ഇസൈ ജ്ഞാനി ഇളയരാജയുടെ പാട്ടുകൾ കാട്ടു തേൻ പോലെയാണെന്ന് തമിഴ് മക്കൾ പറയും. പഴകും തോറും മാധുര്യം കൂടുന്ന ഈണങ്ങൾ. എഴുപതുകളിലും എൺപതുകളിലും രാജ ഈണമിട്ട പാട്ടുകൾ ഇന്നും സംഗീത പ്രേമികളുടെ മനസ്സിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. എന്നാൽ, 40 വർഷം മുൻപ് രാജ ഈണമിട്ടൊരു പാട്ട് വിവാദത്തിന്റെ അപശ്രുതിയോടെ തമിഴകമാകെ ചർച്ച ചെയ്യുകയാണിപ്പോൾ. കാലത്തെ അതിജീവിക്കുന്ന അതിന്റെ ഈണമോ ആസ്വാദന ഭംഗിയോ അല്ല ചർച്ചകളുടെ കാതൽ. പാട്ടിന് ഈണമൊരുക്കിയ സംഗീത സംവിധായകൻ ഇളയരാജ, സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായ ‘കൂലി’ സിനിമയുടെ അണിയറ പ്രവർത്തകർക്കയച്ച വക്കീൽ നോട്ടിസിനെച്ചൊല്ലിയാണ് ചർച്ചകൾ കൊഴുക്കുന്നത്. 1983ൽ പുറത്തിറങ്ങിയ 'തങ്കമകൻ' എന്ന ചിത്രത്തിലെ ‘വാ വാ പക്കം വാ’ എന്ന പാട്ടാണ് വിവാദത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞോടുന്നത്. എസ്.പി.ബാലസുബ്രഹ്മണ്യവും വാണി ജയറാമും പാടിത്തകർത്ത ഗാനം. രജനീകാന്തിന്റെ പുതിയ സിനിമയായ ‘കൂലിയുടെ’ ടീസറിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു. തമിഴ് സംഗീത ലോകത്തെ പുതിയ സെൻസേഷൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അനുമതിയില്ലാതെ ഗാനമുപയോഗിച്ചതിലൂടെ പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നോട്ടിസ് അയച്ചിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തിരയിൽ തരംഗം തീർത്ത ‘മഞ്ഞുമ്മൽ ബോയ്സിന്റെ’

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com