Activate your premium subscription today
‘അന്യജീവനുതകി സ്വജീവിതം, ധന്യമാക്കുമമലേ വിവേകികൾ’ – മഹാകവി കുമാരനാശാന്റെ ഈ വരികൾ അന്വർഥമാക്കുന്നതാണ് തൃശൂർ ശ്രീകേരളവർമ കോളജിൽ നിന്ന് വിരമിച്ച അധ്യാപിക പി. ഭാനുമതിയുടെ ജീവിതം. കാര്യാട്ടുകര ‘അമ്മ’യിലെ (എഎംഎച്ച്എ - അസോസിയേഷൻ ഫോർ മെന്റലി ഹാൻഡിക്യാപ്പ്ഡ് അഡൽറ്റ്സ്) 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള 60 ‘കുട്ടി’കൾക്കു, ചെറുതല്ലാത്ത അവരുടെ കുഞ്ഞുപരാതികൾക്കു ചെവിയോർക്കാനുള്ള, ഉത്തരം കണ്ടെത്തേണ്ട രക്ഷാധികാരി. ‘‘ചിലർക്കു ഞാൻ അമ്മയാണ്. ചിലർക്ക് മിസ്, മറ്റു ചിലർക്ക് ടീച്ചർ. ഭാനൂ...എന്ന് സ്നേഹശബ്ദത്തിൽ നീട്ടിവിളിക്കുന്നവരുമുണ്ട്.’’– ടീച്ചർ പറഞ്ഞുതുടങ്ങി. മാനസിക വെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരുമായ, അഞ്ചുവയസ്സു മുതൽ 70 വയസ്സുവരെയുള്ള നിരവധിപേർക്കു താങ്ങും തണലുമാണ് ഈ ടീച്ചർ. ഓട്ടിസം ബാധിച്ചവരും മാനസിക വെല്ലുവിളി നേരിടുന്നവർക്കുമുള്ള രണ്ടു സ്ഥാപനങ്ങളുടെ നടത്തിപ്പുകാരി. അഞ്ചു വയസ്സു മുതൽ 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായാണ് ഒരു സ്ഥാപനം. മറ്റൊന്ന് 18 വയസ്സിനു മുകളിൽ പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ളതും. പൊട്ടണിഞ്ഞു കാണാറില്ലെങ്കിലും ഒരു ജന്മം മുഴുവൻ ഇവർക്കു മുന്നിൽ ഒരു സ്നേഹപ്പൊട്ടായി നിൽക്കുന്നു ഈ ടീച്ചർ. ഇരുപത്തിയേഴു വർഷമായി ഇവർക്കൊപ്പമുള്ള ജീവിതം പറയുകയാണ് ഈ ‘അമ്മ’. നനുത്ത സ്നേഹത്തിന്റെ അനുഭവത്തിനൊപ്പം നേരിട്ട യാതനകളെ കുറിച്ചും പി. ഭാനുമതി മനസ്സു തുറക്കുന്നു.
Results 1-1