Activate your premium subscription today
ഇന്ത്യയുടെ തെക്ക്–കിഴക്കൻ ഭാഗത്തായി മൂന്ന് ചുഴലിക്കാറ്റുകൾ സ്ഥിതിചെയ്യുന്നു. മന്നാർ കടലിടുക്കിനും ശ്രീലങ്കയ്ക്കും മുകളിലായി ഒരു ചക്രവാതച്ചുഴിയും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
മുംബൈ∙ വ്യവസായി രത്തൻ ടാറ്റയുടെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അറബിക്കടലിൽ ഒഴുക്കും. മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും നിമജ്ജന ചടങ്ങ് നടക്കുക. ഇൗ മാസം ഒൻപതിനാണ് രത്തൻ ടാറ്റ അന്തരിച്ചത്.
അഹമ്മദാബാദ് ∙ ഹെലികോപ്റ്റർ അപകടമുണ്ടായി ഒരു മാസത്തിനുശേഷം കോസ്റ്റ് ഗാർഡ് പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു. പരുക്കേറ്റ ഒരാളെ മോട്ടർ ടാങ്കറിൽനിന്നു രക്ഷപ്പെടുത്തുന്നതിനിടെ കഴിഞ്ഞ മാസം 2ന് ആണ് തീരസംരക്ഷണസേനയുടെ ഹെലികോപ്റ്റർ, പൈലറ്റ് ഉൾപ്പെടെ 4 പേരുമായി പോർബന്തറിനു സമീപം അറബിക്കടലിൽ തകർന്നുവീണത്.
തിരുവനന്തപുരം∙ കേരളത്തിൽ 15 വരെ വ്യാപക മഴയ്ക്കു സാധ്യത. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുന്നതാണ് മഴ കനക്കാൻ കാരണം. ചില ജില്ലകളിൽ ശക്തമായ മഴയായിരിക്കും ലഭിക്കുകയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ∙ അറബിക്കടലിലെ ന്യൂനമർദം ശക്തിയേറിയതിനു പിന്നാലെ 2 ദിവസത്തിനകം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത തെളിഞ്ഞതോടെ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത . ലക്ഷദ്വീപിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദമാണ് അറബിക്കടലിൽ ഗോവ– കർണാടക തീരത്തിനു സമീപം ശക്തിപ്രാപിച്ചത്. ഇതു 2 ദിവസത്തിനകം തീവ്ര ന്യൂനമർദമാകുമെന്നാണു പ്രവചനം.
ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ-കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദമായി (Well Marked Low Pressure Area ) മാറി. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം അടുത്ത 2,3 ദിവസത്തിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അഹമ്മദാബാദ്∙ ന്യൂനമർദത്തിനു പിന്നാലെ അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കൊടുങ്കാറ്റ് നാശം വിതച്ചേക്കുമെന്ന് ആശങ്ക. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. ഗുജറാത്ത്, കർണാടക, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കർണാടകയുടെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അറബിക്കടലിലെ 'അസ്ന' ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ വരെ ചുഴലിക്കാറ്റായി തുടരുന്ന അസ്ന തുടർന്നു തീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞു ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
മസ്കത്ത്∙ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അസ്ന എന്ന ഉഷ്ണ മേഖലാ കൊടുങ്കാറ്റായി മാറിയതായും ഒമാന്‍ തീരത്ത് നിന്നും 920 കിലോമീറ്റര്‍ അകലെയാണ് നിലവിലുള്ളതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഏറ്റവും അടുത്തുള്ള മഴ മേഘങ്ങളുടെ ദൂരം 760 കിലോമീറ്ററാണ്. കാറ്റിന്റെ വേഗത 30
അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു.
Results 1-10 of 60