ADVERTISEMENT

യെമനിലെ ഹൂതികൾക്കായി ഇറാനിൽ നിന്ന് ആയുധങ്ങൾ വഹിച്ചുപോയ ബോട്ട് യുഎസ് പിടിച്ചെടുത്തതാണ് കഴിഞ്ഞദിവസത്തെ പ്രധാന പ്രതിരോധ വാർത്തകളിലൊന്ന്. കുറ്റാക്കൂരിരുട്ടത്ത് നടത്തിയ അതീവ ദുഷ്‌കരമായ ദൗത്യം ഏറ്റെടുത്തത് നേവി സീൽസ് എന്ന യുഎസിന്‌റെ ഏറ്റവും ഉന്നതമായ സേനായൂണിറ്റുകളിലൊന്നാണ്. ദൗത്യത്തിൽ രണ്ട് നേവി സീൽസ് സൈനികരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുന്നു.ലോകത്തിൽ ഏറ്റവും കഠിനമായ പരിശീലനത്തിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സേനാ യൂണിറ്റുകളിലൊന്നാണ് നേവി സീൽസ്. 

ശാരീരികമായും മാനസികമായും കഠിന പരിശീലനം

കടൽ, കര, വ്യോമ ആക്രമണങ്ങളിൽ ഇവർ നിപുണരാണ്. നേവൽ സ്‌പെഷൽ വാർഫെയർ കോംബാറ്റ് ഫോഴ്‌സസ് എന്ന യുഎസ് വിഭാഗത്തിന്‌റെ നട്ടെല്ലാണ് നേവി സീലുകൾ. രണ്ടാം ലോകയുദ്ധത്തിൽ യുഎസിന്‌റെ ഫ്രോഗ്‌മെൻ യൂണിറ്റിൽ നിന്നാണ് ഇവരുടെ പിന്തുടർച്ച.

us-navy-2-
Image Credit: Im Yeongsik

ശാരീരികമായും മാനസികമായും കഠിനമായ പരിശീലനം നേടിയ ശേഷമാണ് നേവി സീൽസിനെ തിരഞ്ഞെടുക്കുന്നത്. മികച്ച വ്യക്തിത്വം, പുതിയ ദൗത്യങ്ങൾ നേരിടാനുള്ള ശേഷി,  മികച്ച ആരോഗ്യനിലവാരം എന്നിവയുള്ളവരെയാണ് നേവി സീൽസിൽ അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്.

ക്യൂബ ലക്ഷ്യം വച്ചു ആദ്യകാല ദൗത്യങ്ങൾ 

അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ സ്‌പെഷൽ ആക്ടിവിറ്റീസ് ഡിവിഷനിലേക്ക് നേവി സീൽസിനെ തിരഞ്ഞെടുക്കാറുണ്ട്. 1950ലെ കൊറിയൻ യുദ്ധകാലത്ത് നേവി സീൽസിന്‌റെ ആദ്യകാല രൂപമായ അണ്ടർവാട്ടർ ഡെമോലിഷൻ ടീമുകൾ ശ്രദ്ധേയമായ ദൗത്യങ്ങളിൽ ഏർപ്പെട്ടിരുന്നു.

us-navy
Image Credit: choochart choochaikupt

അറുപതുകളിലെ വിയറ്റ്‌നാം യുദ്ധകാലത്താണ് നേവി സീൽസ് ഇപ്പോഴത്തെ രൂപത്തിലും പേരിലുമെത്തിയത്. പ്രസിഡന്‌റ് ജോൺ എഫ് കെന്നഡിയുടെ ശ്രമഫലമായിട്ടായിരുന്നു ഇത്.  നേവി സീലുകളുടെ ആദ്യകാല ദൗത്യങ്ങൾ ക്യൂബ ലക്ഷ്യം വച്ചുള്ളതായിരുന്നു.

പിൽക്കാലത്ത് ഇറാഖ് യുദ്ധം, അഫ്ഗാൻ യുദ്ധം തുടങ്ങിയ അമേരിക്കയുടെ എല്ലാ പ്രധാനയുദ്ധങ്ങളിലും നേവി സീൽസിന്‌റെ സാന്നിധ്യമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT