Activate your premium subscription today
സൂപ്പർമാനെയും ബാറ്റ്മാനെയും പോലെ ‘മലയാളത്തനിമ’യുള്ള ഒരു സൂപ്പർഹീറോയെ സൃഷ്ടിക്കണം എന്നായിരുന്നു ബാലുവിന്റെ സ്വപ്നങ്ങളിലൊന്ന്. മലയാളസിനിമയിൽ ഇതുവരെ ഇല്ലാതിരുന്ന ‘കോമിക് ആർട്ടിസ്റ്റ്’ എന്ന തസ്തികയിലേക്ക് കസേര വലിച്ചിരുന്നാണ് ബാലു ആ സ്വപ്നം സ്വന്തമാക്കിയതും. രഞ്ജിത് ശങ്കർ - ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലെ സൂപ്പർ പവർ ഉള്ള കാർട്ടൂൺ കഥാപാത്രത്തിനാണ് മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ വി.ബാലു ജീവൻ നൽകിയത്. ജയ് ഗണേഷിനെ, കുട്ടികൾക്ക് കയ്യടിക്കാൻ പാകത്തിൽ ഒരുക്കിയെടുക്കുക അത്ര എളുപ്പമായിരുന്നില്ലെന്ന് ബാലു പറയുന്നു. ഒഴിമുറി, കുപ്രസിദ്ധ പയ്യൻ തുടങ്ങിയ മധുപാൽ സിനിമകൾക്ക് ചിത്രകഥാരൂപത്തിൽ സ്റ്റോറി ബോർഡ് ഒരുക്കി ബാലു ശ്രദ്ധ നേടിയിരുന്നു. അതിനു മുൻപ് ഒതേനൻ, ഗരുഡൻ പോലെ കുട്ടികൾക്ക് ഇഷ്ടമാകുന്ന തരത്തിൽ കഥകൾ സ്വയം വരച്ച് ആനിമേഷൻ ആക്കിയിട്ടുണ്ട്. ആനിമേഷൻ രൂപത്തിലും അല്ലാതെയും കൊച്ചു ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട് ബാലു. ജയ് ഗണേഷിലേക്ക് എത്തിയ വഴികളെപ്പറ്റി ബാലു സംസാരിക്കുന്നു.
ദുബായ്∙ തനിക്ക് പ്രത്യേക രാഷ്ട്രീയ താൽപ്പര്യങ്ങളൊന്നുമില്ലെന്നും, പ്രധാനമന്ത്രി ക്ഷണിച്ചപ്പോൾ അദ്ദേഹത്തെ പോയി കണ്ടതാണ് രാഷ്ട്രീയ വിവാദത്തിൽ ഉൾപ്പെടാൻ കാരണമായതെന്നും നടൻ ഉണ്ണി മുകുന്ദൻ . രാഷ്ട്രീയ താൽപ്പര്യമില്ലാത്തവർ പോലും പ്രധാനമന്ത്രി വിളിച്ചാൽ പോകേണ്ടി വരും. താൻ രാഷ്ട്രീയമായ ഏതെങ്കിലും നിലപാട്
ഉണ്ണി മുകുന്ദന്റെ ചിത്രങ്ങൾ റിലീസിനൊരുങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾ പതിവാണ്. ഉണ്ണി ഒരു പ്രത്യേക വിഭാഗത്തിന്റെ ആളാണ്, അവർക്കു വേണ്ടി നിർമിക്കുന്ന ‘പ്രൊപ്പഗാണ്ട’ സിനിമകളിലാണ് അഭിനയിക്കുന്നത്. തുടങ്ങിയ ചർച്ചകൾ ഒരു വശത്ത്. വിവാഹവും പ്രണയവും തുടങ്ങി നടന്റെ വ്യക്തിജീവിതത്തിലേക്കു നീളുന്ന
Results 1-3