Activate your premium subscription today
ന്യൂയോർക്ക്∙ താൻ നിരപരാധിയാണ്,ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ കുറ്റക്കാരനായി കോടതി കണ്ടെത്തിയതിന് പിന്നാലെ ഡോണൾഡ് ട്രംപ് കോടതിക്ക് പുറത്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ജഡ്ജി അഴിമതിക്കാരാനാണെന്ന് ആരോപിച്ച ട്രംപ് രാജ്യം
ന്യൂയോർക്ക്∙ ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ ഡോണൾഡ് ട്രംപിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയതോടെ ചരിത്രത്തിൽ ആദ്യമായി ക്രിമിനൽ കേസിൽ കുറ്റവാളിയായി മാറുന്ന മുൻ യുഎസ് പ്രസിഡന്റായി ട്രംപ് മാറി. റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷന് ഒരാഴ്ച മുൻപ് കോടതി തീരുമാനം വന്നത് വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ്
ആനന്ദത്തില്‍ ആറാടി സമയം കളയുന്ന പണക്കാരന്– എന്താണ് ‘പ്ലേബോയ്’ എന്ന വാക്കിന്റെ അർഥമെന്നു ചോദിച്ചാൽ ഓക്സ്ഫഡ് ഡിക്ഷനറി നൽകുന്ന ഉത്തരമാണിത്. അത്തരമൊരു പ്ലേബോയ് ഇമേജായിരുന്നു ഇക്കാലമത്രയും ഡോണൾഡ് ട്രംപിന്. മൂന്നു വിവാഹം കഴിച്ച ട്രംപാകട്ടെ ആ വിശേഷണത്തിൽ പരസ്യമായിപ്പോലും ആനന്ദിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ആ ഇമേജുതന്നെ തിരിഞ്ഞു കൊത്തിരിയിരിക്കുകയാണ് മുൻ യുഎസ് പ്രസിഡന്റിനെ. രതിചിത്ര നടി സ്റ്റോമി ഡാനിയേലിനു പണം നല്‍കിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായിരിക്കുകയാണ് ട്രംപ്. പതിനേഴു വർഷം മുൻപ് ഒരു ഹോട്ടൽ മുറിയിൽ സംഭവിച്ച ലൈംഗികബന്ധവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ട്രംപിനു തിരിച്ചടിയായത്. വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും അദ്ദേഹം ഇനി വിജയിക്കുമോയെന്നത് സംശയത്തിന്റെ നിഴലിലാണ്. വിജയിക്കുമെന്ന പ്രതീക്ഷയുടെ നേർത്തൊരു വെട്ടമുണ്ടായതാണ് സ്റ്റോമി ഡാനിയേൽ തല്ലിക്കെടുത്തിയത്. എന്നാൽ ‘പ്ലേബോയ് ട്രംപി’നു മേൽ ഇടിത്തീയായി വന്നുവീണ വനിതകളില്‍ ഒരാൾ കൂടിയുണ്ട്– മുൻ ‘പ്ലേബോയ്’ മാഗസിൻ മോഡൽ കൂടിയായ കാരൻ മക്ദൂഗൽ. 2008ൽ സ്റ്റോമിയുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ, 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപു 1.30 ലക്ഷം ഡോളർ നൽകിയെന്നാണ് ട്രംപിനെതിരെയുള്ള കേസ്. എന്നാൽ ട്രംപിനെ കോടതി കയറ്റിയത് സ്റ്റോമി ഡാനിയേൽ ആണെങ്കിൽ കോടതി രേഖകളിൽ കേസിന് പിൻബലമേകി മറഞ്ഞിരുന്ന മറ്റൊരു പേരുകാരിയാണ് കാരന് മക്ദൂഗൽ. ട്രംപ് കേസിലെ രണ്ടാമത്ത സ്ത്രീ എന്ന പേരിലാണ് മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ ഇപ്പോൾ കാരൻ പ്രത്യക്ഷപ്പെടുന്നതും. ‘ട്രംപുമായുള്ള ബന്ധത്തിന്റെ പേരിൽ ഞാനിപ്പോൾ പശ്ചാത്തപിക്കുന്നു’ എന്നു പോലും ഒരിക്കല്‍ കാരൻ പറഞ്ഞിട്ടുണ്ട്. എന്താണ് ഇത്രയേറെ വിവാദമായ ആ സംഭവം? ആരാണ് കാരന് മക്ദൂഗൽ? എന്തുകൊണ്ടാണ് സ്റ്റോമിയുമായുള്ള കേസുമായി ബന്ധപ്പെട്ട് കാരന്റെ പേരും ഉയർന്നു കേൾക്കുന്നത്? പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാരന്റെ വരവും ട്രംപിനു തിരിച്ചടിയാകുമോ?
Results 1-3