Activate your premium subscription today
‘‘ട്ലിങ്കിറ്റ് ജനതയ്ക്ക് യുഎസ് നാവികസേന വരുത്തിയ വേദനയും കഷ്ടപ്പാടുകളും തിരിച്ചറിയുന്നു, ജീവഹാനി, വിഭവങ്ങളുടെ നഷ്ടം, സാംസ്കാരിക നഷ്ടം എന്നിവയിലേക്കും തലമുറകളിലേക്കു പകർന്ന മുറിവുകളിലേക്കും തെറ്റായ പ്രവൃത്തി നയിച്ചുവെന്നു ഞങ്ങൾ സമ്മതിക്കുന്നു. വളരെ വൈകിയാണ് ഈ ക്ഷമാപണം എന്നും അറിയാം.’’ യുഎസ് നാവികസേനയുടെ വടക്കുപടിഞ്ഞാറൻ മേഖലയുടെ കമാൻഡർ റിയർ അഡ്മിറൽ മാർക്ക് സുകാറ്റോയുടേതാണ് ഈ വാക്കുകൾ. ‘സ്വയം പ്രതിരോധം’ എന്ന ന്യായീകരണത്തിൽ നിന്നുള്ള പിന്നോട്ടുപോക്ക് മാത്രമായിരുന്നില്ല റിയർ അഡ്മിറലിന്റെ ഈ ഏറ്റുപറച്ചിൽ, 142 വർഷങ്ങൾക്കിപ്പുറവും നീതിക്കായി ഒരു ജനത നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു അത്. 1882 ഒക്ടോബർ 26ന്, യുഎസ് നാവികസേനയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി സർവതും നഷ്ടമായ ഒരു സമൂഹത്തോട്, ആ കറുത്ത ദിനത്തിന്റെ വാർഷിക ദിനത്തിൽ അലാസ്കയിലെ അങ്കൂണിൽ നിന്നുള്ള തൽസമയ സംപ്രേക്ഷണത്തിലൂടെയാണ് മാർക്ക് സുകാറ്റോ മാപ്പു തേടിയത്.
കഴിഞ്ഞയാഴ്ച മൗണ്ട് റെയ്നിയറിന് സമീപം നടന്ന ഫൈറ്റർ ജെറ്റ് അപകടത്തിൽ മരിച്ചത് കലിഫോർണിയയിൽ നിന്നുള്ള 31 വയസുള്ള രണ്ട് വനിതാ പൈലറ്റുമാണെന്ന് നാവികസേന സ്ഥിരീകരിച്ചു.
യെമനിലെ ഹൂതികൾക്കായി ഇറാനിൽ നിന്ന് ആയുധങ്ങൾ വഹിച്ചുപോയ ബോട്ട് യുഎസ് പിടിച്ചെടുത്തതാണ് കഴിഞ്ഞദിവസത്തെ പ്രധാന പ്രതിരോധ വാർത്തകളിലൊന്ന്. കുറ്റാക്കൂരിരുട്ടത്ത് നടത്തിയ അതീവ ദുഷ്കരമായ ദൗത്യം ഏറ്റെടുത്തത് നേവി സീൽസ് എന്ന യുഎസിന്റെ ഏറ്റവും ഉന്നതമായ സേനായൂണിറ്റുകളിലൊന്നാണ്. ദൗത്യത്തിൽ രണ്ട് നേവി സീൽസ്
ഒരു പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തുനിന്ന് അറസ്റ്റു ചെയ്ത കൊളംബിയൻ വംശജനെ ഉപയോഗിച്ച്, തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയുമായി വിലപേശുന്ന യുഎസ്; അമേരിക്കൻ നാവിക ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കുംഭകോണത്തിന് ചുക്കാൻ പിടിച്ച, സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലേഷ്യൻ വംശജനെ തങ്ങളുടെ മണ്ണിൽ വച്ച് അറസ്റ്റ് ചെയ്യുകയും അതുപയോഗിച്ച് യുഎസുമായി വിലപേശുകയും ചെയ്യുന്ന വെനസ്വേല... ഒട്ടൊക്കെ അസംഭവ്യമെന്ന് തോന്നുന്ന ഇത്തരം ചില കാര്യങ്ങൾക്കാണ് ലോകം അടുത്തിടെ സാക്ഷ്യം വഹിച്ചത്. ആ കഥകളാകട്ടെ, രാജ്യങ്ങൾക്കുള്ളിലെ രഹസ്യങ്ങൾ മൂടിവയ്ക്കപ്പെടുന്നതിന്റെയും രഹസ്യമായുള്ള കൊടുക്കൽ വാങ്ങലുകളുടേതുമാണ്. അതിനൊപ്പം, മനുഷ്യരെ ബന്ദിയാക്കി വിലപേശുന്ന തന്ത്രങ്ങൾ തന്നെയാണ് ഇന്നും നയതന്ത്ര മേഖലയിൽ അടക്കം ഏറ്റവും ശക്തമായത് എന്നും ഈ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. അതിലേക്ക്...
Results 1-4