Activate your premium subscription today
പ്രമുഖ സംഗീത കമ്പനിയായ സോണി മ്യൂസിക് ഏറ്റെടുക്കുന്നതിന് മുൻപു തന്നെ 58 കോടിയോളം കേൾവിക്കാർ. സോണി മ്യൂസിക്കിന്റെ നിർമാണത്തിൽ ആൽബം പുറത്തിറങ്ങിയിട്ടു ഒരു മാസം പിന്നിട്ടിട്ടും യുട്യൂബിന്റെ സംഗീത വിഭാഗത്തിലെ ട്രെൻഡിങ് ലിസ്റ്റിൽ ഇപ്പോഴും മുൻപിൽ, ഒരു മാസം കൊണ്ട് 52 ലക്ഷത്തിലേറെ യുട്യൂബ് കാഴ്ചക്കാർ, ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തിലേറെ റീൽ വിഡിയോകൾക്കു പശ്ചാത്തലമായ ഗാനം, വിവിധ സംഗീത പ്ലാറ്റ്ഫോമുകളിലായി കോടിക്കണക്കിന് കേൾവിക്കാർ... ഒരു മലയാളി പയ്യന്റെ തമിഴ് ഗാനം സംഗീതപ്രേമികളുടെ ഹൃദയം കവർന്നു കുതിക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ. കണ്ണിൽ കനവാഗ നീ, കറയാതടീ... മറയാമലേ നീ നിർപായാ... എന്നു തുടങ്ങുന്ന നെഞ്ചിൻ എഴുത്ത് എന്ന ഗാനമാണ് സംഗീത ചാർട്ടുകളിൽ തരംഗം സൃഷ്ടിക്കുന്നത്. തമിഴ് ഗാനമായതിനാൽ തന്നെ തമിഴ് സംഗീതജ്ഞനാകും ഈ ഗാനത്തിന് പിന്നിലെന്നും എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നു എംഎസ്സി ഫിസിക്സ് പൂർത്തിയാക്കി ഇറങ്ങിയ കൊല്ലത്തെ ഒരു ഇരുപത്തിരണ്ടുകാരനാണ് ഈ സംഗീതത്തിന് പിന്നിലെന്ന് ആർക്കുമറിയില്ല. കൊല്ലം രാമൻകുളങ്ങര സ്വദേശി
ഇസൈ ജ്ഞാനി ഇളയരാജയുടെ പാട്ടുകൾ കാട്ടു തേൻ പോലെയാണെന്ന് തമിഴ് മക്കൾ പറയും. പഴകും തോറും മാധുര്യം കൂടുന്ന ഈണങ്ങൾ. എഴുപതുകളിലും എൺപതുകളിലും രാജ ഈണമിട്ട പാട്ടുകൾ ഇന്നും സംഗീത പ്രേമികളുടെ മനസ്സിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. എന്നാൽ, 40 വർഷം മുൻപ് രാജ ഈണമിട്ടൊരു പാട്ട് വിവാദത്തിന്റെ അപശ്രുതിയോടെ തമിഴകമാകെ ചർച്ച ചെയ്യുകയാണിപ്പോൾ. കാലത്തെ അതിജീവിക്കുന്ന അതിന്റെ ഈണമോ ആസ്വാദന ഭംഗിയോ അല്ല ചർച്ചകളുടെ കാതൽ. പാട്ടിന് ഈണമൊരുക്കിയ സംഗീത സംവിധായകൻ ഇളയരാജ, സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായ ‘കൂലി’ സിനിമയുടെ അണിയറ പ്രവർത്തകർക്കയച്ച വക്കീൽ നോട്ടിസിനെച്ചൊല്ലിയാണ് ചർച്ചകൾ കൊഴുക്കുന്നത്. 1983ൽ പുറത്തിറങ്ങിയ 'തങ്കമകൻ' എന്ന ചിത്രത്തിലെ ‘വാ വാ പക്കം വാ’ എന്ന പാട്ടാണ് വിവാദത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞോടുന്നത്. എസ്.പി.ബാലസുബ്രഹ്മണ്യവും വാണി ജയറാമും പാടിത്തകർത്ത ഗാനം. രജനീകാന്തിന്റെ പുതിയ സിനിമയായ ‘കൂലിയുടെ’ ടീസറിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു. തമിഴ് സംഗീത ലോകത്തെ പുതിയ സെൻസേഷൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അനുമതിയില്ലാതെ ഗാനമുപയോഗിച്ചതിലൂടെ പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നോട്ടിസ് അയച്ചിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തിരയിൽ തരംഗം തീർത്ത ‘മഞ്ഞുമ്മൽ ബോയ്സിന്റെ’
പ്രണയദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘എൻ കനവേ’ തമിഴ് സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. അനന്തകൃഷ്ണൻ സംവിധാനം നിർവിച്ച ഗാനത്തിൽ അതിമനോഹരമായ പ്രണയരംഗങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്. മിഥുൻ സജി റാം വരികളെഴുതി ഈണം പകർന്ന് ആലപിച്ച പാട്ട് ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മിഥുൻ
സൂപ്പർസ്റ്റാർ വിജയ്യുടെ ചിത്രം മാസ്റ്ററിലെ പാട്ടിൽ രാഷ്ട്രീയ പരാമർശം കണ്ടെത്തി ആരാധകർ. ‘ലെറ്റ് മീ സ്ങ് എ കുട്ടി സ്റ്റോറി’ എന്നു തുടങ്ങുന്ന പാട്ട് വിജയ് തന്നെയാണ് പാടിയിരിക്കുന്നത്. ബി ജെ പിയുടെ വേട്ടയാടലുകൾക്ക് പാട്ടിനിടയിൽ താരം മറുപടി നൽകുന്നുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ‘വെറുപ്പിന്റെ
ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം മാസ്റ്ററിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിജയി തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. താരത്തിന്റെ ആലാപനം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന പാട്ടിനു വരികളൊരുക്കിയിരിക്കുന്നത് അരുൺരാജ കാമരാജ്. അനിരുദ്ധ് വിജയ്ക്കൊപ്പം ആലാപനത്തിലും
സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിലെ പാട്ട് യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടി. ജി.വി പ്രകാശ് സംഗീതം പകർന്ന ഗാനം ഹരീഷ് ശിവരാമകൃഷ്ണൻ ആണ് ആലപിച്ചത്. ഹരീഷിന്റെ ആലാപനം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകർഷണം. വിവേകിന്റ്താണ് വരികൾ. ചിത്രത്തിന്റെ തീം സോങ് നേരത്തേ
Results 1-6