച് യൂറോപ്യൻ യൂണിയൻ പാർലമെന്റ് ചർച്ച നടത്തുകയും ചെയ്യുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നു രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഫ്രാൻസിൽ നിന്നു റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇടപാടു വഴിയാണ് ബാസ്റ്റിൽ ഡേ പരേഡിൽ പങ്കെടുക്കാനുള്ള ‘ടിക്കറ്റ്’ മോദി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പുർ വിഷയത്തിൽ മോദിയും ബിജെപി സർക്കാരും പുലർത്തുന്ന മൗനം മാപ്പർഹിക്കാത്ത കുറ്റമാണെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളുമായി പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും വേണുഗോപാലും കൂടിക്കാഴ്ച നടത്തി.
പാരിസ്∙ ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റീൽ ഡേയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക ചരിത്രത്തിലെ തന്നെ അതികായരും, ഭാവിയിലെ നിർണായക ശക്തിയും, തന്ത്രപ്രധാന പങ്കാളിയും അതിലുപരി അടുത്ത സുഹൃത്തുമാണ് ഇന്ത്യയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ചടങ്ങിൽ വ്യക്തമാക്കി.
പാരിസ്∙ ഇന്ത്യയുടെ യുപിഐ (യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) പണമിടപാട് സംവിധാനം ഇനിമുതൽ ഫ്രാൻസിലും ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരിസിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വരുംദിവസങ്ങളിൽ ഈഫൽ ടവർ സന്ദർശിക്കാൻ യുപിഐ പേമെന്റ് വഴി പണമടയ്ക്കാം.
ന്യൂഡൽഹി∙ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് എയറോസ്ട്രക്ചറുമായുള്ള റഫാൽ ഇടപാടിൽനിന്നു പിന്മാറിയേക്കുമെന്നു റിപ്പോർട്ട്. സംയുക്ത സംരംഭമായി ആരംഭിച്ച ഡാസോ റിലയൻസ് എയറോസ്ട്രക്ചറിലേക്ക് കൃത്യമായ നിക്ഷേപവിഹിതം ഒടുക്കുന്നതിൽ അനിൽ അംബാനി വീഴ്ച വരുത്തിയതാണ് കമ്പനി പിന്മാറാനുള്ള കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി ∙ ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്ന് 26 റഫാൽ മറീൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ നാവികസേന വാങ്ങും. വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, വിക്രമാദിത്യ എന്നിവയിൽ അവ വിന്യസിക്കും. കാലപ്പഴക്കം മൂലം ഘട്ടംഘട്ടമായി ഒഴിവാക്കുന്ന റഷ്യൻ നിർമിത മിഗ് 29കെ വിമാനങ്ങൾക്കു പകരമാണ് റഫാൽ മറീൻ വാങ്ങുന്നത്. ഫ്രഞ്ച് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ഈ മാസം 13,14 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തുമ്പോൾ കരാർ ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം. ഫ്രഞ്ച് സഹകരണത്തോടെ 3 അന്തർവാഹിനികൾ ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള കരാറും പ്രഖ്യാപിച്ചേക്കും. ആകെ 90,000 കോടി രൂപയുടെ കരാറുകളാണിവ. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സംഭരണ കൗൺസിൽ കരാറുകൾക്കു പച്ചക്കൊടി കാട്ടി.
ന്യൂഡൽഹി ∙ ഇന്ത്യയുടെ സൈനികക്കരുത്തിനു ബലമേകാൻ കൂടുതൽ റഫാൽ പോർവിമാനങ്ങൾ എത്തിയേക്കും. ഫ്രാൻസിൽനിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തയാറെടുക്കുന്നതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. 3 സ്കോർപീൻ ക്ലാസ് അന്തർവാഹിനികളും സേനയുടെ ഭാഗമാകും. ഈയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ്
ന്യൂഡൽഹി ∙ വരാനിരിക്കുന്ന 9 സംസ്ഥാന തിരഞ്ഞെടുപ്പുകളിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും ഗുജറാത്ത് മോഡൽ വിജയം ആവർത്തിക്കാനുള്ള ആഹ്വാനവുമായി ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനു തുടക്കമായി. ഇന്നു സമാപനദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കും. മോദി സർക്കാരിനെതിരെ പ്രതിപക്ഷം തരംതാണ നിലവാരത്തിലാണ് ആരോപണമുന്നയിക്കുന്നതെന്നു രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തി.
ഡിസംബർ പകുതിയോടെ ഫ്രാൻസിൽ നിന്ന് ഇന്ത്യയ്ക്ക് അവസാന (36-ാമത്) റഫാൽ പോർവിമാനം ലഭിക്കുമെന്ന് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർപ്രകാരം 36 വിമാനങ്ങളുടെയും വിതരണം പൂർത്തിയാക്കി ഡിസംബർ 15നകം ഫ്രാൻസിൽ നിന്നുള്ള അവസാന റഫാൽ ഇന്ത്യയ്ക്ക് ലഭിച്ചേക്കുമെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ ദേശീയ
Results 1-10 of 32