Activate your premium subscription today
ഏറെ വൈകിയെങ്കിലും തന്റെ സംഗീതം അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം നേടിയ വിദ്യാധരൻ മാസ്റ്റർ. ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ ‘പതിരാണെന്നോർത്തൊരു കനവിൽ’ എന്ന ഗാനത്തിലൂടെയാണ് വിദ്യാധരൻ മാസ്റ്റർ പുരസ്കാരം നേടിയത്. എട്ടാം വയസ്സിൽ പാട്ട് പാടാൻ
ചന്ദനം മണക്കുന്ന മലയാളത്തിന്റെ പാട്ടുപൂന്തോട്ടത്തില് കല്പാന്തകാലം കഴിഞ്ഞാലും ഈ പാട്ടുകളുണ്ടാകും. പാടുവാനായ് വന്നു പാട്ടിന്റെ പടിവാതിലും കടന്ന് ഒരുക്കിയതത്രയും പുതുമഴക്കുളിരുള്ള ഈണങ്ങള്‍. സംഗീതത്തിന്റെ അമ്പലങ്ങളിലല്ല, ആസ്വാദകരുടെ മനസ്സിന്റെ ആല്‍ത്തറയില്‍ വാഴുന്ന പാട്ടുകളൊരുക്കിയ വിദ്യാധരന് മാസ്റ്റര്‍. പാട്ടുയാത്രയില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു അദ്ദേഹം. പാട്ടുകള്‍ പാടിച്ചും പാടിയും വിദ്യാധരന് മാസറ്ററിന് ഇന്നും ഈണമുള്ള ചെറുപ്പം. എല്ലാ തലമുറയ്ക്കും ഓര്‍ത്തെടുക്കാന്‍ പുഞ്ചിരിക്കുന്ന കുറേ നല്ല ഈണങ്ങള്‍. പുതുതലമുറയ്ക്കാകട്ടെ വേറിട്ട സംഗീതാലാപനത്തിന്റെ സ്വരമാധുരിയും. ചെയ്ത പാട്ടുകളുടെ എണ്ണംകൊണ്ടല്ല, അതിന്റെ വൈഭവംകൊണ്ടാകും വിദ്യാധരന് മാസറ്ററിനെ കാലം അടയാളപ്പെടുത്തുക. ആ പാട്ടുകളത്രയും എല്ലാ കാലത്തേക്കുമുള്ള ആസ്വാദനത്തിന്റെ അനുഭവങ്ങളാണ്. ചലച്ചിത്രസംഗീതത്തിന്റെ മാറ്റങ്ങളിലൂടെ സഞ്ചരിച്ച് അതിനൊപ്പം ഒഴുകി പാട്ടുകടലായി മാറിയ വിദ്യാധരന് മാസ്റ്ററിന് പറയാനേറെയുണ്ട്. അവിടെ പരാതികളും പരിഭവങ്ങളുമില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നു. പറയാനുള്ളതത്രയും പാട്ടുപോലെ ജീവിതത്തോട് ചേര്‍ന്നു നില്ക്കുന്ന കുറേ ഓര്‍മകള്‍. തന്റെ പാട്ടനുഭവങ്ങള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനും ഗായകനുമായ വിദ്യാധരന് മാസ്റ്റര്‍ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്ക് വയ്ക്കുന്നു... (2023 സെപ്റ്റംബറിൽ അദ്ദേഹം നൽകിയ അഭിമുഖം, മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ സാഹചര്യത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു)
‘പദ്മിനി’ എന്ന ചിത്രത്തിനു വേണ്ടി സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററിനൊപ്പം പിന്നണി പാടി നടൻ കുഞ്ചാക്കോ ബോബൻ. ‘ലവ് യു മുത്തേ’ എന്നു തുടങ്ങുന്ന പാട്ടിന് മനു മഞ്ജിത് ആണ് വരികൾ കുറിച്ചത്. ജേക്സ് ബിജോയ് ഈണമൊരുക്കി. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. പാട്ട് ഇതിനകം ആസ്വാദകർ
Results 1-3