Activate your premium subscription today
നെടുങ്കണ്ടം ∙ കനത്ത വേനലിൽ ജില്ലയിലെ കൃഷിനാശം വിലയിരുത്തുന്നതിനായി കൃഷിവകുപ്പ് മന്ത്രി നിയോഗിച്ച ഉന്നതതല സംഘം വിവിധ മേഖലകളിൽ സന്ദർശനം നടത്തി. ജില്ലാ അഗ്രികൾചർ ഓഫിസർ, സംസ്ഥാന കാർഷിക കോളജിലെ ഗവേഷകർ എന്നിവരുൾപ്പെടുന്ന സംഘമാണ് കൃഷിയിടങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. ആദ്യ ഘട്ടത്തിൽ
രാജകുമാരി ∙ ഇൗ വേനൽക്കാലത്ത് ജില്ലയിൽ മുൻപെങ്ങുമില്ലാത്ത വിധം ശുദ്ധജലക്ഷാമം. ശുദ്ധജലത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കുന്നവരും വെള്ളം വില കാെടുത്തുവാങ്ങുന്നവരുമാെക്കെ ഇൗ വേനൽക്കാലത്തെ ദുരിതകാഴ്ചകളാണ്. ഭൂഗർഭ ജലവിതാനം താഴ്ന്നതിനാൽ ലോറേഞ്ച്, ഹൈറേഞ്ച് വ്യത്യാസമില്ലാതെ പല സ്ഥലങ്ങളിലും കുഴൽക്കിണറുകൾ വറ്റി. ജലവിഭവ വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ജലവിതരണ പദ്ധതികളിൽ ഭൂരിഭാഗവും നാട്ടുകാർക്കു പ്രയോജനപ്പെട്ടില്ല.
മൂന്നാർ ∙ വേനൽ കടുത്തതും മഴ പെയ്യാത്തതും മൂന്നാറിലെ തേയില വ്യവസായത്തെ ബാധിക്കുന്നു. കാലാവസ്ഥ മാറ്റത്തെ തുടർന്ന് ഏപ്രിൽ മാസത്തിലെ കൊളുന്ത് ലഭ്യത മറ്റ് മാസങ്ങളിൽ നിന്ന് 50 ശതമാനത്തിൽ താഴെയെത്തി. മുൻ വർഷങ്ങളിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആവശ്യത്തിന് വേനൽ മഴ ലഭിച്ചിരുന്നതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലും മൺസൂൺ കഴിഞ്ഞുള്ള ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലും കൊളുന്ത് ഉൽപാദനം കൂടിയിരുന്നു. വേനൽ മഴ
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. 5 അടി വെള്ളം കൂടി കുറഞ്ഞാൽ തേക്കടിയിലെ ബോട്ടിങ് പ്രതിസന്ധിയിലാകും. ഇപ്പോൾ 115.10 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ വേനൽമഴ ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ നേരിയ മഴ മാത്രമാണ്
തൊടുപുഴ ∙ ഇടുക്കിയിലെ പച്ചസ്വർണമെന്നറിയപ്പെടുന്ന ഏലച്ചെടി വളരുന്ന സ്വാഭാവിക താപനില 18-24ഡിഗ്രി സെൽഷ്യസ് വരെയാണ്. ചരിത്രത്തിലാദ്യമായി ഇടുക്കി ജില്ലയിൽ ഏപ്രിൽ മാസം തുടർച്ചയായ 16 ദിവസങ്ങളിൽ രേഖപ്പെടുത്തിയ താപനില 31 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. പന്ത്രണ്ട് ഡിഗ്രിയിലേറെ അധികമായ ചൂടിൽ കരിഞ്ഞുണങ്ങുകയാണ്
ചെറുതോണി ∙ വേനൽ കനത്തതോടെ ഹൈറേഞ്ചിലെ വഴിയോരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇളനീർ വിൽപന തകൃതി. താൽക്കാലികമായി കെട്ടിയുയർത്തിയ ഓലപ്പന്തലുകളിലാണ് ‘തനി നാടൻ കരിക്കുകൾ’ എന്ന ലേബലിൽ കച്ചവടം പൊടിപൊടിക്കുന്നത്. വഴിയരികത്തു വർണക്കുടയുയർത്തി കരിമ്പിൻ ജൂസ് വിൽക്കുന്നവർക്കും ഇത് ഉത്സവകാലമാണ്.ഇടുക്കിയിൽ
പീരുമേട് ∙ കൊടുംചൂടിൽ പെരിയാർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ ജലനിരപ്പ് കുറയുന്നു. തീറ്റക്ഷാമം മൂലം കന്നുകാലികളിൽ നിന്നുളള പാലുൽപാദനവും കുറഞ്ഞു. വെള്ളമില്ലാതെ സ്വകാര്യ കോളജ് ഹോസ്റ്റലുകൾ അടച്ചുപൂട്ടി. കത്തുന്ന വേനലിനു ശമനമില്ലാത്ത സാഹചര്യവും വേനൽമഴ മാറി നിൽക്കുന്നതും ജലക്ഷാമം രൂക്ഷമാകാൻ കാരണമായി. പെരിയാർ നദിയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയത് ആശങ്കയിലാക്കുകയാണ്. ചെക്ഡാമുകൾ പല മേഖലകളിൽ വറ്റിവരണ്ടു. വേനൽമഴ എത്താൻ വൈകിയാൽ ശുദ്ധജലവിതരണ പദ്ധതികളുടെ പ്രവർത്തനങ്ങളെ പോലും ബാധിക്കുമെന്നതാണു സ്ഥിതി.
തൊടുപുഴ ∙ ചൂടാണ്, കൊടും ചൂട്. ഫാനോ എസിയോ ഇല്ലാതെ അകത്തിരിക്കാൻ കഴിയാത്ത സ്ഥിതി. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമെല്ലാം മീനച്ചൂടിൽ വലയുകയാണ്. കത്തിക്കാളുന്ന സൂര്യനും ചുട്ടുപൊള്ളുന്ന റോഡും പൊടി ശല്യവുമൊക്കെ ഇരുചക്രവാഹന യാത്രികരെ തളർത്തുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലക്ഷാമവും
പീരുമേട് ∙ കടുത്ത ചൂടും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനു ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശത്തേക്കു മടങ്ങിയതും വൻകിട– ചെറുകിട തേയില, ഏലത്തോട്ടങ്ങളിലെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലേക്കു തള്ളിവിടുന്നു. കൊടും വേനലിൽ ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെ തോട്ടങ്ങൾ കൂടുതൽ നഷ്ടത്തിലായി കഴിഞ്ഞു. ഇതിനു
നെടുങ്കണ്ടം∙ വേനൽ കടുത്തതോടെ മിക്ക സ്ഥലങ്ങളിലും ശുദ്ധജല ക്ഷാമം രൂക്ഷം. ജില്ലയിൽ ഏറ്റവും കൂടുതൽ ശുദ്ധജലക്ഷാമമുള്ള പഞ്ചായത്തായ കരുണാപുരം പഞ്ചായത്തിലും നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിലും ഉയർന്ന വില നൽകി വെള്ളം വാങ്ങുകയാണ്. പുഴകളും വറ്റിവരണ്ടതോടെ ഇവയെ ആശ്രയിക്കുന്ന ശുദ്ധജല പദ്ധതികളും അവതാളത്തിലായി. കല്ലാർപുഴയിലെ താന്നിമൂട് തടയണ പൂർണമായി വറ്റിയതോടെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണം ഒന്നാം തീയതി മുതൽ പൂർണമായി നിലച്ചു.
Results 1-10 of 35