Activate your premium subscription today
ന്യൂഡൽഹി ∙ ഇന്റലിജൻസ് ഏജൻസികൾ, ചാരസംഘടനയായ റോ എന്നിവയുടെ വീഴ്ചയാണ് 1999ൽ കാർഗിൽ യുദ്ധത്തിനു വഴിയൊരുക്കിയതെന്ന് മുൻ കരസേനാ മേധാവി ജനറൽ (റിട്ട) എൻ.സി.വിജ്. കാർഗിലിൽ കടന്നുകയറാൻ പാക്കിസ്ഥാൻ നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഏജൻസികൾക്കു ശേഖരിക്കാനായില്ലെന്ന് ‘എലോൺ ഇൻ ദ് റിങ്’ എന്ന പുസ്തകത്തിൽ അദ്ദേഹം വിമർശിച്ചു. പുസ്തകം വൈകാതെ പുറത്തിറങ്ങും.
മുംബൈ∙ ചൈനയിൽനിന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന തടഞ്ഞു. പാക്കിസ്ഥാന്റെ ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന സംശയത്തെ തുടർന്നാണ് നവഷേവാ തുറമുഖത്ത് കപ്പൽ തടഞ്ഞത്. വിശദമായ പരിശോധനയിൽ ഇറ്റാലിയൻ നിർമിത കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീൻ കറാച്ചിയിലേക്ക് കടത്തുന്നതായി കണ്ടെത്തി. കംപ്യൂട്ടർ അധിഷ്ഠിതമായി ആണവായുധങ്ങളും മിസൈലുകളും നിയന്ത്രിക്കാനാവാം ഇവ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുന്നത് എന്നാണ് നിഗമനം.
ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളിൽ അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ച തീവ്രവാദി സംഘം നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
പ്രതിരോധ– വിദേശകാര്യ നിലപാട്, പൊതുജനസുരക്ഷ, നിയമവ്യവസ്ഥ എന്നിവ സംരക്ഷിച്ച് രാജ്യസുരക്ഷ ലക്ഷ്യമാക്കി നടത്തുന്ന വിവരശേഖരണത്തിനും അന്വേഷണങ്ങൾക്കും നേതൃത്വം നൽകുന്ന സർക്കാർ ഏജൻസികളാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ അഥവാ ഇന്റലിജൻസ് ഏജൻസികൾ. പല സ്രോതസ്സുകളിൽ നിന്നു വിവരം ശേഖരിച്ചു ക്രോഡീകരിക്കുന്ന ഇത്തരം
കാഠ്മണ്ഡു ∙ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഇന്ത്യയുടെ ചാരസംഘടന റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാര്‍ .... Nepal, RAW Chief, KP Sharma Oli, Manorama News, Pushpa Kamal Dahal Prachanda
യുഎസ് തലസ്ഥാനമായ വാഷിങ്ടൻ ഡിസിയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രമകലെ ജോർജ് ടൗൺ എന്ന പതിനേഴാം നൂറ്റാണ്ടിലെ പുരാതന പട്ടണം. പോട്ടോമാക് നദിക്കരയിൽ ചതുരക്കല്ലുകൾ പാകിയ തെരുവുകളും ജോർജ് ടൗൺ സർവകലാശാലയിലെ വിദ്യാർഥികൾ ബീയർ കുടിക്കുന്ന പഴയ ടാവേണുകളും നിറഞ്ഞയിടം. അവിടെ ഒരു ടാവേണിൽ സന്ധിക്കാൻ പോവുകയാണ് ഇന്ത്യൻ ചാര ഏജൻസി റോയുടെ ഏജന്റും ഖലിസ്ഥാൻ ഭീകരനും. കാണണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത് ഭീകരനായ സച്ചാ സിങ്. എന്തിനെന്ന് പിടികിട്ടുന്നില്ല. റോയിലെ തന്നെ മറ്റൊരു ഓപറേറ്റിവ് സർതാജ് സിങ്ങിനോടാണ് സച്ചാ സിങ് വാഷിങ്ടനിലെ റോ മേധാവി ദിനേഷ് മാഥൂറിനെ കാണണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂഡൽഹി ∙ കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ വനിതയ്ക്ക് സിനിമയിൽ അവസരം. പാക്ക് ചാരസംഘടനയായ ഐഎസ്ഐ
യുഎസ് ഗവൺമെന്റിന്റെ അത്യുന്നത തലങ്ങളിൽ പ്രസിഡന്റ്തന്നെ അംഗീകാരം നൽകുന്ന ഒരു ലിസ്റ്റുണ്ട്– കിൽ ലിസ്റ്റ്. യുഎസിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നു കരുതുന്നവരുടെ പേരുകളാണ് ആ ലിസ്റ്റിൽ. അവരെ ഓരോരുത്തരെയായി വകവരുത്തുന്നു. വേൾഡ് ട്രേഡ് സെന്റർ തകർത്തതിനു പിന്നിലെ സൂത്രധാരൻ ഒസാമ ബിൻ ലാദനെ കൊന്ന് കടലിൽ തള്ളിയതു പോലെ. കൊലപാതകം ചിലപ്പോൾ ഡ്രോണിൽനിന്ന് എയ്തുവിടുന്ന മിസൈൽ വഴിയാകാം, ഘാതകർ നേരിട്ട് ചെയ്യുന്നതാകാം. വെടിവയ്ക്കുക, വിഷം കലർത്തിയ ഇൻജക്ഷൻ കൊടുക്കുക, മയക്കുമരുന്ന് ഓവർഡോസ് നൽകുക, കെട്ടിടത്തിനു മുകളിൽനിന്നു തള്ളിയിടുക, തെളിവില്ലാതെ ശ്വാസം മുട്ടിച്ചോ കഴുത്തൊടിച്ചോ കൊല്ലുക.... ഫ്രെഡറിക് ഫോർസിത്തിന്റെ നോവൽ ‘കിൽ ലിസ്റ്റ്’ ഈ രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. ബ്രിട്ടിഷ് ചാരസംഘടനയായ എംഐ5 ൽ ജോലി ചെയ്തിരുന്ന ഫോർസിത്ത് ഇത്തരം രഹസ്യങ്ങളാണ് നോവലുകൾക്കു പശ്ചാത്തലമാക്കുന്നത്.
കോഴിക്കോട് ∙ എലത്തൂർ ട്രെയിൻ തീവയ്പുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന വിലയിരുത്തലിൽ സമാന്തര അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ. റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരാണു പ്രതിയെ സഹായിച്ചവരെക്കുറിച്ചുള്ള സമാന്തര അന്വേഷണം ഊർജിതമാക്കിയത്.
കോഴിക്കോട് ∙ വധശ്രമക്കേസിൽ 10 വർഷത്തേക്കു ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ പി.പി.മുഹമ്മദ് ഫൈസൽ 2019–22ൽ 23 തവണ കണ്ണൂർ ആറളം വന്യ ജീവി സങ്കേതത്തിലെ വനം വകുപ്പ് ഇൻസ്പെക്ഷൻ ബംഗ്ലാവിൽ (ഐബി) രഹസ്യമായി എത്തിയിരുന്നതായി സൂചന.
Results 1-10 of 15