Activate your premium subscription today
കേരളത്തിന് തൃശൂർ പോലെയാണ് തമിഴ്നാടിന് മധുര. സംസ്ഥാനത്തിന്റെ സാംസ്കാരിക നഗരി. ആ പഴയ പാണ്ടിനാടിന്റെ ഹൃദയ നഗരിയിൽനിന്ന് നീണ്ടു മെലിഞ്ഞൊരു മനുഷ്യൻ 1988–ൽ തമിഴ് തിരയിൽ അരങ്ങേറി. അതു വരെ കണ്ടു പരിചയിച്ച രീതികളിൽനിന്ന് വ്യത്യസ്തമായി, പുത്തൻ മാനറിസങ്ങളുമായി അയാൾ ടോളിവുഡിൽ ചിരിയുടെ കൊടുങ്കാറ്റ് വിതച്ചു. അഭിനയത്തിന്റെ മൂന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ വൈഗൈ പുയൽ (വൈഗാ നദിയിലെ കൊടുങ്കാറ്റ്) എന്നാണ് ആരാധക ലക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. വൈഗൈ നദി പോലെ നിറഞ്ഞും മെലിഞ്ഞും ഒഴുകിയ അഭിനയ ജീവിതത്തിനൊടുവിൽ ‘മാമന്നനായി’ കുമാര വടിവേലു നടരാജൻ എന്ന വടിവേലു വീണ്ടും തമിഴിയിൽ തംരംഗം തീർക്കുന്നു. ഹാസ്യ നടനത്തിൽ സ്വന്തം സ്ഥാനം കണ്ടെത്താനുള്ള തീവ്ര പരിശ്രമം, ദുർബലമായ തിരക്കഥയെ പോലും സ്വന്തം അഭിനയ ശൈലി കൊണ്ട് സൂപ്പർ ഹിറ്റാക്കി മാറ്റാൻ കഴിവുള്ള ഹാസ്യ സാമ്രാട്ട്...
വൈഗൈ പുയൽ വടിവേലു...തമിഴ് സിനിമയുടെ ഹാസ്യസാമ്രാട്ട്. 1991 ൽ കസ്തൂരി രാജ സംവിധാനം ചെയ്ത ‘എൻ രാസാവിൻ മനസിലേ’ എന്ന ചിത്രത്തിലൂടെയാണ് കുമാരവടിവേൽ നടരാജൻ അഭിനയത്തിൽ തന്റെ വരവറിയിക്കുന്നത്. ആ സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ‘വടിവേലു’. പിന്നീട് ആ പേര് തമിഴകത്തെ ഹാസ്യലോകത്ത്
Results 1-2