Activate your premium subscription today
‘‘ടഗോറിൽ സിനിമ ഇല്ലായിരുന്നു. അത് സിനിമയുടെ കാലമായിരുന്നില്ല. സംഗീതം, എഴുത്ത്, ചിത്രകല തുടങ്ങി എല്ലായിടത്തും ടാഗോർ ഉണ്ടായിരുന്നു. കാലം വളർന്നപ്പോൾ, തിരശ്ശീലയിലേക്കുള്ള കഥയുടെ കാലം വന്നു. കൽക്കട്ടയിൽ സത്യജിത് റായ് ജനിച്ചു. കലയുടെ എല്ലാ ദേശങ്ങളിലൂടെയും റേ സഞ്ചരിച്ചു. പുതിയ കലാദേശങ്ങൾ സൃഷ്ടിച്ചു. ഒരു തുള്ളി ടഗോർ ആയിരുന്നു സത്യജിത് റായ്’’ - എഴുത്തുകാരൻ ഉണ്ണി. ആറിന്റെ സത്യജിത് റായ് ഇങ്ങനെയാണ്. പക്ഷേ കാലാന്തരങ്ങളിൽ, ദേശാന്തരങ്ങളിൽ പലർക്കും ആ മനുഷ്യൻ പലതായിരുന്നു. അദ്ദേഹത്തിന്റെ കലയും കാഴ്ചയും ഓരോ മനുഷ്യരിലൂടെയും സഞ്ചരിച്ചത് പലതായാണ്. ഇന്ത്യൻ സിനിമയെ ലോക സിനിമയുമായി ബന്ധിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സത്യജിത് റായിയിൽ നിക്ഷിപ്തമായിരുന്നതെന്ന് നിരൂപകർ പറയുന്നു. യഥാർഥത്തിൽ റായ് ഇന്ത്യൻ സിനിമയെ എങ്ങും കൊണ്ടുപോയില്ല. പ്രാദേശികസിനിമകളെ ഹോളിവുഡിൽ എത്തിക്കുകയെന്ന രീതി തച്ചുടച്ച് അദ്ദേഹം ഇന്ത്യയുടെ നാഡീഞരമ്പുകളിലെത്തി, അതിന്റെ ആത്മാവിലേക്ക് ലോകത്തെയാകെ ക്ഷണിക്കുകയായിരുന്നു. ‘‘റായിയുടെ സിനിമ കാണാതിരിക്കുകയെന്നു പറഞ്ഞാൽ, സൂര്യനെയോ ചന്ദ്രനെയോ കാണാതെ ലോകത്തു നിലനിൽക്കുകയെന്നാണ് അർഥം’’ എന്ന അകിര കുറസോവയുടെ വാക്കുകൾ വ്യക്തമാക്കുന്നതും അതുതന്നെ. ബംഗാളിന്റെ മണ്ണിനെയും മനുഷ്യനെയും കലയോട് ചേർത്തുവച്ചൊരുക്കിയ മുപ്പത്തിയഞ്ചിലധികം സിനിമകൾ, അതിലുമേറെ ബഹുമതികൾ... ഒരുപക്ഷേ, ഇത്രയേറെ പുസ്തകങ്ങൾ രചിച്ചതും രചിക്കപ്പെട്ടതുമായ മറ്റൊരു ചലച്ചിത്രകാരൻ ഇവിടെയുണ്ടായിക്കാണില്ല.
നെയ്യ് ഉരുക്കിയതിന്റെ മണമാണു ദക്ഷിണ കൊൽക്കത്തയ്ക്ക്. നെയ്യിൽ മുങ്ങിത്തോർത്തിയ വിവിധതരം മധുരപലഹാരങ്ങൾ ദക്ഷിണ കൊൽക്കത്തയിലെ മുക്കിലും മൂലയിലും കാണാം. രസഗുളയും മൈസൂർ പാക്കും ഗുലാബ് ജാമുനുമൊക്കെ ഉണ്ടെങ്കിലും ചോം ചോം, മിഷ്ടി ദോയ് എന്നിങ്ങനെയുള്ള പ്രാദേശിക മധുര പലഹാരങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.
കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്ത കോണ്‍ഗ്രസ് അജന്‍ഡയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതു കോണ്‍ഗ്രസ് അജന്‍ഡയാണെന്നും തൃശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പാക്കാനുള്ള നീക്കമാണിതെന്നും സുരേന്ദ്രന് സമൂഹമാധ്യമത്തില്‍ കുറിച്ചു.
ന്യൂഡൽഹി∙ നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമനം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിൽ ചെയർമാൻ ചുമതലയും സുരേഷ് ഗോപിക്കാണ്.മൂന്നു വർഷത്തേക്കാണു നിയമനം. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണു ഇതുസംബന്ധിച്ച വിവരം എക്സ്
എക്കാലത്തെയും മികച്ച ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ബംഗാളി ചിത്രം പഥേര്‍ പാഞ്ചലി (പാതയുടെ പാട്ട്) ഇടം നേടുന്നത് ഇതാദ്യമായല്ല. സിനിമകളുടെ എണ്ണം വളരെ കുറവായിരുന്ന കാലത്ത് മികച്ച പത്തു ലോകസിനിമകളുടെ പട്ടികയില്‍ ഒന്നായിപ്പോലും ചില നിരൂപകര്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ടൈം മാഗസിനു വേണ്ടി വിഖ്യാത ചലച്ചിത്ര നിരൂപക സ്റ്റെഫനി സാക്കറക്ക് തയാറാക്കിയ, നൂറു വര്‍ഷത്തെ മികച്ച ലോക സിനിമകളുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ചിത്രമായിരിക്കുന്നു പഥേര്‍ പാഞ്ചലി. ബംഗാളി ഭാഷയിലെ ഒരു കഥാഗീതികയാണ് പാഞ്ചലി. പ്രത്യേക ഈണത്തില്‍ പാടുന്ന പാട്ടുശൈലി എന്നും പറയാം. ആഗോള തലത്തില്‍ നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയ ആദ്യ ഇന്ത്യന്‍ ചിത്രമാണ് ബിഭൂതി ഭൂഷണ് ബന്ദോപാധ്യായയുടെ നോവലിലെ ആദ്യ രണ്ട് അധ്യായങ്ങളെ അവലംബിച്ച് സത്യജിത് റായ് സംവിധാനം ചെയ്ത പഥേര്‍ പാഞ്ചലി.
വർക്കല∙ രംഗകലാ കേന്ദ്രത്തിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സത്യജിത് റേ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. കേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പഥേർ പാഞ്ചാലി, അപരാജിതോ, അപു സൻസാർ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കലാകേന്ദ്രം ഫിലിം സൊസൈറ്റി, സംസ്ഥാന ചലച്ചിത്ര അക്കാദമി എന്നിവയുമായി
സത്യജിത്ത് റേയുടെ ‘പഥേർ പാഞ്ചാലി’യും എം.ടി.വാസുദേവൻനായരുടെ ‘നിർമ്മാല്യ’വും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? 1955ൽ റിലീസ് ചെയ്ത പഥേർ പാഞ്ചാലിയും 1973ൽ റിലീസ് ചെയ്ത നിർമ്മാല്യവും തമ്മിൽ കഥയും ആശയവുമായി ഒരു ബന്ധവുമില്ല എന്ന് സിനിമ കണ്ടവർക്കറിയാം. എന്നാൽ റേയുടെ സിനിമ കണ്ടപ്പോഴാണ് അതുപോലെയൊരു ഗ്രാമീണ
Results 1-7